» »ദീപാവലി ആഘോഷിക്കാന്‍ ഈ സ്ഥലങ്ങള്‍

ദീപാവലി ആഘോഷിക്കാന്‍ ഈ സ്ഥലങ്ങള്‍

Written By: Elizabath

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ജാതിമതഭേദമന്യേ ആളുകള്‍ ആഘോഷിക്കുന്ന ദീപാവലി തിന്‍മയുടെ മേലുള്ള നന്‍മയുടെ വിജയത്തെയാണ് ആഘോഷിക്കുന്നത്.
ഐതിഹ്യങ്ങള്‍ പലതുണ്ട് ഈ ആഘോഷത്തിനു പിന്നില്‍. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന കഥയാണ് ഇതില്‍ ഏറ്റവും പ്രധാനം
ദീപാവലി എല്ലായിടത്തും വലിയ ആഘോഷമാണെങ്കിലും ചിലയിടങ്ങളില്‍ പൊടിപൂരമാണ്. ദീപാവലി ആഘോഷിക്കാന്‍ തയ്യാറാണെങ്കില്‍ ഇതാ ഇന്ത്യയില്‍ ഏറ്റവും അടിപൊളിയായി ദീപാവലി ആഘോഷിക്കാനുള്ള സ്ഥലങ്ങള്‍ പരിചയപ്പെടാം.

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

സ്വര്‍ണ്ണമണലിന്റെയും കിടിലന്‍ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ദീപാവലി ആഘോഷത്തിന് ഏറ്റവും മികച്ച സ്ഥലമാണ്.
സുവര്‍ണ്ണ നഗരമെന്നറിയപ്പെടുന്ന ഇവിടുത്തെ ആഘോഷങ്ങള്‍ യാത്രയെ മനോഹരമാക്കും എന്നതില്‍ സംശയമില്ല.

PC:Ramnath Bhat

മണാലി, ഹിമാചല്‍ പ്രദേശ്

മണാലി, ഹിമാചല്‍ പ്രദേശ്

വിദേശികളടക്കമുള്ളവര്‍ ദീപാവലി ആഘോഷിക്കാന്‍ എത്തിച്ചേരുന്ന സ്ഥലമാണ് ഹിമാചലിലെ മണാലി.
ആഘോഷങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇവിടെ ദീപാവലിയുടെ കൂടെ ട്രക്കിങ്ങും നടത്താം.

PC:Jay Pandey

കോവളം

കോവളം

ദീപാവലി ആഘോഷം കേരളത്തില്‍ മതി എന്നുള്ളവര്‍ക്ക് കോവളം തിരഞ്ഞെടുക്കാം. ഇവിടുത്െ ഹവ്വാ ബീച്ചിലെയും സമുദ്ര ബീച്ചിലെയും ദീപാവലി ആഘോഷങ്ങളില്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാറുണ്ട്.

PC:Kartikeya Kaul

ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

ദീപാവലിയുടെ കളറും പൊലിമയും അറിയേണ്ടവര്‍ ബാംഗ്ലൂരില്‍ തന്നെ വരണം. ഇത്രയും കെങ്കേമമായി ആഘോഷങ്ങളെ കൊണ്ടാടുന്ന മറ്റൊരു നഗരവും ഇന്ത്യയിലില്ല.
ഷോപ്പിങ്ങും ക്ഷേത്രങ്ങളും ഭക്ഷണവും മേളകളുമൊക്കെ കൊണ്ട് ഇവിടുത്തെ ആഘോഷങ്ങള്‍ അടിപൊളിതന്നെയാണ്.

PC:PJeganathan

 ഷിംല

ഷിംല

വിദേശികള്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി വരുന്ന സ്ഥലമാണ് ഷിംല. സമയമുണ്ടെങ്കില്‍ ഇവിടുത്തെ ട്രക്കിങ്ങും യാത്രകളും ആസ്വദിക്കുകയും ചെയ്യാം.

PC:Bhatta!

 ജയ്പൂര്‍

ജയ്പൂര്‍

ആഘോഷങ്ങളുടെ നാടാണ് രാജസ്ഥാനിലെ ജയ്പൂര്‍. പ്രകൃതിയോട് ചേര്‍ന്ന് സമാധാനത്തില്‍ ദീപാവലി ആഘോഷിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് കോട്ടകളുടെ നാടായ ഈ പിങ്ക് സിറ്റി.

PC:Ankit Agarwal

മൗണ്ട് അബു

മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്‍ സ്റ്റേഷനായ മൗണ്ട് അബു ദീപാവലി ആഘോഷങ്ങള്‍ കിടിലനായി നടത്താന്‍ പറ്റിയ സ്ഥലമാണ്. മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇവിടുത്തെ ആഘോഷങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കുക.

PC: Youtube

അമൃത്സര്‍

അമൃത്സര്‍

ആഘോഷങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിലെ ദീപാവലി ആഘോഷങ്ങള്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്. ഇവിടുത്തെ അമൃത്സറിലാണ് ഏറ്റവും കിടിലന്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

PC:UrbanUrban

 ചെന്നൈ

ചെന്നൈ

ആഘോഷങ്ങളുടെ നാടായ ചെന്നൈയിലും ദീപാവലി മേളങ്ങള്‍ക്ക് കുറവൊന്നമില്ല. മറ്റു സ്ഥലങ്ങളിലേപ്പോലെ നിറങ്ങള്‍ക്കും വെളിച്ചത്തിനുമാണ് ഇവിടെയും പ്രാധാന്യം.

PC:Sriram Jagannathan

Read more about: ദീപാവലി

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...