Search
  • Follow NativePlanet
Share
» »റീവാ മഹാരാഷ്ട്രയിലെ ഒരു കൊച്ചു സ്വർഗ്ഗം

റീവാ മഹാരാഷ്ട്രയിലെ ഒരു കൊച്ചു സ്വർഗ്ഗം

ചരിത്രത്തോടും സംസ്കാരങ്ങളോടും നൂറു ശതമാനം നീതി പുലർത്തുന്ന റീവാ അന്നും ഇന്നും ഇതുവഴി കടന്നു പോകുന്ന യാത്രികരുടെ പ്രിയ കേന്ദ്രമാണ്.

By Elizabath Joseph

റീവാ...മധ്യപ്രദേശിൽ സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്...ചരിത്രത്തോടും സംസ്കാരങ്ങളോടും നൂറു ശതമാനം നീതി പുലർത്തുന്ന ഈ പട്ടണം അന്നും ഇന്നും ഇതുവഴി കടന്നു പോകുന്ന യാത്രികരുടെ പ്രിയ കേന്ദ്രമാണ്. പ്രകൃതി സൗന്ദര്യവും ചരിത്രത്തിന്റെ അവശേഷിപ്പുകളും ഇന്നും സൂക്ഷിച്ചിരിക്കുന്ന റീവയെ കൂടുതൽ അറിയാം... നർമ്മദ നദിയിൽ നിന്നും പേരു ലഭിച്ച റീവ മറ്റൊരു കാര്യത്തിനും പേരു കേട്ടതാണ്. ലോകത്തിൽ ആദ്യമായി വൈറ്റ് ടൈഗറിനെ കണ്ടെത്തിയ ഇടം കൂടിയാണിത്. റീവയുടെ വിശേഷങ്ങളിലേക്ക്...

 റാണി തലാബ്

റാണി തലാബ്

റീവയെ അറിയുവാനുള്ള യാത്ര തുടങ്ങുവാൻ പറ്റിയ ഒരു സ്ഥലമേയുള്ളു. അത് റാണി തലാബ് എന്നറിയപ്പെടുന്ന ഒരു കുളമാണ്. മധ്യപ്രദേശിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കുളങ്ങളിലൊന്നായ ഇത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പ്രശസ്തമായ കാളി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നതിനാൽ ഈ കുളത്തിനെ ഒരു പുണ്യ സങ്കേതമായാണ് ആളുകൾ കണക്കാക്കുന്നത്.
ഇവിടെ എത്തി പ്രാർഥിച്ചാൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും എന്ന് ഒരു വിശ്വാസം ഇവിടുത്തുകാർക്കിടയിൽ ഉണ്ട്. അതുകൊണ്ടുതന്നെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്. നവരാത്രിയിലും ദീപാവലി ദിവസങ്ങളിലും ഇവിടെ പ്രത്യേക പൂജകൾ സംഘടിപ്പിക്കുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടും.

PC- Ashish

ഗോവിന്ദ്ഗഡ് കൊട്ടാരം

ഗോവിന്ദ്ഗഡ് കൊട്ടാരം

റീവയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു സ്മാരകമാണ് ഗോവിന്ദ്ഗഡ് കൊട്ടാരം. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഒരു കൊട്ടാരം എന്നും ഇതിനെ ആളുകൾ വിശേഷിപ്പിക്കാറുണ്ട്. കാടും വെള്ളത്താട്ടവും നദിയും ഒക്കെ ചുറ്റപ്പെട്ടിട്ടുള്ള ഈ കൊട്ടാരത്തിന്റെ പുറമേ നിന്നുള്ള കാഴ്ച തന്നെ മനോഹരമാണ്. കൊട്ടാരം ആരാണ് നിർമ്മിച്ചത് എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും 1881 ലാണ് നിര്‍മ്മാണം പൂർത്തിയായത് എന്നാണ് കരുതപ്പെടുന്നത്. കൊട്ടാരത്തിനോട് ചേർന്ന് ഗോവിന്ദ്ഗഡ് തടാകവും കാണാം. കൃത്രിമമായി നിർമ്മിച്ച ഈ തടാകം ഇന്ന് ഇവിടെ എത്തുന്ന സഞ്ചാരികളെ വളരെ ആകർഷിക്കുന്നു. റീവാ വിനോദ സഞ്ചാര രംഗത്ത് ഈ തടാകത്തിനു വലിയ പ്രാധാന്യമാണുള്ളത്. ഇവിടുത്തെ കാടുകളിലാണ് ലോകത്തിൽ ആദ്യമായി വെള്ളക്കടുവയെ കണ്ടെത്തുന്നത്.

