2020 ലെ മൂന്നാമത്തെ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കുവാനൊരുങ്ങുകയാണ് ലോകം. ഈ വര്‍ഷത്തെ മൂന്നാമത്തെ ചന്ദ്രഗ്രഹണം ജൂലൈ അഞ്ചിന് നടക്കും. എന്നാല്‍ ചന്ദ്രന്‍ ഭാഗികമായി നിഴല്‍ മൂടിയ ഈ ഗ്രഹണം കേരളത്തില്‍ നിന്നും കാണുവാന്‍ സാധിക്കില്ല. ബക്ക് മൂണ്‍ എന്നറിയപ്പെടുന്ന പൂര്‍ണ്ണ ചന്ദ്രനാണ് ജൂലൈ മാസത്തിന്റെ പ്രത്യേകത. കൂടുതല്‍ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.
ഈ വര്‍ഷം മൂന്നാമത്തെ
കേരളത്തിലില്ല
സമയം
എന്താണ് പെനംബ്രൽ ചന്ദ്രഗ്രഹണം
പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണായി ആയിരിക്കും നേര്‍രേഖയില്‍ വരിക. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യ പ്രകാശം അതിന്റെ നിഴലിന്റെ പുറംഭാഗവുമായി നേരിട്ട് ചന്ദ്രനില്‍ എത്തുവാന്‍ സാധിക്കില്ല. ഭൂമിയാണ് ഇതിനെ ഇങ്ങനെ തടയുന്നത്. ഇതിനെയാണ് പെനംബ്രല്‍ ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സാധാരണ ഗതിയില്‍ ഇതിനെ വേര്‍തിരിച്ചു മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.
ബക്ക് മൂണ്‍
ഈ വര്‍ഷത്തെ അവസാനത്തെ പെനംബ്രൽ ചന്ദ്രഗ്രഹണം ജൂണ്‍ 29-30 തിയ്യതികളിലാണ് നടക്കുക.



Click it and Unblock the Notifications












