» »ചരിത്ര പ്രസിദ്ധമായ ഭരത്പൂരിലെ സ്ഥലങ്ങളെ കാണാം

ചരിത്ര പ്രസിദ്ധമായ ഭരത്പൂരിലെ സ്ഥലങ്ങളെ കാണാം

Written By: Nikhil John

രാജസ്ഥാനിലെ അതിമനോഹരമായ ഇരുമ്പ് കോട്ടകളുടെ സാന്നിധ്യത്തിനാൽ ലോഹ്ഗൃഹ് എന്ന പേരിൽ കൂടി വിളിച്ചു പോരുന്നു ഭരത്പൂരിനെ. അധികമാരും അങ്ങനെ പര്യവേക്ഷണത്തിനായി തേടിയെത്തിയിട്ടില്ലാത്ത ഈ ശ്യാമഭൂവിന്റെ കൈപ്പിടിയിൽ മറഞ്ഞിരിക്കുന്ന ഒരുപാട് കൗതുക രഹസ്യങ്ങളും മാസ്മരിക ചരിത്രങ്ങളുമുണ്ട്. മനോഹരങ്ങളായ ദേശീയ ഉദ്യാനങ്ങളിൽ തുടങ്ങി പ്രശംസനീയമായ കൊട്ടാരങ്ങളും കോട്ടകളുമൊക്കെ കടന്ന് അത്ഭുതങ്ങൾ ചൊരിഞ്ഞു നിൽക്കുകയാണ് ഭരത്പൂർ നഗരം .
നാടോടികളായ നിരവധി സഞ്ചാരികൾക്കിടയിൽ അത്രയേറെ പ്രസിദ്ധമല്ലാത്ത ഈ സ്ഥലം അസാധാരണത്വം കൈമുതലായി കൊണ്ടു നടക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഈ പ്രദേശത്തിന്റെ ഒരരികിൽ നിന്നു കൊണ്ട് നിങ്ങൾക്ക് ദേശിയോദ്യാനത്തിലെ ബഹുവർണ്ണ പക്ഷികളുടെ കൂജനശബ്ദവും മാസ്മരിക സൗന്ദര്യവും ആസ്വദിക്കാനാവും മറുവശത്ത് ആഗാത ഗുഹകളിലേക്ക് അഴ്ന്നിറങ്ങി ഭരത്പൂർ നഗരത്തിന്റെ ചരിത്ര പ്രപഞ്ചത്തെ വീക്ഷിക്കാനും കഴിയും. ഇവിടുത്തെ ഓരോ ഗുഹാന്തരീക്ഷങ്ങളും, കൂറ്റൻ കോട്ടകളുമൊക്കെ ഓരോരോ ചരിത്ര ഐതിഹാസിക കഥകൾ നിങ്ങൾക്ക് പറഞ്ഞു തരും.

ഈ സീസണിൽ ഭരത്പൂരിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചാലോ..? ഭരത്പൂർ എന്ന ചരിത്ര നഗരത്തിൽ ചെന്നെത്തിയാൽ കാണാൻ അനുയോജ്യമായ ഇടങ്ങൾ താഴെപ്പറയുന്നവയൊക്കെയാണ്

ഭരത്പൂർ കോട്ട

ഭരത്പൂർ കോട്ട

ലോഹ്ഗാർഹ് കോട്ട എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഭരത്പൂർ കോട്ട , ഇന്ത്യയിലെ സഞ്ചാര പതങ്ങളുടെ പട്ടികയിൽ നിന്ന് അഗമ്യമായി മാറി നിൽക്കുന്ന ഒരു കോട്ടയാണ്. ദൃഢമായ ചുവരുകളാലും അഗാധമായ കിടങ്ങുകളാലും ശോഭയേറി നിൽക്കുന്ന ഭരത്പൂർ കോട്ടയ്ക്ക് കഴിഞ്ഞ കാലത്തിന്റെ ഒരുപാട് കഥകൾ പറയാനുണ്ട്.
ഭരത്പൂരിലെ ജറ്റ് ഭരണാധികാരികൾ നിർമ്മിച്ച ഈ കോട്ട , ഇന്ത്യയിലെ ഏറ്റവും ഊർജ്ജസ്വലമായ ഒരു കോട്ടയായി കണക്കാക്കുന്നു മുഗൾ ഭരണകാലഘട്ടത്തിൽ ബ്രട്ടീഷ് സൈന്യത്തിന്റെ ആക്രമണത്തിന് എതിരായി ചെറുത്തു നിന്ന അപൂർവം കോട്ടകളിൽ ഒന്നാണ് ഇത്. എതിർ സൈന്യത്തെ മുഴുവൻ തന്റെ ശക്തിയും ശൗര്യവും കൊണ്ട് ആട്ടിയോടിച്ച ഈ കോട്ട കാലപ്പഴക്കങ്ങൾക്ക് അടിപ്പെടാതെ കരുത്താർജിച്ച് നിലനില്ക്കുന്നുന്നു. അനവരതമായ മായീക സൗന്ദര്യവും അവിശ്വസിനീയമായ കലാചാതുര്യതയും കുടികൊള്ളുന്ന ഈ കോട്ടയിൽ വ്യത്യസ്തങ്ങളാായ പലവിധ വിശ്വശിൽപങ്ങളുടെ രൂപകൽപനയും നിങ്ങൾക്ക് കാണാൻ കഴിയും. അത് നിങ്ങളെ പ്രാചീന ഭരത്പൂരിന്റെ പഴയൊരു കാലത്തിലെ സൗന്ദര്യ നിമിഷങ്ങളിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകും .

