Search
  • Follow NativePlanet
Share
» »ചരിത്രം കഥയെഴുതിയ ഹിസാറിന്‍റെ കഥ

ചരിത്രം കഥയെഴുതിയ ഹിസാറിന്‍റെ കഥ

ചരിത്രത്തോടും ആധുനികതയോടും ഒരുപോലെ നീതി പുലർത്തുന്ന നാട്. രഹാരപ്പൻ സംസ്കാരത്തിന്‍റെ അടയാളങ്ങളുമായി ഇന്നും ചരിത്രത്തോട് ഒരുപടി കൂടുതൽ അടുത്തുകിടക്കുന്ന ഹിസാർ ഹരിയാനയിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ്. പുരാതന മനുഷ്യന്റെ ജീവിത രേഖകൾ ഇന്നും അതേപടി സംരക്ഷിക്കപ്പെടുന്ന ഇവിടം മോഹൻജദാരോ കഴിഞ്ഞാൽ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ ഇടം കൂടിയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഈ നാടിനെക്കുറിച്ച് കൂടുതൽ അറിയാം...

അല്പം ചരിത്രം

അല്പം ചരിത്രം

ഹിസാറിന്റെ ചരിത്രം പറഞ്ഞാൽ അത് ഹാരപ്പൻ സംസ്കാരവും കഴിഞ്ഞ് പുറകോട്ട് പോകും. ഹാരപ്പൻ സംസ്കാരത്തിനും മുന്നിലുള്ള സംസ്കാരങ്ങൾ വരെ അടയാളപ്പെടുത്തിയ ഇവിടം ഇന്ത്യൻ ചരിത്രത്തിൽ മാത്രല്ല, ലോക ചരിത്രത്തിൽ തന്നെ പ്രാധാന്യമുള്ള ഇടമാണ്. 2018 ഹെക്ടർ സ്ഥലത്തായാണ് ഇവിടുത്തെ ചരിത്ര ശേഷിപ്പുകൾ ഉള്ളത്.

ഫിറോസ് ഷാ തുഗ്ലക്കിന്റെ നാട്

ഫിറോസ് ഷാ തുഗ്ലക്കിന്റെ നാട്

നഗരത്തിന്റെ ആധുനിക ചരിത്രം പരിശോധിച്ചാൽ എ.ഡി 1354 ല്‍ ഫിറോസ്ഷാ തുഗ്ളക്ക് ആണ് ഈ നഗരം സ്ഥാപിച്ചതെന്ന് കാണാം. ആ സമയങ്ങളിൽ ഹിസാറെ ഫിറോസ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. . 1351 മുതല്‍ 1388 വരെ ഡല്‍ഹി സുല്‍ത്താനേറ്റിന്‍െറ ഭരണകാലത്താണ് യമുനാ നദിയിലെ വെള്ളം കനാലുകളിലൂടെ ഈ നഗരത്തില്‍ എത്തിച്ചത് . ഗഗ്ഗാര്‍, ദൃഷ്ദാവതി നദികളും ഒരുകാലത്ത് ഈ നഗരത്തെ ഫലഭുയിഷ്ഠമാക്കിയിരുന്നതാണ്.

PC:Nagarjun Kandukuru

നിരവധി വംശങ്ങൾ

നിരവധി വംശങ്ങൾ

ഭാരതത്തിൽ ഉണ്ടായിരുന്ന മിക്ക രാജവംശങ്ങളും ഇവിടെ വന്നിട്ടുണ്ട്.. അവരുടെ ഉദയവും അസ്തമയവും ഒക്കെ കണ്ട നാടു കൂടിയാണിത്. മൗര്യന്മാരിൽ തുടങ്ങി തുഗ്ലക് വംശവും മുഗൾ വംശവും പിന്നീടം ബ്രീട്ടീഷുകാരും ഒക്കെ വന്നിറങ്ങി കീഴടക്കി ഒടുവിൽ പരാജയപ്പെട്ട ഇടമാണിത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആദ്യം പഞ്ചാബിൻരെ ഭാഗമായിരുന്ന ഇവിടം പിന്നീട് ഹരിയാനയുടെ ഭാഗമാവുകയായിരുന്നു.

PC:Raveesh Vyas

അസിഗഡ് കോട്ട

അസിഗഡ് കോട്ട

ഹിസാറിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിൽ ഒന്നാണ് അസിഗഡ് കോട്ട. ഹൻസി കോട്ട എന്നും പൃഥ്വിരാജ് ചൗഹാൻ കാ കിലാ എന്നും അറിയപ്പെടുന്ന ഇത് ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. ഇവിടെ നിലനിന്നിരുന്ന പഴയ കോട്ടയുടെ അവശിഷ്ടങ്ങൾക്ക് മുകളി ലായാണ് ഇന്നു കാണുന്ന കോട്ട നിർമ്മിച്ചിരിക്കുന്നത്. 12-ാം നൂറ്റാണ്ടിൽ പൃഥ്വിരാജ് ചൗഹാൻ പുനർനിർമ്മിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാർ കയ്യടക്കുകയായിരുന്നു. നീളമേറിയ തൂണുകളിൽ നിൽക്കുന്ന കോട്ടയ്ക്കുള്ളിൽ ഒരു മോസ്കും കാണാം

