പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ പെരുമ്പപ്പുഴയുടെ തീരത്തായാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പയ്യന്നൂരിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രമുള്ളത്.
PC: Kerala Tourism
പയ്യന്നൂര്‍ പെരുമാള്‍
ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നത് പയ്യന്നൂര്‍ പെരുമാള്‍ എന്നപേരിലാണ്.കേരളത്തിലെ പഴനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
PC:Glenn Fawcett
പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം
നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമായി അറിയപ്പെടുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം.
PC:Dvellakat
പയ്യന്റെ ഊരിലെ ക്ഷേത്രം
പയ്യന്‍ എന്ന് അറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ ക്ഷേത്രത്തില്‍ നിന്നുമാണ് പയ്യന്നൂരിന് സ്ഥലപ്പേര് ലഭിച്ചതെന്നാണ് കരുതുന്നത്.
PC: Shareef Taliparamba
താരകാസുരനെ വധിച്ച സുബ്രഹ്മണ്യന്‍
താരകാസുരനെ വധിച്ചശേഷമുള്ള സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. ഏകദേശം ആറടിയോളം ഉയരമുള്ള വിഗ്രഹമാണ് ഇവിടുത്തേത്.
PC:Prateek Pattanaik
സന്യാസിമാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത ഒരു പ്രത്യേകത ഇവിടെ കാണാന്‍ സാധിക്കും. കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി ഇവിടെ കുടിയിരിക്കുന്നത്.
PC:Dvellakat
കാവിവസ്ത്രക്കാര്‍ക്ക് പ്രവേശനമില്ല
കാവി വസ്ത്രം ധരിച്ച സന്യാസിമാര്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഉപനയനമുള്ള ക്ഷത്രിയരും ഇവിടെ പ്രവേശിക്കാറില്ല.
PC:Antoine Taveneaux
കൊടിമരവും കൊടിയേറ്റവുമില്ല
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടെ കൊടിമരവും കൊടിയേറ്റവുമില്ല എന്നത്.
PC:Dvellakat
ചുറ്റുമതിലിനുള്ളിലെ വിശാലമായ ക്ഷേത്രം
12 അടി ഉയരമുള്ള ചുറ്റുമതിലിനുള്ളില്‍ വിശാലമായി കിടക്കുന്നതാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഗണപതി, ഭൂതത്താര്‍, ഭഗവതി, ശാസ്താവ്, പരശുരാമന്‍ എന്നിവരെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്.
PC:Dvellakat
പരശുരാമശാസനകള്‍ പാലിക്കപ്പെടുന്ന ക്ഷേത്രം
പരശുരാമ ശാസനകള്‍ പാലിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നായതിനാല്‍ ഇവിടെ ധാരാളം പ്രത്യേകതകള്‍ കാണാന്‍ സാധിക്കും. രാജകീയ അടയാളങ്ങള്‍ ഒന്നും പ്രദര്‍ശിപ്പിക്കാത്ത ഇവിടെഉത്സവത്തിന് ആന എഴുന്നള്ളിപ്പ്, സദ്യയ്ക്ക് പപ്പടം എന്നിവ കാണില്ല.
PC:Dvellakat
അവസാന മലയാള ഗ്രാമം
പരശുരാമന്‍ സൃഷ്ടിച്ച 32 മലയാള ഗ്രാമങ്ങളില്‍ അവസാനത്തേത് പയ്യന്നൂരായിരുന്നുവത്രെ.
PC:Shareef Taliparamba
വിശേഷദിവസങ്ങള്‍
ധനുമാസത്തിലെ ഷഷ്ടി, എഴുന്നള്ളത്ത്, വൃശ്ചികത്തിലെ ആരാധനാ മഹോത്സവം എന്നിവയാണ് ഇവിടുത്തെ പ്രധാന ദിവസങ്ങള്‍.
PC:Mandamanic
പയ്യന്നൂര്‍ പവിത്രമോതിരം
പയ്യന്നൂരുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സംഗതിയാണ് പയ്യന്നൂര്‍ പവിത്ര മോതിരം.സപ്തര്‍ഷികര്‍, ത്രിമൂര്‍ത്തികള്‍ തുടങ്ങിയവരെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന ഈ മോതിരം പൂജാരികള്‍ പൂജാ സമയത്ത് ധരിക്കുന്ന ധര്‍ഭ മോതിരത്തിന് പകരം വന്നതാണ്.
PC:Aswini Kumar P(AswiniKP)
എത്തിച്ചേരാന്‍
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്-പിലാത്തറ വഴിയാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്താന്‍ സാധിക്കുക.