» »പൂനെയില്‍ പോകുമ്പോള്‍

പൂനെയില്‍ പോകുമ്പോള്‍

Posted By: Elizabath Joseph

ആര്‍ക്കും പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ പോകാന്‍ പറ്റിയ സ്ഥലമാണ് പൂനെ. പോകുമ്പോള്‍ ലക്ഷ്യമില്ലെങ്കിലും നമ്മളെ വിസ്മയിപ്പിക്കുന്ന പലതും അവിടെയെത്തിയാല്‍ കാത്തിരിക്കുന്നുണ്ടാവും.

ഷോപ്പിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് തദ്ദേശീയമായ ഒട്ടേറെ ഷോപ്പിങ് ഡെസ്റ്റിനേഷനുകള്‍ ഈസിയായി അവിടെ കണ്ടെത്താന്‍ സാധിക്കും.

കൂടാതെ ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്കായി കോട്ടകളും കൊട്ടാരങ്ങളും അവിടെയുണ്ട്. സ്വല്പം ശാന്തതയാണ് വേണ്ടതെങ്കില്‍ ആശ്രമങ്ങള്‍ തിരഞ്ഞെടുക്കാം.

അങ്ങനെ ഏതു തരത്തിലുള്ള യാത്രാസ്‌നേഹിയേയും തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളുമായാണ് പൂനെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ ഓക്‌സ്‌ഫോര്‍ഡ് എന്നറിയപ്പെടുന്ന പൂനെയില്‍ ഉറപ്പായും കാണേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

1. കൊറേഗാവുന്‍ പാര്‍ക്ക്

1. കൊറേഗാവുന്‍ പാര്‍ക്ക്

സമ്പന്നരുടെ ഏരിയയാണ് കെ.പി. എന്നറിയപ്പെടുന്ന കൊറേഗാവുന്‍ പാര്‍ക്ക്. നിരനിരയായി കാണുന്ന ബംഗ്ലാവുകളാണ് ഇവിടെ. . വിദേശീയരാണ് ഇവിടെ കൂടുതലുള്ളത്. വളര്‍ന്നു വരുന്നൊരു മാര്‍ക്കറ്റ് കൂടിയാണിവിടം. നിറഞ്ഞു നില്ക്കുന്ന പച്ചപ്പ് കൊറേഗാവുന്‍ പാര്‍ക്കിനെ മറ്റു സ്ഥലങ്ങളില്‍ നിന്ന് മികച്ചതാക്കുന്നു.
pc: Álvaro Verdoy

2. ഷോപ്പിങ് @ എം.ജി റോഡ്

2. ഷോപ്പിങ് @ എം.ജി റോഡ്

പൂനെയിലെത്തിയാല്‍ എം.ജി. റോഡില്‍ ഷോപ്പിങ് നടത്തിയില്ലെന്നു പറയരുത്. കരകൗശല വസ്തുക്കള്‍ മുതല്‍ ബ്രാന്‍ഡഡ് ഐറ്റംസം വരെ ഇവിടെ യഥേഷ്ടം ലഭിക്കും. ഒന്നും വാങ്ങാനില്ലെങ്കിലും വിഷമിക്കേണ്ട, വിന്‍ഡോ ഷോപ്പിങ്ങിനു പറ്റിയ സ്ഥലമാണിത്.
വാരാന്ത്യങ്ങളില്‍ റോഡുകളില്‍ വാഹനങ്ങള്‍ ഒഴിവാക്കി പകരം ഫുഡ് സ്റ്റാളുകളുകള്‍ക്കും ഷോപ്പിങ്ങിനുമായി വിട്ടു നല്കുന്ന ഒരു പരിപാടിയും ഇവിടുണ്ട്.

pc: Joe Goldberg

3. ശനിവര്‍വാഡ സന്ദര്‍ശനം

3. ശനിവര്‍വാഡ സന്ദര്‍ശനം

സെന്‍ട്രല്‍ പൂനെയില്‍ ഏഴേക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കോട്ടയോടു കൂടിയ കൊട്ടാരമാണ് ശനിവര്‍വാഡ. 1732 ല്‍ നിര്‍മ്മിച്ച ഈ കൊട്ടാരം 1818 വരെ മറാത്ത ചക്രവര്‍ത്തിയുടെ കീഴിലുള്ള പെഷവാസിന്റെ കൈവശമായിരുന്നു. 1828ല്‍ ഉണ്ടായ ഒരു തീയില്‍ ഭാഗികമായി നശിച്ചു. മറാത്ത സംസ്‌കാരത്തിന്റെ ഉത്തമോദാഹരണമാണ് ഈ കൊട്ടാരം.
pc: anand patankar

