» »ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ജൗൻപൂരിലെ ചരിത്ര സൗന്ദര്യം

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ജൗൻപൂരിലെ ചരിത്ര സൗന്ദര്യം

Written By: Nikhil John

ചരിത്രത്തെ അതിജീവിച്ച പട്ടണങ്ങളുടെയും, പുരാതനമായ കെട്ടിട സമുച്ചയങ്ങളുടെയും നാടാണ് ഉത്തർപ്രദേശ്. വാരണാസിയിൽ തുടങ്ങി, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരവും, താജ്മഹലിന്റെ സ്വഭവനവുമായ ആഗ്ര നഗരത്തെ വരെ, ഇവിടെ ഉത്തർപ്രദേശ് തന്റെ മടിത്തട്ടിൽ ഭദ്രമായി കാത്തു സൂക്ഷിച്ചു വച്ചിരിക്കുന്നു. നമ്മുടെ നാടിൻറെ മഹത്വത്തെ വിളിച്ചോതുന്ന കോട്ടകളും ക്ഷേത്രങ്ങളും, പള്ളികളും, മഹാന്മാരുടെ ശവകുടീരങ്ങളും ഒക്കെ ഈ നാട്ടിൽ ആർജ്ജവത്തോടെ നെഞ്ചുവിരിച്ച് നിലകൊള്ളുന്നു

ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചു പഠിക്കുന്ന ഒരാൾക്ക് ഈ പുരാതന നഗരത്തിന്റെ അനശ്വര സൗന്ദര്യത്തെ വെറുതെ വിസ്മരിച്ചു കളയാനാവില്ല. അലഹബാദിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന പുരാതന നഗരങ്ങളിൽ ഒന്നാണ് ജൗൻപൂർ. 14 ാം നൂറ്റാണ്ടിലെ ദില്ലി സുൽത്താനായിരുന്ന ഫിറോസ് ഷാ തുഗ്ലക്കിൻറെ കാലത്താണ് ഈ നഗരം സ്ഥാപിതമായത്.

ഇങ്ങനെയെങ്കിൽ നമുക്ക് ജൗൻപൂരിലെ ചരിത്ര സ്മാരകങ്ങളെയും, അനശ്വര സൗന്ദര്യത്തെയും കുറിച്ചറിയാൻ ഒരു യാത്ര ഇറങ്ങിപ്പുറപ്പെട്ടാലോ.... ഓരോരുത്തരുടേയും മനസ്സിൽ മായാത്ത ഓർമ്മകൾ കോറിയിടുന്ന ഇങ്ങോട്ടുള്ള യാത്ര ഉടൻതന്നെ ആരംഭിക്കാം...

ഷാഹി ഖ്വില

ഷാഹി ഖ്വില

ജൗൻപൂരിൽ എത്തിച്ചേരുന്ന ഭൂരിഭാഗം ആളുകളും ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു ചരിത്ര സ്മാരകമാണ് ഷാഹി ഖ്വില. പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ അമൂല്യ കലാസൃഷ്ടി ഷാഹി ബ്രിഡ്ജിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. കനൗജിലെ രാജാക്കന്മാരുടെ കൊട്ടാങ്ങളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമൊക്കെ കൊണ്ട് വന്ന കല്ലുകളും മറ്റു നിർമ്മാണ വസ്തുക്കളും കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
ഷാഹി ഖ്വീലയെ ജൗൻപൂർ കോട്ട എന്ന പേരിലും അറിയപ്പെടുന്നു. പ്രാചീന യുഗത്തിലെ യുദ്ധങ്ങളിൽ പലതിലും നിരവധി നാശനഷ്ടങ്ങൾ ഈ കോട്ടയ്ക്ക് നേരിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് ശക്തമായി തന്നെ നിലകൊള്ളുന്നു., പഴയ കാലത്തിൻറെ ചരിത്രകഥകൾ നമുക്ക് പറഞ്ഞുതരുന്ന ഷാഹി ഖ്വീല കോട്ട , തുഗ്ലക് ഭരണത്തിന്റെയും ലോധി സാമ്രാജ്യത്തിന്റേയും, മുഗൾ സാമ്രാജ്യത്തിന്റേയുമൊക്ക രാജാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നിട്ടുണ്ട്.. അങ്ങനെയെങ്കിൽ, ഈ സീസണിൽ ഷാഹി ഖ്വിലയുടെ സമീപത്തേക്ക് ഒരു വിനോദയാത്ര ആരംഭിച്ചാലോ..?

PC: Amanbisauri

അതാല മസ്ജിദ്

അതാല മസ്ജിദ്

ഇവിടത്തെ മനോഹരങ്ങളായ ഇസ്ലാമിക് ആരാധനാലയങ്ങളുടെ പേരിൽ യാത്രക്കാർക്കിടയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരിടമാണ് ജൗൻപൂർ.. ജൗൻപൂരിൻെറ അതിർത്തി പരിസരങ്ങളിൽ ഒട്ടാകെ നിരവധി അത്ഭുതങ്ങളയ ആരാധാനാലയങ്ങളുണ്ട്. നൂറുകണക്കിന് വിനോദസഞ്ചാരികളും ടൂറിസ്റ്റുകളും ഇവിടെ ദിവസവും സന്ദർശിക്കുന്നു..
ജൗൻപൂരിലെ ഏറ്റവും പ്രശസ്തമായ മുസ്ലീം പള്ളികളിലൊന്നാണ് അതാല മസ്ജിദ്. സുൽത്താൻ ഇബ്രാഹിം 15-ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു അതുല്യ കലാസൃഷ്ടിയാണിത്. പള്ളിക്കരികിലായി ഒരു മികച്ച ഒരു മതപഠനശാലയും ഉണ്ട്. ഇന്ത്യൻ പുരാവസ്തു ഗവേഷണ ശാലയുടെ സംരക്ഷണത്തിലാണ് ഇന്ന് ഈ സ്ഥലം നിലകൊള്ളുന്നത്

