Search
  • Follow NativePlanet
Share
» »പധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരം

പധം! സഞ്ചാരികൾക്കും തീര്‍ഥാടകർക്കുമായി ആരുമറിയാത്ത കാശ്മീര്‍ നഗരം

ബുള്ളറ്റ് പ്രേമികളുടെ പറുദീസയായ ലഡാക്ക് ആകട്ടെ ഇന്നത്തെ നമ്മുടെ വിഷയം, ലഡാക്കിലെ പ്രകൃതിസൗന്ദര്യവും, സംസ്കാരവും, ബുദ്ധമത സന്യാസികളും പ്രശസ്തം ആണെങ്കിലും കൂടുതൽ അറിയപ്പെടുന്നത് പേര് പോലെത്തന്നെ അവിടെയുള്ള ആകാശം മുട്ടുന്ന പർവ്വതങ്ങളും ആഴമുള്ള താഴ്വരകളും തന്നെയാണ്. എന്നിരുന്നാലും സഞ്ചാരികളുടെ പട്ടികയിൽ ലഡാക്കിന്റെ അതിർത്തി പ്രദേശങ്ങൾ കൂടുതലായി കാണാറില്ല.

, സാഹസികതക്കു പ്രശസ്തമായ അത്തരമൊരു സ്ഥലം പധം എന്ന മനോഹരമായ പട്ടണമാണ്. തദ്ദേശീയർക്ക് മാത്രം കൂടുതലായി അറിയപ്പെടുന്നതിനാൽ അവിടത്തെ സ്വർഗീയ അന്തരീക്ഷത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് പധം.ശൈത്യകാലത്തു അതി കഠിനമായ തണുപ്പും മഞ്ഞും അനുഭവപ്പെടുമെങ്കിലും സുരക്ഷാ കാരണങ്ങളാൽ റോഡുകൾ അടച്ചിടുന്നത് പതിവാണ്, അതിനാൽ ശൈത്യകാലത്തു അങ്ങോട്ടേക്ക് പോകുവാൻ പ്രയാസമാണ്

പധം സന്ദർശിക്കുവാൻ പറ്റിയ സമയം

പധം സന്ദർശിക്കുവാൻ പറ്റിയ സമയം

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ മാസങ്ങളിൽ കാലാവസ്ഥ സന്ദർശനത്തിന് അനുയോജ്യമായിരിക്കും.

PC- hamon jp

പധം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന കാഴ്തകൾ

പധം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന കാഴ്തകൾ

ലഡാക്കിലെ കാർഗിൽ ജില്ലയിലെ സൻസ്കാർ മേഖലയിലെ ഒരു ചെറു നഗരമാണ് പധം. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബുദ്ധ മതക്കാരനായിരുന്ന പത്മസംഭവയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത് . ഇദ്ദേഹത്തെ ഗുരു റിൻപോച്ചെ എന്നും അറിയപ്പെടുന്നു.

ഏതാനും ടിബറ്റൻ കുടുംബങ്ങളും മുസ്ലീം കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. സന്യാസിമാർക്ക് ഇവിടെ സന്യാസിമഠങ്ങൾ ഉണ്ട് .

PC:Narender9

എന്തുകൊണ്ട് ഇവിടം സന്ദർശിക്കണം

എന്തുകൊണ്ട് ഇവിടം സന്ദർശിക്കണം

ഒരു താഴ്വരയുടെ മധ്യത്തിൽ താഴെ സ്ഥിതി ചെയ്യുന്ന മനോഹരമായ മലനിരകളും വ്യത്യസ്തമായ ആവാസ വ്യവസ്ഥയും ഇവിടം നഗര തിരക്കുകളിൽ നിന്നും മാറി നില്ക്കാൻ അനുയോജ്യമായി തീരുന്നു. സഞ്ചാരികൾക്ക് അത്ര പരിചയമില്ലാത്ത ഒരു സ്ഥലം ആയതിനാൽ മലിനമാകാത്തതും തിരക്കില്ലാത്തതുമായ സ്വർഗ്ഗ സമാനമായ ഒരു ഇടം തന്നെ ആയി ഇന്നും നില നിൽക്കുന്നു. നിങ്ങൾ പ്രകൃതിദത്ത പ്രശാന്തതയിൽ ഏതാനും മണിക്കൂറുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് പാടം .സന്ദർശകർക്ക് ആത്മീയതയിൽ ഏറെ ആദരിക്കപ്പെടുന്ന ആശ്രമങ്ങളെക്കുറിച്ചും ബുദ്ധമത സംസ്കാരത്തെക്കുറിച്ചും കൂടുതൽ അറിയാൻ കഴിയും. ബർദൻ മൊണാസ്ട്രി, കുർഷ മഠം എന്നിവയാണ് സമീപത്തുള്ള പ്രധാന ബുദ്ധ വിഹാരങ്ങൾ. ശാന്തതയും ആത്മീയതയും കൂടി ചേർന്ന ഒരു അനുഭവം സഞ്ചാരികൾക്ക് അറിയാനും അവസരം കിട്ടും.

അങ്ങനെ എങ്കിൽ, ഈ സീസണിൽ, പധം നിങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കട്ടെ. ഇന്ത്യയിലെ എല്ലായിടത്തും ഇത്തരം മനോഹരമായ ഒരു ഇടം കണ്ടെത്താൻ അത്ര എളുപ്പമല്ല.

PC:hamon jp

എത്തിച്ചേരാൻ

എത്തിച്ചേരാൻ

വിമാന മാർഗം :

440 കിലോമീറ്റർ അകലെയുള്ള ലേ ആണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. നിങ്ങൾ എയർപോർട്ടിൽ എത്തിയ ശേഷം പധത്തേക്ക് ബസോ ടാക്സികളോ ലഭിക്കും.

റെയിൽ മാർഗം :

710 കിലോമീറ്റർ അകലെയുള്ള ജമ്മു റെയിൽവേ സ്റ്റേഷൻ ആണ് റെയിൽ മാർഗം വരാനുള്ള വഴി. . സ്റ്റേഷൻ മുതൽ പാടം വരെ പൊതുഗതാഗത സേവനം ലഭ്യമാണ്.

റോഡ് മാർഗം :

മികച്ച റോഡ് സംവിധാനം ഉള്ളതിനാൽ പധം വരെ റോഡിലൂടെ എളുപ്പത്തിൽ എത്തിച്ചേരാം. നിങ്ങൾക്ക് നേരിട്ട് ടാക്സിയിലോ ബസിലോ ഇവിടെയെത്തി ചേരാം.

സഞ്ചാരികൾക്കും ആത്മീയത ഇഷ്ട്ടപ്പെടുന്നവർക്കും ഇവിടം ഒരിക്കലും നിരാശപ്പെടുത്തില്ല.

ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ

ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?

Read more about: villages kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more