പാഞ്ചാലിമേട്...ദ്വാപരയുഗത്തോളം പഴക്കമുള്ള കഥകളുടെ നാട്. ആകാശവും മരങ്ങളും എവിടെ അതിരിടുന്നു എന്നുമനസ്സിലാകാത്ത രീതിയിൽ മഞ്ഞു പൊതിഞ്ഞുനിൽക്കുന്നയിടം. ആളുയരത്തിൽ വളർന്നു നിൽക്കുന്ന പുല്ല്, പറഞ്ഞുവരുമ്പോൾ ഇവിടെയെല്ലാമുണ്ട്. വന്നെത്തിയാൽ പിന്നെ തിരികെ പോകുവാൻ തോന്നിപ്പിക്കാത്ത ഒരു ഭംഗി ഈ നാടിനുണ്ട്. അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും കോടമഞ്ഞിനാൽ മൂടപ്പെടുന്ന ഇവിടേക്ക് കയറിച്ചെല്ലുന്നത് ഒരുപാട് കാഴ്ചകളിലേക്കുള്ള വാതിൽ തുറന്നുകൊണ്ടാണ്.
പാഞ്ചാലിമേട്- ഐതിഹ്യങ്ങളുറങ്ങുന്ന ഇടം
ഐതിഹ്യങ്ങളിങ്ങനെ
അവർ താമസിച്ചിരുന്നുവെന്ന് ഗുഹ (പാണ്ഡവഗുഹ) , അവിടെ ഭീമന്റെ കാൽപ്പാടുകൾ, തന്നെ ഉപദ്രവിക്കുവാനായി ഓടിയെത്തിയ ഒരാനയെ പാഞ്ചാളി ശപിച്ച് കല്ലാക്കി മാറ്റിയ ആനക്കല്ല് എന്നിവ ഇതിനുദാഹരണങ്ങളാണ്.
ശ്രീഭുവനേശ്വരി ക്ഷേത്രം
പാണ്ഡവർ ഇവിടെ നിന്നും മടങ്ങുന്നതിനു മുൻപ് തങ്ങൾ ആരാധിച്ചിരുന്ന ദുർഗ്ഗാ ദേവിയുടെ വിഗ്രഹം ഇവിടുത്തെ മലയരയന്മാര്‍ക്കു നല്‍കി എന്നും അതിനെ ആരാധിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തുവത്രെ. അവർ തങ്ങളുടെ രീതിയിൽ ആ വിഗ്രഹത്തെ ആരാധിച്ചുവെന്നും അത് ദോഷകരമായി ഭവിച്ചുവെന്നുമാണ് ഒരു വിശ്വാസം. തുടർന്ന് ഇവിടെ ഐരും വസിക്കാതെ വരികയും പിന്നീട് ഇവിടുത്തെ ദേവി സ്വയം വള്ളിയങ്കാവ് ക്ഷേത്രത്തിലേക്ക് പോവുകയും ചെയ്തുവത്രെ. വള്ളിയങ്കാവ് ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം പാഞ്ചാലിമേട്ടിലാണ് . മുണ്ടക്കയത്തു നിന്നും പതിനാറു കിലോമീറ്റര്‍ അകലെയാണ് വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രമുള്ളത്.
എത്ര നേരം നിന്നാലും മടുക്കില്ല!
മകരജ്യോതി കാണാം
ഏകദിന യാത്രയ്ക്ക് പോരെ
രാവിലെ 6.00 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം.
അടുത്തുള്ള മറ്റു സ്ഥലങ്ങൾ



Click it and Unblock the Notifications












