Search
  • Follow NativePlanet
Share
» »സ്വർണ്ണത്തിന്റെ താഴ്വരയായ കാശ്മീരന്‍ ഗ്രാമം

സ്വർണ്ണത്തിന്റെ താഴ്വരയായ കാശ്മീരന്‍ ഗ്രാമം

ഇതാ സോൻമാർഗിന്റെ വിശേഷങ്ങളും ഇവിടെ സന്ദർശിക്കേണ്ട ഇടങ്ങളും പരിചയപ്പെടാം.

സ്വർണ്ണം നിറഞ്ഞ പുൽമേട്...ഇതെന്താ സംഭവമെന്ന് മനസ്സിലായില്ലെങ്കിലും കാശ്മീര്‍ എന്നു കേൾക്കുമ്പോൾ തന്നെ അതിനൊപ്പം വരുന്ന സോൻമാർഗ്ഗ് മനസ്സിലെത്തും. കാശ്മീരിലെ സ്വർഗ്ഗ തുല്യമായ ഇടങ്ങളിലൊന്ന് പുൽമേടുകളാലും താഴ്വരകളാലും പിന്നെ തടാകങ്ങളാലും സമ്പന്മായ ഇടമാണ്. കാശ്മീരിലെത്തിയാൽ മിസ് ചെയ്യാത്ത കാഴ്ചകളിലൊന്ന് സോൻമാർഗിലേതു തന്നെയാണ്. ഇതാ സോൻമാർഗിന്റെ വിശേഷങ്ങളും ഇവിടെ സന്ദർശിക്കേണ്ട ഇടങ്ങളും പരിചയപ്പെടാം.

സറ്റ്സാർ ലേക്ക്

സറ്റ്സാർ ലേക്ക്

സോൻമാർഗിൽ ഏറ്റവും ആദ്യം കാണേണ്ട കാഴ്ചകളിലൊന്നാണ് സറ്റ്സാർ ലേക്ക്. സമുദ്ര നിരപ്പിൽ നിന്നും 3610 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സ്ഥിതി ചെയ്യുന്ന ഇടത്തിന്റെ കാഴ്ചയാണ് മനോഹരമായത്. ഏതു തടാകങ്ങള്‍ എന്നാണ് ഇവിടുത്തെ ഭാഷയിൽ സറ്റ്സാർ എന്ന വാക്കിനർഥം. ഏഴു ചെറിയ തടാകങ്ങൾ ഇവിടെ കാണാം. ഗന്ധേര്ഡബാൽ ജില്ലയിലാണ് ഇവിടമുള്ളത്. വേനൽക്കാലത്ത് മാത്രമേ ഇവിടം സന്ദർശിക്കുവാൻ സാധിക്കുകയുള്ളൂ.

PC:Mehrajmir13

നിലാഗാർഡ് നദി

നിലാഗാർഡ് നദി

അത്ഭുത സിദ്ധികളും പ്രത്യേകതകളും ഏറെയുണ്ട് എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് നിലാഗാർഡ് നദി. പച്ചപ്പും കാഴ്ചകളും ഔഷധ സസ്യങ്ങളും ഒക്കെക്കൂടി ഭംഗിയുടെ കാര്യത്തിൽ മറ്റൊരിടവും നിലാഗാർഡിന്റെ ഒപ്പം വരില്ല. പൈൻ കാടുകളിൽ നിന്നും താഴേക്ക് പതിക്കുന്ന നദിയും അതൊഴുകി എത്തുന്ന മറ്റിടങ്ങളും കുന്നുകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍.

യൂസ്മാർഗ്

യൂസ്മാർഗ്

മതപരമായ വിശ്വാസങ്ങൾ ഏറെയുള്ള നാടാണ് യൂസ്മാർഗ്. സമുദ്ര നിരപ്പിൽ നിന്നും 7500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യൂസ്മാര്‍ഗ് പീർ പഞ്ചൽ മലനിരകളുടെ ഭാഗമാണ്. യേശു ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്ത് വർഷങ്ങളോളം താമസിച്ചിരുന്ന പ്രദേശമാണിതെന്ന് പലരും അവകാശപ്പെട്ടിട്ടുണ്ട്. യൂസ്മാർഗ് എന്ന പേരിന്‌റെ അർഥം പോലും യേശുവിന്റെ പുൽമേട് എന്നാണ്.

PC:Suhail Skindar Sofi

സോജി ലാ പാസ്

സോജി ലാ പാസ്

കാശ്മീരിലെ ഏറ്റവും പേടിപ്പിക്കുന്ന, ഒപ്പം കിടിലൻ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന ഒരു മലമ്പാതയാണ് സോജി ലാ പാസ്. ശ്രീനഗറിനെയും ലേയെയും തമ്മിൽ ബന്ധിപ്പിക്കുക എന്നതിലധികമായി സഞ്ചാരികളെ ആകർഷിക്കുന് കാഴ്ചകളും വ്യൂപോയിന്റുകളും ഇതിനുണ്ട്.

PC:wikipedia

വിഷാൻസാർ ലേക്ക്

വിഷാൻസാർ ലേക്ക്

തടാകങ്ങളാൽ സമ്പന്നമാണ് സോൻമാർഗ്. അത്തരത്തിൽ ഇവിടെ എണ്ണപ്പെട്ടിട്ടുള്ള തടാകങ്ങളിൽ ഒന്നാണ് വിഷാൻസാർ ലേക്ക്. വിഷ്ണുവിന്റെ തടാകം എന്നാണ് ഇതിൻറെ അർഥം. കാശ്മീരിന്റെ സാംസ്കാരിക മേഖലയിൽ വലിയ സ്ഥാനമാണ് വിഷാൻസാർ തടാകത്തിനുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 3710 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Mehrajmir13

തജിവാസ് ഗ്ലേസിയർ

തജിവാസ് ഗ്ലേസിയർ

സോൻമാർഗ്ഗിലേക്ക് പോയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് തജിവാസ് ഗ്ലേസിയർ. ട്രക്കിങ്ങും ഹൈക്കിങ്ങും ക്യാംപിങ്ങും ഒക്കെയായി ഒട്ടേറെ കാര്യങ്ങൾ ചെയ്യുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. ഗ്ലേസിയർ മാത്രമല്ല, വെള്ളച്ചാട്ടങ്ങളും മഞ്ഞുമലകളും പർവ്വതങ്ങളും ഒക്കെ ഇവിടെ കാണാം.

കൃഷ്ണാസർ ലേക്ക്

കൃഷ്ണാസർ ലേക്ക്

കൃഷ്ണന്റെ തടാകം എന്നറിയപ്പെടുന്ന കൃഷ്ണസർ ലേക്ക് പ്രകൃതി സ്നേഹികളുടെ ഒരു സ്ഥിരം സങ്കേതമാണ്. സമുദ്ര നിരപ്പിൽ നിന്നും 3801 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

മാൽഷേജ് ഘട്ട് മുതൽ കൂർഗ് വരെ...വ്യത്യസ്തമാക്കാം ഇത്തവണത്തെ മഴയാത്ര മാൽഷേജ് ഘട്ട് മുതൽ കൂർഗ് വരെ...വ്യത്യസ്തമാക്കാം ഇത്തവണത്തെ മഴയാത്ര

അനുഗ്രഹം വേണമെങ്കിൽ പോകാം ഈ ക്ഷേത്രങ്ങളിലേക്ക് അനുഗ്രഹം വേണമെങ്കിൽ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

PC:Mehrajmir13

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X