Search
  • Follow NativePlanet
Share
» »കുരങ്ങാണിമലയില്‍ ഇങ്ങനെ ഒരു അത്ഭുത സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കുരങ്ങാണിമലയില്‍ ഇങ്ങനെ ഒരു അത്ഭുത സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കുരങ്ങിണിമലയും സമീപത്തുള്ള സ്ഥലങ്ങളും പരിചയപ്പെടാം

By Elizabath Joseph

കുരങ്ങാണിമല...ഈ അടുത്ത ദിവസങ്ങളില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത സ്ഥലങ്ങളിലൊന്നാണ്. കാട്ടുതീ ബാധിച്ച ഈ പ്രദേശം തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. കേരളത്തിലെ കൊളക്കുമലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. പ്രകൃതി ഭംഗി കൊണ്ടും കാഴ്ചകള്‍ കൊണ്ടും ആകര്‍ഷിക്കുന്ന ഇവിടെ സഞ്ചാരികള്‍ അധികം കേട്ടിട്ടില്ലാത്ത സ്ഥലങ്ങളും ഉണ്ട്. കുരങ്ങിണിമലയും സമീപത്തുള്ള സ്ഥലങ്ങളും പരിചയപ്പെടാം...

 എവിടെയാണിത്?

എവിടെയാണിത്?

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട, എന്നാല്‍ ആളുകള്‍ക്ക് അത്രയധികം പരിചിതമല്ലാത്ത ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് കുരങ്ങിണി മല. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന ബോഡിനായ്ക്കന്നൂര്‍ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

തമിഴ്‌നാട്ടിലെ സാധാരണ ചൂടേറിയ കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമായി ഏറെ ആകര്‍ഷണീയമായ കാലാവസ്ഥയാണ് ഇവിടുത്തേത്. മലയെ കീറിമുറിച്ച് ഒഴുകുന്ന അരുവിയാണ് ഇവിടുത്ത ഒരു കാഴ്ച ഇതിന്റെ ഒരു വശത്ത് കുരങ്ങിണി മലയും മറുവശത്ത് കുളക്കുമലയും ആണുള്ളത്. മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി എത്ര ആകര്‍ഷണീയം ആണെന്ന് പറഞ്ഞാലും മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത കാലാവസ്ഥയാണ് ഇവിടുത്തേത്. എപ്പോള്‍ വേണമെങ്കിലും മാറുന്ന കാലാവസ്ഥയും തണുത്ത അന്തരീക്ഷവും കനത്ത കാറ്റും താഴ്ന്ന മേഘങ്ങളും എപ്പോളും ഇവിടെ പ്രതീക്ഷിക്കാം.

PC: vinodmurali

 ആറ് അരുവികള്‍

ആറ് അരുവികള്‍

ഏകദേശം ആറ് ചെറിയ അരുവികള്‍ കുരങ്ങിണി മലയിലൂടെ ഒഴുകുന്നുണ്ട്. ഈ ആറു അരുവികളും ചേരുന്നതാണ് കൊട്ടാക്കുടി നദി എന്നറിയപ്പെടുന്നത്. പിന്നീട് ഇത് വൈഗ ഡാമില്‍ ചെന്നു പതിക്കുന്നു.

PC:Wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാറിലെ ടോപ് സ്റ്റേഷനില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് കുരങ്ങിണി ഗ്രാമം സ്ഥിതി ചെയ്യുന്നത്. നടന്നു മാത്രമേ ഈ ദൂരം സഞ്ചരിക്കാന്‍ സാധിക്കൂ.ബോഡിനായ്ക്കന്നൂരില്‍ നിന്നും കുരങ്ങിണിയിലേക്ക് 16 കിലോമീറ്റര്‍ ദൂരമാണുള്ളത്. 101 കിലോമീറ്റര്‍ അകലെയുള്ള മധുരെയാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. മധുരയില്‍ നിന്നും ഇവിടേക്ക് ധാരാളം ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

കൊളക്കുമല

കൊളക്കുമല

സമുദ്രനിരപ്പില്‍ നിന്നും 7900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഉള്ളത്. ജീപ്പ് സര്‍വ്വീസ് മാത്രം വഴി എത്തിച്ചേരാന്‍ സാധിക്കുന്ന ഈ സ്ഥലത്തിന്റെ സൗന്ദര്യം വാക്കുകള്‍ക്കു വിവരിക്കാന്‍ സാധിക്കുന്നതല്ല. മൂന്നാറില്‍ നിന്നും മൂന്നാറില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ ജീപ്പിനെ മാത്രമേ ആശ്രയിക്കാന്‍ സാധിക്കൂ.

PC: Prasanth Chandran

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം ഉള്ളത് കൊളക്കുമലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ തേയിലയ്ക്ക് പ്രത്യേക സ്വാദാണത്രെ.

PC: Motographer

സൂര്യനെല്ലി

സൂര്യനെല്ലി

മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെല്ലി ഇടുക്കിയിലെ ചിന്നക്കനാല്‍ വില്ലേജിലാണുള്ളത്. തേയിലത്തോട്ടങ്ങളാലും റിസോര്‍ട്ടുകളാലും നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണിത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടെ ധാരാളം വെള്ളച്ചാട്ടങ്ങളും അരുവികളും കാണുവാന്‍ സാധിക്കും.


PC:Varkeyparakkal

Read more about: idukki munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X