PC: Anupom sarmah

ഭരത്പൂർ കൊട്ടാരം

ഭരത്പൂർ കൊട്ടാരം

ഭരത്പൂർ കോട്ടയുടെ പരിസരങ്ങളിൽ ശാന്തമായി കൂടുകൂട്ടിയിരിക്കുന്ന ഒന്നാണ് ഭരത്പൂർ കൊട്ടാരം. ഇത്തരമൊരു ചരിത്ര നഗരത്തിന്റെ ഒരു പ്രധാന സൗന്ദര്യ തേജസ്സാണ് ഈ കൊട്ടാരം. ചുറ്റുപാടും പൂന്തോട്ടങ്ങളാലുംം മനോഹര ഭൂപ്രപ്രകൃതിയാലും വലയം ചെയ്ത് നിൽക്കുന്ന ഭരത്പൂർ കോട്ട ഈ വഴി കടന്നുപോകുന്ന ഓരോ യാത്രീകരേയും തന്റെ ചിത്രമണ്ഡപത്തിലേക്ക് മാടിവിളിക്കുന്നു. ഈ സ്ഥലം കണ്ടെത്തി അതിന്റെ വിശ്വസൗന്ദര്യം കണ്ടാസ്വദിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു ?

PC: Anupom sarmah

കൊയ്ലാഡിയോ ദേശിയോദ്യാനം

കൊയ്ലാഡിയോ ദേശിയോദ്യാനം

ഭരത്പൂർ ആസ്വദിക്കാനെത്തിയ ഒരാൾക്ക് അവിടുത്തെ തരളിതമായ കൊയ്ലാഡിയോ ദേശിയോദ്യാനം സന്ദർശിക്കാതെ കടന്നു പോകാൻ കഴിയില്ല. വർണശബളമായ പക്ഷികളേയും സസ്യജാലങ്ങളേയും അവയുടെ പ്രകൃതിദത്ത സൗന്ദര്യത്തെയും അവഗണിച്ചുകൊണ്ട് കടന്നുപോകാന്ർ സാധിക്കില്ല. ദേശാടന പക്ഷികൾ മുതൽ സമ്പുഷ്ടമായ സസ്യവൃക്ഷാതികൾ വരെ ഇവിടെ പ്രകൃതിക്ക് കൂട്ടായുണ്ട്. കൊയ്ലാഡിയോ ദേശിയോദ്യാനം ആയിരത്തിൽപരം വംശത്തിൽപ്പെട്ട കാട്ടുമൃഗാതികളുടെ സ്വഭവനവും ജീവശ്വാസവുമാണ്.
യുനെസ്കൊയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി സ്ഥിരീകരിച്ച ഈ പ്രദേശത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നെത്തുന്നത്. മനുഷ്യനിർമ്മിതമായ ദേശീയോദ്യാനങ്ങളിൽ ഒന്നായ കൊയ്ലാഡിയോ ഉദ്യാനത്തിന്റെ പരിപാലനവും അറ്റകുറ്റപണികളും വളരെ കൃത്യമായി തന്നെ നടപ്പാക്കികൊണ്ടുപോകുന്നു. ഇവിടെ നിങ്ങൾക്ക് ആപൂർവ വംശത്തിൽപ്പെട്ട സൈബീരിയൻ കൊക്കുകളേയും വർണ്ണ കൊറ്റികളേയും നീർക്കാക്കകളേയുമൊക്കെ കാണാൻ കഴിയും.

PC:Anupom sarmah

ഭരത്പൂര് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഭരത്പൂര് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

സാധാരണ ചൂടുള്ള കാലവസ്ഥയുള്ള സ്ഥലമാണ് ഭരത്പൂർ. അതുകൊണ്ട് സഞ്ചാരികൾ ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള മാസങ്ങളിൽ ഇവിടം സന്ദർശിക്കുന്നത് ഉത്തമമായിരിക്കും. ഈ വേളകളിൽ ഋതുവിശേഷങ്ങളും കാലാവസ്ഥാ വ്യവസ്ഥിതിയും അനുകൂലമായതിനാൽ ഇവിടമാകെ സുഗമമായി ചുറ്റിയടിക്കാൻ അവസരമൊരുക്കുന്നു ഈ ചരിത്ര നഗരം. അമിതമായ ഉഷ്ണ പ്രകൃതിയായും താപനില ഉയർന്ന കാലാവസ്ഥയാലും വേനൽക്കാലങ്ങളിൽ ഇവിടം സന്ദർശിക്കുന്നത് അത്ര ഉചിതമല്ല

PC:Anupom sarmah

Read more about: travel rajasthan forts museum

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...