PC- Lala Deen Dayal

റീവാ കോട്ട

റീവാ കോട്ട

ഗോവിന്ദ്ഗഡ് കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്ന റീവ കോട്ടയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. നഗരത്തിന്റെ പേരിൽ നിന്നുമാണ് കോട്ടയ്ക്ക് ഈ പേരു ലഭിക്കുന്നത്. സലിം ഷാ എന്നു പേരായ രാജാവാണ് ഇതിന്റ നിർമ്മാണത്തിന് തുടക്കം കുറിച്ചതെങ്കിലും അദ്ദേഹം നിർമ്മാണം പകുതി വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് വന്ന റീവാ മഹാരാജാവാണ് കോട്ടയുടെ നിർമ്മാണങ്ങൾ പൂർത്തിയാക്കുകയും ഇന്നു കാണുന്ന രൂപത്തിലേക്ക് അതിനെ മാറ്റുകയും ചെയ്തത്. മധ്യപ്രദേശിന്റെ അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത് സംസ്ഥാനത്ത് ഏറ്റവും മനോഹരമായി പരിപാലിക്കപ്പെടുന്ന കോട്ടകളിലൊന്നു കൂടിയാണ്.
തലയുയർത്തി നിൽക്കുന്ന രൂപവും നിർമ്മാണത്തിലെ പ്രത്യേകതകളും കാരണം മധ്യപ്രദേശിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടം കൂടിയാണിത്. ചരിത്രത്തോട് താല്പര്യമുള്ളവനാണ് ഇവിടുത്തെ സന്ദർശകർ.

പൂർവ്വ വെള്ളച്ചാട്ടം

പൂർവ്വ വെള്ളച്ചാട്ടം

ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളും കണ്ടു കഴിഞ്ഞാൽ ഇനി യതാര് ഒരു വെള്ളച്ചാട്ടത്തിലേക്കാകാം.
പൂർവ്വ വെള്ളച്ചാട്ടം എന്ന പ്രശസ്തമായ വെള്ളച്ചാട്ടം റീവയുടെ പ്രത്യേകതകളിലൊന്നാണ്. 70 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇത് മധ്യപ്രദേശിലെ എണ്ണപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നു കൂടിയാണ്. ടോൺസ് നദിയിൽ നിന്നും ഉത്ഭവിക്കുന്ന ഇത് പാറക്കെട്ടുകളും കാടും ഒക്കെ താണ്ടിയാണ് വരുന്നത്. കൽക്കെട്ടുകൾക്കു മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ഇതിന്റെ കാഴ്ച തന്നെ ഏറെ രസമുള്ളതാണ്.

PC- Syedzohaibullah

ക്യോട്ടി വെള്ളച്ചാട്ടം

ക്യോട്ടി വെള്ളച്ചാട്ടം

പൂർവ്വ വെള്ളച്ചാട്ടം കഴിഞ്ഞാൽ ഒട്ടേറെ സഞ്ചാരികൾ അന്വേഷിച്ചെത്തുന്ന മറ്റൊരിടമാണ് ക്യോടി വെള്ളച്ചാട്ടം. മഹാനാ നദിയിൽ നിന്നും ഉത്ഭവിക്കുന്ന ഇത് ഇന്ത്യയിലെ തന്നെ വലിയ വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 98 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇതിൻറെ ദൃശ്യങ്ങൾ ഏറെ മനോഹരമാണ്. കുടിവെള്ളത്തിനും ജലസേചനത്തിനുമായാണ് ഇതിന്റെ ജലം ഉപയോഗിക്കുന്നത്.
പുരാണത്തിലെ രാമനും സീതയുമായി ബന്ധപ്പെട്ടു കിടക്കുന്ന വെള്ളച്ചാട്ടമായതിനാൽ ഇവിടെ എത്തി പ്രാർഥനകളും പൂജകളും നടത്തി പോകുന്നവരും കുറവല്ല.

‌PC- Syedzohaibullah

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X