PC: Varun Shiv Kapur

ജമാ മസ്ജിദ്

ജമാ മസ്ജിദ്

1470 ൽ പണികഴിപ്പിച്ച ജമാ മസ്ജിദ് ആണ് യാത്രികർക്ക് ഒഴിവാക്കാൻ പറ്റാത്തതായ മറ്റൊരു പ്രധാന ചരിത്ര സമ്പത്ത്. മതപരവും ചരിത്രപരവുമായ വിശ്വാസങ്ങളെ പരമോന്നതിയിൽ ഉയർത്തിപ്പിടിച്ച് നിലകൊള്ളുന്ന ജമാ മസ്ജിദിൽ ദിവസേന 5 തവണ വീതം പ്രാർത്ഥനാ യോഗങ്ങൾ നടത്തപ്പെടുന്നു. പ്രാർത്ഥനയ്ക്കായി വളരെ ബൃഹത്തായ ഒരു പ്രവേശന കവാടവും ഹാളും തന്നെ ഈ ആരാധനാലയത്തിന്റെ പരിസരാന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ഇവിടുത്തെ ശില്പചാരുതയാർന്ന കൊത്തുപണികളും വാസ്തുവിദ്യാപരമായ കൽത്തൂണുകളും ഒക്കെ ഏവരിലും അത്ഭുതം നിറയ്ക്കുന്നതാണ്. ഇസ്ലാമിക് വാസ്തുവിദ്യയുടേയും ജൗൻപൂർ കലാവൈഭവങ്ങളുടെയും ഒരു സമഗ്ര സംഗമമാണ് ഈ സ്ഥലം എന്നു പറയാം. ജൗൻപൂർ നഗരത്തിന്റെ വിശ്വനിർമ്മിതികളുടെ സൗന്ദര്യ സമ്പത്തിനെ സൂക്ഷ്മ പരിശോധന നടത്താനായി നിങ്ങൾ ആലോചിക്കുകയാണെങ്കിൽ ജുമാ മസ്ജിദിലേക്ക് കടന്നുചെല്ലാം

PC: Varun Shiv Kapur

ഷാഹി പാലം

ഷാഹി പാലം

അക്ബരി പാലം അഥവാ മുഗൾ പാലം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഷാഹി പാലം പതിനാറാം നൂറ്റാണ്ടിലെ
മുഗൾ രാജാവായിരുന്ന അക്ബറിന്റെ രാജവാഴ്ചക്കാലത്ത് പണികഴിപ്പിച്ചതാണ്. മുഗൾ വാസ്തുവിദ്യയുടെ കലാവൈഭവങ്ങളെ തന്മയത്തത്തോടെ പ്രതിഫലിപ്പിക്കുന്ന ചുരുക്കം ചില കലാസൃഷ്ടികളിൽ ഒന്നാണ് ജാൻപൂരിൽ സ്ഥിതിചെയ്യുന്ന ഈ ഷാഹി പാലം.
ഷാഹി പാലത്തിന്റെ നാടെന്നാണ് ജാൻപൂരിനെ ഇവിടുത്തെ പ്രദേശ നിവാസികളും ഇവിടെയെത്തുന്ന സഞ്ചാരികളും പരാമർശിച്ചു വരുന്നത്. 1934 ലെ ഭൂകമ്പത്തിൽ ഇത് ഭാഗികമായി തകർന്നടിഞ്ഞെങ്കിലും ഇപ്പോഴും ഇത് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗോമതി നദീതീരത്താണ് ഷാഹി ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. ജാൻപൂരിലെത്തുന്ന ഓരോ സഞ്ചാരിയും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നാണിത്.

PC: Sayed Mohammad

ലാൽ ദർവാസ മസ്ജിദ്

ലാൽ ദർവാസ മസ്ജിദ്

പതിനഞ്ചാം നൂറ്റാണ്ടിലെ സുൽത്താൻ മഹ്മൂദ് ഷർഖിയുടെ രാജ്ഞിയായിരുന്ന രാജ്വേ ബീബിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച മസ്ജിദ് രൂപത്തിലുള്ള ഒരു മനോഹരമായ കലാസൃഷ്ടിയാണ് ലാൽ ദർവാസ മസ്ജിദ്. ജാൻപൂരിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കലാസൃഷ്ടികളിൽ ഒന്നായ ഈ ആരാധനാലയത്തിലേക്ക് വർഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നെത്തുന്നത്.
ഷർക്കി രാജവംശക്കാലത്തെ പുണ്യാത്മാവായിരുന്ന സയ്യദ് അലി ദാവൂദ് ഖുതുബുദ്ദീന് സമർപ്പിച്ചതാണ് ലാൽ ദർവാസാ മസ്ജിദ്. രാജ്വേ ബീബിയുടെ ജീവിതാവതാന്ത്യംം വരെ ഒരു സ്വകാര്യ മസ്ജിദായി ഇത് പ്രവർത്തിച്ചു പോന്നുവെന്ന് പറയപ്പെടുന്നു. ഇസ്ലാമിക് വാസ്തുവിദ്യയുടെ അനശ്വര സൗന്ദര്യത്തേ തേടി ജൗൻപൂരിൽ എത്തുന്ന ഒരോ സഞ്ചാരികളും ഇവിടം സന്ദർശിക്കാൻ ഒരിക്കലും മറന്നുപോകരുത്.
PC: Magnus

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...