PC: Amrahsnihcas

ലോഹാരി റാഗോ

ലോഹാരി റാഗോ

ഹിസാർ നഗരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ലോഹാരി റാഗോ. ഹാരപ്പൻ സംസ്കാരത്തിന്റെ ബാക്കി അവശിഷ്ടങ്ങളാണി ഇവിടെ കാണുവാൻ സാധിക്കും. ഇവിടെ ഖനനം നടത്തിയപ്പോൾ ഹാരപ്പൻ സംസ്കാരം ആരംഭിക്കുന്നതിനും മുന്നേയുള്ള കുറേ കാര്യങ്ങളും കണ്ടെത്തിയിരുന്നു. ആ സമയത്തുണ്ടായിരുന്ന ജാറുകൾ, വെസലുകൾ, ഒക്കെയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

PC:Petrovskyz

ബർസി ഗേറ്റ്

ബർസി ഗേറ്റ്

30 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ മറ്റൊരു പ്രധാന കവാടമാണ് ബർസി ഗേറ്റ്. പൃഥ്വിരാജ് ചൗഹാൻരെ കാലത്തെ കുറച്ചധികം ലിഖിതങ്ങളും മറ്റും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അടുത്ത ഗ്രാമങ്ങളിൽ നിന്നും ഹൻസിയിലേക്കുള്ള കവാടമായാണ് കഴിഞ്ഞ 850 ൽ അധികം വർഷങ്ങളായി ഇത് നിലനിൽക്കുന്നത്. സുൽത്താൻ ഭരണകാലത്തെ വാസ്തുവിദ്യയുടെ മാതൃകയാണിത്

PC:Amrahsnihcas

ദർഗാ ചാർ ഖുതബ്

ദർഗാ ചാർ ഖുതബ്

ഈ പ്രദേശത്തെ പ്രധാനപ്പെട്ട നാലു സൂഫിവര്യന്മാരുടെ സമാധി സ്ഥലമാണ് ദർഗാ ചാർ ഖുതബ് എന്നറിയപ്പെടുന്നത്. ജമാലുദ്ദീൻ ഹസ്നി, നൂറുദ്ദീൻ, ബുർഹാനുദ്ദീൻ, ഖുത്തബ്ബുദ്ദീൻ മനുവാർ എന്നവരുടെ ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്താണ് ഇവിടുത്തെ മുസ്സീം ദേവാലയം പണികഴിപ്പിക്കുന്നത്.

PC:Madhaverma

ഫിറോസ് ഷാ പാലസ്

ഫിറോസ് ഷാ പാലസ്

ഇസ്ലാമിക്-ഇന്ത്യൻ വാസ്തുവിദ്യകളുടെ മനോഹരമായ സഘ്കലനമാണ് ഇവിടുത്തെ ഫിറോസ് ഷാ പാലസ്. 14-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം ചുവന്ന കല്ലുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു സമീപത്തെ തകർന്നു കിടന്നിരുന്ന ക്ഷേത്രത്തിൽ നിന്നുള്ല കല്ലുകളാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.

PC:Madhaverma

രാഖിഗർഹി

രാഖിഗർഹി

ഏകദേശം അയ്യായിരത്തലധികം വർഷം പഴക്കമുള്ള ഒരു ചരിത്രസ്ഥാനമാണ് രാഖിഗർഹി. ഗഗ്ഗാര്‍- ഹക്ര നദിയോട് ചേര്‍ന്നുടലെടുത്ത ഒരു നദീതട സംസ്‌കാരമാണ് ഇവിടുത്തേത്. ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള സാധനങ്ങളാണ് ഖനനത്തില്‍ നിന്നും ലഭിച്ചത്. കല്ലുകള്‍ പാകിയ നടപ്പാതകള്‍,ജലനിര്‍ഗ്ഗമനസംവിധാനം, മഴവെള്ളസംഭരണി, ഓടില്‍ നിര്‍മ്മിച്ച കല്ലുകള്‍, ഒക്കെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍,പ്രതിമകള്‍, ശില്പങ്ങള്‍ എന്നിവയും ഇവിടുത്തെ ഖനനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

PC:Giovanni Dall'Orto

സെന്റ് തോമസ് ചർച്ച്

സെന്റ് തോമസ് ചർച്ച്

ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായ സെന്‍റ്.തോമസിന്റെ പേരിലുള്ള ചര്‍ച്ച് 1860ലാണ് പൂര്‍ത്തിയാക്കിയത്. വിക്ടോറിയന്‍ മാതൃകയിലെ പ്രധാന ശൈലികള്‍ കടമെടുത്ത് നിര്‍മിച്ച ഈ ദേവാലയത്തിന്‍െറ നിര്‍മാണത്തിന് അന്നത്തെ കാലത്ത് 4500 രൂപ മാത്രമാണ് ചെലവായത്.

864 ലാണ് ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ആഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളൂ..ഇനി അടിച്ചുപൊളിക്കാം

PC:Vishal14k

Read more about: haryana history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more