» »ക്രിസ്തുമസ് ആഘോഷിക്കാം ഈ നാടുകളില്‍

ക്രിസ്തുമസ് ആഘോഷിക്കാം ഈ നാടുകളില്‍

Written By: Elizabath

ക്രിസ്മസ് എല്ലായ്‌പ്പോഴും ഓര്‍മ്മകളുടെ ആഘോഷമാണ്. പുല്‍ക്കൂടും പാതിരാ കുര്‍ബാനയും കേക്കും വൈനും സമൃദ്ധമായ ഭക്ഷണവുമൊക്കെയായി ക്രിസ്തുമസോ
ര്‍മ്മകള്‍ നീണ്ടു കിടക്കുകയാണ്. വീടുകളില്‍ ക്രിസ്തുമസ് ആഘോഷിച്ചിരുന്നതൊക്കെ ഇന്ന് പഴങ്കഥയാണ്. ആരും കൊതിക്കുന്ന, ഒരിക്കലെങ്കിലും പോകാന്‍ പറ്റിയിരുന്നങ്കിലെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഷില്ലോങ്

ഷില്ലോങ്

ഷില്ലോങ്ങിലെ കത്തീഡ്രല്‍ പള്ളി ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി പറ്റിയ സ്ഥലങ്ങളിലൊന്നാണ്. ക്രിസ്തുമസ് രാത്രിയിലെ പാതിരാകുര്‍ബാനയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടെ എത്താറുണ്ടത്രെ. ക്രിസ്തുമസിന് ദിവസങ്ങള്‍ക്കു മുന്‍പേ ഇവിടെ ആഘോഷം തുടങ്ങിയിരിക്കും. നക്ഷത്രങ്ങള്‍ തെളിയിച്ചും മരങ്ങള്‍ അലങ്കരിച്ചും ബള്‍ബുകള്‍ തൂക്കിയുമൊക്കെയുള്ള ഇവിടുത്തെ ആഘോഷങ്ങള്‍ ഏറെ പ്രസിദ്ധമാണ്.

രാത്രിയിലെ ആഘോഷങ്ങള്‍

രാത്രിയിലെ ആഘോഷങ്ങള്‍

സംഗീതത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ക്രിസ്തമസ് പാട്ടുകളില്ലാതെ എന്ത് ആഘോഷമാണ്...ക്രിസ്മസ് സമയത്ത് ഷില്ലോങ് സന്ദര്‍ശിക്കുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ഇവിടുത്തെ പ്രാദേശിക ട്രൂപ്പുകളുടെ ഗാനമേളകള്‍.

മുംബൈ

മുംബൈ


ആഘോഷത്തില്‍ ആറാടാനാണ് താല്പര്യമെങ്കില്‍ കണ്ണുംപൂട്ടി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് മുംബൈ. ആഡംബരവും ബഹളങ്ങളും നിറഞ്ഞ ഇവിടുത്തെ ആഘോഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ബാദ്രയിലെ മൗണ്ട് മേരി ബസലിക്കയാണ് ഇവിടുത്തെ പ്രമുഖ ദേവാലയം.

PC: Mike Prince

പാര്‍ട്ടി നഗരം

പാര്‍ട്ടി നഗരം

ആഘോഷങ്ങള്‍ക്കൊപ്പം പാര്‍ട്ടികള്‍ കൂടി ആയെങ്കില്‍ മാത്രമേ ഒരു സുഖമുള്ളൂ. ക്രിസ്തുമസ് സീസണില്‍ പാര്‍ട്ടികള്‍ നടത്താനും അടിച്ച് പൊളിക്കാനും മുംബൈയാണ് ബെസ്റ്റ്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഇത്തവണത്തെ ആഘോഷം ഇന്ത്യയിലെ ലിറ്റില്‍ ഫ്രാന്‍സിലായാലോ? ഫ്രാന്‍സിന്റെ അവശേഷിപ്പുകള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി ഒരു കൊളോണിയല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക്‌ പറ്റിയ ഇടമായിരിക്കും. ചര്‍ച്ച് ഓറ് ഔവര്‍ ലേഡി ഓഫ് ഇമാക്കുലേറ്റ് കണ്‍സെപ്ഷന്‍ ആണ് ഇവിടുത്തെ പ്രമുഖ ദേവാലയം. ബീച്ചുകളിലെ ആഘോഷവും ഇവിടുത്തെ പ്രത്യേകതയാണ്.

പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങള്‍

പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങള്‍

തമിഴ്‌നാടിന്റെ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പരമ്പരാഗത ആഘോഷങ്ങളാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത.

Manali PC: Unknown

ഗോവ

ഗോവ

ക്രിസ്തുമസ് അടിച്ചുപൊളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ഗോവ. മേളങ്ങളും ബഹളങ്ങളും മാത്രമല്ല, പാര്‍ട്ടിയും കടലിലെ ആഘോഷങ്ങളും ബീച്ച് ലൈഫും മ്യൂസിക്കുമൊക്കെയാണ് ഇവിടുത്തെ ആഘോഷങ്ങള്‍.

PC: Josephdesousa

 വ്യത്യസ്തമായ ആഘോഷങ്ങള്‍

വ്യത്യസ്തമായ ആഘോഷങ്ങള്‍

വ്യത്യസ്തമായ ആഘോഷങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഗോവ. ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടുത്തെ ദേവാലയങ്ങള്‍ ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടുന്നു.

PC: P.S.SUJAY

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ക്രിസ്ത്യന്‍ മത വിശ്വാസികള്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും ആഘോഷങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവുമില്ല. വെളിച്ചവും ശബ്ദങ്ങളുമൊക്കെയായി മുഴുവന്‍ സമയം ഇവിടെ ആഘോഷമായിരിക്കും.

pc: wikimedia

 കേരളം

കേരളം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആഘോഷങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. പുല്‍ക്കൂട് നിര്‍മ്മിച്ചും കരോള്‍ യാത്ര നടത്തിയുമൊക്കെയാണ് കേരളത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ .

pc: wikimedia

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...