Search
  • Follow NativePlanet
Share
» »തിരക്കുവേണ്ട, ക്യൂ പാലിക്കാം...കേരളത്തിലെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരക്കുവേണ്ട, ക്യൂ പാലിക്കാം...കേരളത്തിലെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാസങ്ങള്‍ നീണ്ട അടച്ചിടലിനു ശേഷം വിനോദ സഞ്ചാര മേഖല തുറന്നതും ലോക്ഡൗണിലെ ഇളവുകളും വിനോദ സഞ്ചാരമേഖയ്ക്ക് വന്‍ പ്രതീക്ഷകളാണ് നല്കുന്നത്. മുടങ്ങിപ്പോയയാത്രകളെല്ലാം കണ്ടുതീര്‍ക്കുവാനുള്ള തിരഞ്ഞെടുപ്പിലാണ്

മാസങ്ങള്‍ നീണ്ട അടച്ചിടലിനു ശേഷം വിനോദ സഞ്ചാര മേഖല തുറന്നതും ലോക്ഡൗണിലെ ഇളവുകളും വിനോദ സഞ്ചാരമേഖയ്ക്ക് വന്‍ പ്രതീക്ഷകളാണ് നല്കുന്നത്. മുടങ്ങിപ്പോയയാത്രകളെല്ലാം കണ്ടുതീര്‍ക്കുവാനുള്ള തിരഞ്ഞെടുപ്പിലാണ് സഞ്ചാരികളെല്ലാം. ഏഴു മാസത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. എന്നാല്‍ മുന്‍പത്തേതുപോലെ പ്രത്യേക മുന്‍കരുതലുകളൊന്നും എടുക്കാതെ യാത്ര ചെയ്യുവാന്‍ പറ്റിയ സാഹചര്യമല്ല നിലനില്‍ക്കുന്നത്. സുരക്ഷിതമായ യാത്ര പോയി തിരികെ വരുന്നതിനായി സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ അറിയാം..

kerala travel

കൊവിഡ് മാനദണ്ഡം പാലിക്കുക

ആളുകളുടെ സുരക്ഷിതത്വത്തിനും കൊവിഡ് വൈറസ് ബാധ തടയുന്നതിനുമായി സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചു വേണം യാത്ര ചെയ്യുവാന്‍.

അധികാരികള്‍ പറയുന്നത് കേള്‍ക്കുക
പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കും മറ്റുമനുസരിച്ച് ഓരോ വിനോദ സഞ്ചാര കേന്ദ്രവും പല തരത്തിലുമുള്ള കാര്യങ്ങള്‍ പിന്തുടരുന്നുണ്ടാവാം. അതനുസരിച്ച് മാത്രം പെരുമാറുക. സന്ദര്‍ശിക്കുന്ന ഇടത്തെ കൊവിഡ് ചട്ടങ്ങളും മറ്റും കൃത്യമായി പാലിക്കുക.

ക്യൂ പാലിക്കാം
ക്യൂ പാലിക്കുന്നതില്‍ എന്നും ഉദാനീനരാണ് മലയാളികള്‍. ക്യൂ നില്‍ക്കാതിരിക്കുവാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അതിലായിരിക്കും മിക്കവര്‍ക്കും താല്പര്യം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു സമയം പ്രവേശിക്കാവന്നവരുടെ എണ്ണത്തില്‍ കൃത്യമായ നിയന്ത്രണങ്ങളുണ്ട്. അതിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക.
ഓണ്‍ലൈന്‍ ടിക്കറ്റ് പല ഇടങ്ങളിലും ലഭ്യമല്ലാത്തതിനാല്‍ അത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിരവധി ആളുകള്‍ എത്തുമ്പോള്‍ ക്യൂ പാലിക്കുന്നതില്‍ പലയിടത്തും വീഴ്ച സംഭവിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതും പല സ്ഥലങ്ങളില്‍ കാണാം. വിനോദ സഞ്ചാര കേന്ദ്രത്തിനുള്ളിലും പുറത്തും ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.

സോപ്പിട്ട് മാസ്കിട്ട് പോകാം

കൊവിഡ് ബാധയുണ്ടാകാതിക്കുവാനുള്ള മുന്‍കരുതലുകള്‍ യാത്രകളില്‍ സ്വീകരിക്കണം. സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുക. യാത്രയിലുടനീളം മാസ്ക് ധരിക്കുക.സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുക.

മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലിമഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

വീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം... മഠവൂര്‍പ്പാറ കാത്തിരിക്കുന്നു, ചരിത്രവും സാഹസികതയും ചേരുന്നയിടംവീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം... മഠവൂര്‍പ്പാറ കാത്തിരിക്കുന്നു, ചരിത്രവും സാഹസികതയും ചേരുന്നയിടം

ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!!ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X