4. ശാന്തത നിറഞ്ഞ തടാകം

4. ശാന്തത നിറഞ്ഞ തടാകം

നഗരത്തിനു സമീപമായി സ്ഥിതിചെയ്യുന്നകഡക്‌വാസ്‌ല തടാകം പൂനെയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്.
പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഈ തടാകമാണ് നഗരത്തിനാവശ്യമായ ജലം നല്കുന്നത്. ശാന്തത നിറഞ്ഞ ഒരു കൊച്ചു സ്ഥലമാണിത്. നഗരത്തിന്റെ തിരക്കില്‍ നിന്നകന്നിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടെ പോകും.
pc: vivek Joshi

5. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാജാ, കാര്‍ളാ ഗുഹകള്‍

5. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാജാ, കാര്‍ളാ ഗുഹകള്‍

നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാജാ, കാര്‍ളാ ഗുഹകള്‍. ബുദ്ധഗുഹാ ക്ഷേത്രസമുച്ചയമായ കാര്‍ളാ ഗുഹയില്‍ ധാരാളം ശില്പങ്ങള്‍ കാണാനുണ്ട്.
തടിയില്‍ തീര്‍ത്ത നിര്‍മ്മിതികളാണ് ഭാജാ ഗുഹയുടെ പ്രത്യേകത. ഗുഹയ്ക്കുള്ളില്‍ ഒട്ടേറെ സ്തൂപങ്ങള്‍ കാണാന്‍ സാധിക്കും.
pc: lensnmatter

6. ചരിത്രമുറങ്ങുന്ന ആഗാ ഖാന്‍ പാലസ്

6. ചരിത്രമുറങ്ങുന്ന ആഗാ ഖാന്‍ പാലസ്

ഗാന്ധി നാണല്‍ മ്യൂസിയം എന്നറിയപ്പെടുന്ന ആഗാ ഖാന്‍ പാലസ് പൂനെയിലെ ഒരു ചരിത്ര സ്മാരകമാണ്. ഇവിടെയാണ് ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജി ജയില്‍ വാസം അനുഷ്ഠിച്ചത്.
ആഗാ ഖാന്‍ നാലാമനാണ് 1969 ല്‍ ആഗാ ഖാന്‍ പാലസ് രാജ്യത്തിനു നല്കിയത്. 1982ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഷാ ആഗാ ഖാന്‍ മൂന്നാമനാണ് പാലസ് നിര്‍മ്മിച്ചത്.
pc: Kristina D.C. Hoeppner

7. ശിവാജിയുടെ സിഹാഗാദ് കോട്ട

7. ശിവാജിയുടെ സിഹാഗാദ് കോട്ട

നഗരത്തിനു സമീപമുള്ള കോട്ടകളും കുന്നുകളുമാണ് പൂനെയുടെ സൗന്ദര്യം. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കുത്തനെയുള്ള ഒരിടത്താണ് സിഹാഗാദ് കോട്ട. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട ഏറെക്കുറെ നശിച്ചെ നിലയിലാണ്.
സാഹസപ്രിയര്‍ക്കായി കോട്ടയിലേക്ക് വിവിധ വഴികളിലൂടെ ട്രക്കിങ് സാധ്യമാണ്.
pc: Intelligent2

8. കട്‌രാജ് സ്‌നേക്ക് ഫാം

8. കട്‌രാജ് സ്‌നേക്ക് ഫാം

കഴുത്തില്‍ പാമ്പിനെച്ചുറ്റി ഒരു ഫോട്ടോയെടുക്കണോ എങ്കില്‍ നേരേ കട്‌രാജ് സ്‌നേക്ക് ഫാമിലേക്ക് വിട്ടോ... 160 തരത്തിലുള്ള പാമ്പുകളെ ഇവിടെ പരിപാലിക്കുന്നുണ്ട്. ഇതോടൊപ്പം പക്ഷികളും ഉരഗജീവികളും ഇവിടെയുണ്ട്.
pc: Rushen