
കേരളത്തിന്റെ സാസംസ്‌കാരിക തലസ്ഥാനമായ തൃസൂര്‍ സഞ്ചാരികള്‍ക്കു നല്കുന്ന ഏറ്റവും വലിയ സമ്മാനമാണ് പീച്ചി എന്ന പച്ചത്തുരുത്ത്.
പച്ചത്തുരുത്ത് എന്നു വെറുതെ പറയുന്നതല്ല, അവിടെയൊന്നു പോയി നോക്കിയാലറിയാം ...പച്ച പുതച്ച മലകളും കുന്നുകളും വെള്ളക്കെട്ടുകളുമൊക്കെയാണ് പീച്ചിയുടെ പ്രത്യേകതകളെന്ന്. സഞ്ചാരികളുടെ എക്കാലത്തെയും പ്രിയ സങ്കേതങ്ങളിലൊന്നായ പീച്ചി നമ്മളില്‍ പലരുടെയും സ്‌കൂള്‍ ടൂറുകളിലെ ഒഴിവാക്കാത്ത സ്ഥലങ്ങളിലൊന്നും ആയിരുന്നു. പീച്ചിയുടെ വിശേഷങ്ങളിലേക്ക്

മനസ്സിനെ കുളിര്‍പ്പിക്കുന്ന പീച്ചി
പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നായ പീച്ചി തൃശൂരിന്റെ ദാഹമകറ്റുന്ന ഇടം കൂടിയാണ്. ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പുമായി മനസ്സിനെ കുളിര്‍പ്പിക്കുന്ന ഇടമാണ് ഇവിടം.
PC:Rameshng

എത്തിച്ചേരാന്‍
തൃശൂര്‍ ജില്ലയിലാണ് പീച്ചി സ്ഥിതി ചെയ്യുന്നത്. തൃശൂരില്‍ നിന്നും പട്ടിക്കാട് വഴിയാണ് പീച്ചിയിലേക്കുള്ള വഴി. ഏകദേശം 23 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് പത്ത് മിനിട്ട് ഇടവിട്ട് ബസുകളുണ്ട്.

പീച്ചി അണക്കെട്ട്
പീച്ചിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ മനോഹരമായ അണക്കെട്ട്. 1857ലാണ് ഈ ഡാം രാജ്യത്തിനായി സമര്‍പ്പിച്ചത്. തൃശൂരിലെത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട ഇവിടെ ഒരു ദിവസം മുഴുവന്‍ ചിലവഴിച്ച് കാണാനുള്ള കാഴ്ചകളുണ്ട്.
PC:Ranjithsiji

മണലിപ്പുഴയുടെ സൗന്ദര്യം
കരുവന്നൂര്‍ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെയാണ് പീച്ച് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നദിയുടെ എന്നാവിധ കരുത്തും പ്രകടമാക്കി മണലിപ്പുഴ ഇവിടെ സ്വച്ഛന്ദം ഒഴുകുന്നത് കാണാം.
PC: Aruna

കണ്ണിനഴക്
107 ചതുരശ്ര കിലോമീറ്റര്‍ ക്യാച്‌മെന്റ് ഏരിയ അടക്കം വിസ്തരിച്ച് കിടക്കുന്ന പീച്ചി ഡാമില്‍ കാഴ്ചകളുടെ വിരുന്നാണ് ഉള്ളത്. ഇരുവശങ്ങളിലായുള്ള തുരുത്തുകളും പൂന്തോട്ടങ്ങളും ഒക്കെ ഡാമിന്റെ ഭംഗി ഇരട്ടിയാക്കുന്നു.
PC:Rameshng

കാഴ്ചഗോപുരം
ഡാമിന്റെ യഥാര്‍ഥ സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കായി പോകാനുള്ള സ്ഥലമാണ് ഇവിടുത്തെ കാഴ്ചഗോപുരം. കുത്തനെയുള്ള പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ കാണുന്ന കാഴ്ചയുടെ ഭംഗി ഒന്നു വേറെതന്നെയാണ്.
PC:Manojk

പ്രവേശനം
രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് ഡാമിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നത്.
PC:Rameshng

പീച്ചി-വാഴാനി വന്യജീവി സങ്കേതം
പാലപ്പള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമായ പീച്ചി-വാഴാനി വന്യജീവി സങ്കേതം 125 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.
PC:Rameshng

മണ്‍സൂണ്‍ ടൂറിസം
മണ്‍സൂണ്‍ ടൂറിസത്തിനു മാത്രമല്ല, ഇക്കോ ടൂറിസത്തിനും പേരുകേട്ട സ്ഥലമാണ് ഇവിടം.
വ്യത്യസ്തങ്ങളായ പക്ഷികളേയും ജീവികളേയും ഒക്കെ ഇവിടെ കാണുവാന്‍ സാധിക്കും.
PC:Sivavkm

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
ഒട്ടേറെ ഔഷധ സസ്യങ്ങളുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പൂര്‍ണ്ണമായും മണ്ണ് കൊണ്ട് നിര്‍മ്മിച്ച ചെറിയ എര്‍ത്ത് ഡാം, കേരളത്തിലെ മുഴുവന്‍ ഡാമുകളുടെയും മണ്ണ് കൊണ്ട് നിര്‍മ്മിച്ച മാതൃകകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.
PC:Youtube