Search
  • Follow NativePlanet
Share
» »കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്

കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്

കേരളത്തില്‍ തീര്‍ത്തും അപൂര്‍വ്വ പ്രതിഷ്ഠയായ , ഭരതനെ ആരാധിക്കുന്ന പായമ്മല്‍ ശത്രുഘന സ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങള്‍!!

കര്‍ക്കിടക കാലത്ത് ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ ആചാരങ്ങളിലൊന്നാണ് നാലമ്പല ദര്‍ശനം. രാമായണ മാസത്തില്‍ രാമന്‍റെയും ലക്ഷ്മണന്റെയും ഭരതന്‍റെയും ശത്രുഘനന്‍റെയും ക്ഷേത്രത്തില്‍ പോയി തൊഴുതു പ്രാര്‍ഥിക്കുന്നതോളം വലുതല്ല മറ്റൊന്നുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കര്‍ക്കിടകത്തിലെ നാലമ്പല ദര്‍ശനം ഏറെ പുണ്യകരവും ഫലദായകവുമാണെന്നാണ് വിശ്വാസം.
തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് തൃശൂര്‍ ജില്ലയിലെ നാലമ്പലങ്ങൾ.കേരളത്തില്‍ തീര്‍ത്തും അപൂര്‍വ്വ പ്രതിഷ്ഠയായ , ശത്രുഘനനെ ആരാധിക്കുന്ന പായമ്മല്‍ ശത്രുഘന സ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങള്‍!!

പായമ്മല്‍ ശത്രുഘന സ്വാമി ക്ഷേത്രം

പായമ്മല്‍ ശത്രുഘന സ്വാമി ക്ഷേത്രം

കേരളത്തിലെ നാലമ്പല ക്ഷേത്രങ്ങളിലൊന്നാണ് പായമ്മല്‍ ശത്രുഘന സ്വാമി ക്ഷേത്രം. ശത്രുഘനനെ ആരാധിക്കുന്ന ഈ ക്ഷേത്രം തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Challiyan

നാലമ്പല സ്വാമി ക്ഷേത്രം

നാലമ്പല സ്വാമി ക്ഷേത്രം

ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര. സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ കാലത്ത് ക്ഷേത്ര ദര്‍ശനം നടത്തിയാല്‍ സാധാരണ ദര്‍ശനത്തില്‍ നിന്നും ഇരട്ടി ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം.

PC:Dvellakat

ശത്രുഘനനന്‍

ശത്രുഘനനന്‍

ശ്രീരാമ സഹോദരങ്ങളിലൊരാളായ ശത്രുഘനന് ജീവിതത്തില്‍ തന്‍റെ കഴിവുകള്‍ വേണ്ടത്രയും പ്രകടിപ്പിക്കുവാന്‍ കഴിയാതെ പോയ ആളാണ് ശത്രുഘനനന്‍. ഭരതന്റെ നിഴലായി മാത്രം ഐതിഹ്യത്തില്‍ പ്രത്യക്ഷപെടാന്‍ സാധിച്ച ശത്രുഘനന് അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടി വരും, അയോധ്യയെ ലവണാസുരന്‍റെ അക്രമത്തില്‍ നിന്നും രക്ഷിച്ചത് ശത്രുഘനനാണ്. . മഹാവിഷ്ണുവിന്റെ കൈയ്യിൽ വിളങ്ങുന്ന സുദർശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്

പായമ്മലമ്മന്‍

പായമ്മലമ്മന്‍

പായമ്മലമ്മന്‍ എന്ന പേരിലാണ് വിശ്വാസികള്‍ ഇവിടെ ശത്രുഘനനെ ആരാധിക്കുന്നത്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ചതുര്‍ബാഹു വിഗ്രങ്ങളില്‍ ചെറുതാണ് ഇവി‌‌ടെ ആരാധിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യ കാലങ്ങളില്‍ ഇവിടെയൊരു പഞ്ചലോഹ വിഗ്രഹം ഉണ്ടായിരുന്നുവെന്നും പിന്നീട് അത് കാണാതായി എന്നുമൊരു വിശ്വാസമുണ്ട്.എന്നാല്‍ ആ പഞ്ചലോഹ വിഗ്രഹമിന്നും ക്ഷേത്രത്തിനു പിറകിലുള്ള കുളത്തില്‍ കിടപ്പുണ്ട് എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെത്തിയാല്‍

ക്ഷേത്രത്തിലെത്തിയാല്‍

രാമായണ മാസത്തിലല്ലെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ നിരവധിയുണ്ട്. ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ധാരാളം ഫലങ്ങളുണ്ടെന്നാണ് വിശ്വാസം. മറ്റെങ്ങും ലഭിക്കാത്ത സംതൃപ്തിയും മനശ്ശാന്തിയും ഇവിടുത്തെ പ്രാര്‍ഥനയില്‍ ലഭിക്കുമത്രെ. വിഗ്രഹത്തിനും പ്രത്യേക ഫലങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

തൃശൂരിലെ നാലമ്പല ദര്‍ശനം

തൃശൂരിലെ നാലമ്പല ദര്‍ശനം

തൃപ്രയാര്‍ രാമ സ്വാമി ക്ഷേത്രത്തില്‍ നിന്നു വേണം തൃശൂരിലെ നാലമ്പല ദര്‍ശനം ആരംഭിക്കുവാന്‍ എന്നാണ് വിശ്വാസം. ശേഷം കൂടല്‍മാണിക്യം ഭരത ക്ഷേത്രം. തൃപ്രയാറിൽ നിന്നും 25 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ഇവിടുന്നു നേരെ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലേക്ക് പോകാം. ഇരിങ്ങാലക്കുടയിൽ നിന്നും 32 കിലോമീറ്റർ അകലെ ആലുവ പാറക്കടവിൽ ചാലക്കുടി പുഴയുടെ തീരത്താണ് തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഒടുവിലായാണ് പായമ്മല്‍ ശത്രുഘന ക്ഷേത്രം സന്ദര്‍ശിക്കേണ്ടത്.

PC:Haribhagirath

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൃശൂര്‍ ജില്ലയിലാണ് പായമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരിങ്ങാലക്കുട -മതിലകം റൂട്ടില്‍ അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തിൽ നിന്നും 6 കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾകള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾ

നൂറിരട്ടി ഫലമാണ് കർക്കിടക കാലത്തെ ക്ഷേത്ര സന്ദർശനത്തിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസംനൂറിരട്ടി ഫലമാണ് കർക്കിടക കാലത്തെ ക്ഷേത്ര സന്ദർശനത്തിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസം

<br /></a><a class=സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍
" title="
സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍
" />
സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍

ദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാംദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാം

Read more about: temple thrissur pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X