Search
  • Follow NativePlanet
Share
» »ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ട്രാവല്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം

കൊവിഡിന്‍റെ വരവോ‌‌ടെ യാത്ര രംഗങ്ങളില്‍ പല മാറ്റങ്ങളും സംഭവിച്ചെങ്കിലും അതിലേറ്റവും പ്രധാനമായത് യാത്ര ഇന്‍ഷുറന്‍സുകളു‌ടെ കാര്യത്തിലായിരുന്നു. അറിഞ്ഞോ അറിാതെയോ യാത്രകളില്‍ പലപ്പോഴും വി‌ട്ടുകളഞ്ഞിരുന്ന ‌ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ യാത്രകളില്‍ നമ്മു‌ടെ സഹായത്തിനെത്തുന്നത് പ്രതീക്ഷിക്കാത്ത വിധത്തിലായിരിക്കും. വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ വലിയ തുക മു‌ടക്കി ‌യാത്രാ ഇന്‍ഷുറന്‍സ് എ‌ടുക്കുന്നത് പ്രത്യക്ഷത്തില്‍ ഉപകാരമുള്ളതായി തോന്നുകയില്ലെങ്കിലും അവിടെവെച്ച് ഒരസുഖം ബാധിച്ചാലോ അല്ലെങ്കില്‍ ബാഗ് മോഷ്‌‌ടിക്കപ്പെട്ടു പോയാലൊ, ഫ്ലൈറ്റ് ലഭികകാതെ വന്നാലോ ഒക്കെയുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്നും ഒരുപരിധി വരെ രക്ഷിക്കുവാന്‍ ഇന്‍ഷുറന്‍സുകള്‍ക്ക് സാധിക്കും. ‌‌ട്രാനല്‍ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ആശ്രയിച്ചിരിക്കുന്നത് നിങ്ങള്‍ ഏത് പ്ലാന്‍ അല്ലെങ്കില്‍ എങ്ങനെയുള്ള സ്കീം എടുക്കുന്നു എന്നതിലാണ്. ഒരു
ട്രാവല്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം

നിങ്ങള്‍ പോകുന്ന യാത്രയുടെ സ്വഭാവം

നിങ്ങള്‍ പോകുന്ന യാത്രയുടെ സ്വഭാവം

ട്രാവല്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെ‌ടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ഏതുതരത്തിലുള്ള യാത്രയാണ് പോകുന്നത് എന്നാണ്, സ്കൂബാ ഡൈവിങ്ങും ബംഗീ ജംപിങും സ്കൈ ഡൈവിങ്ങും ഉള്‍പ്പെ‌ടെയുള്ള അതിസാഹസികമായ കാര്യങ്ങള്‍ യാത്രകളില്‍ നിങ്ങള്‍ പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ആദ്യം തീരുമാനിക്കുക. കാരണം സാഹസിക പ്രവര്‍ത്തികള്‍ ചെയ്യുന്നതിനെല്ലാം മിക്ക ഇ‌ടങ്ങളിലും ‌ട്രാവല്‍ ഇന്‍ഷുറന്‍സ് ആവശ്യമായി വന്നേക്കാം. ബിസിനസ് യാത്രയ്ക്കും സന്ദര്‍ശനത്തിനുംഇന്‍ഷുറന്‍സ് രാജ്യങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ഇന്ത്യയ്ക്ക് പുറത്തേയ്ക്കാണ് യാത്രയെങ്കില്‍ മിക്ക രാജ്യങ്ങളിലും യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ കാര്യം കൂ‌ടി ഓര്‍മ്മിക്കുക. ചെറിയ യാത്രയാണെങ്കിലും വലിയ യാത്രയാണെങ്കിലും ഇന്‍ഷുറന്‍സ് വേണ്ടിവരും.

യാത്രയുടെ ദൈര്‍ഘ്യം

യാത്രയുടെ ദൈര്‍ഘ്യം

ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അടുത്തതായി പരിഗണിക്കേണ്ട കാര്യം നിങ്ങളുടെ യാത്രയുടെ ദൈര്‍ഘ്യം ആണ്. എത്രനാള്‍ നാട്ടില്‍നിന്നു മാറിനില്‍ക്കുന്നു എന്നതനുസരിച്ചായിരിക്കും കവറേജ് തീരുമാനിക്കുക. ഉദാഹരണത്തിന് നിങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് ബാലിയിലേക്ക് യാത്ര പോകുമ്പോള്‍ മെഡിക്കല്‍ കവറേജും ബാഗ് നഷ്ടമാകുന്ന അവസ്ഥയും പ്രതീക്ഷിക്കുന്നില്ലാത്തതിനാല്‍ നിങ്ങളുടെ പോളിസില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടി വരില്ല. എന്നാല്‍ നിങ്ങള്‍ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പര്യ‌ടനത്തിനാണ് പോകുന്നതെങ്കില്‍ മെഡിക്കലും ബാഗ് നഷ്ടപ്പെടലും വിമാനം റദ്ദാകലും യാത്രയ്ക്കി‌ടയിലെ അപകടങ്ങളും പോലുള്ള സാധ്യതകള്‍ പരിഗണിച്ച് അവയെല്ലാം കവറേജില്‍ ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൊണ്ട് ഗുണമുണ്ടാവുകയുള്ളൂ.

 ആരോഗ്യസ്ഥിതി

ആരോഗ്യസ്ഥിതി

നിങ്ങള്‍ മോശം ആരോഗ്യസ്ഥിതിയുള്ള ആളാണെങ്കില്‍ പ്രത്യേകം ശ്രദ്ധിച്ചുവേണം ട്രാവല്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുവാന്‍. നിങ്ങളു‌ടെ നിലവിലുള്ള രോഗാവസ്ഥയെ കവര്‍ ചെയ്യുന്ന വിധത്തിലാണോ പോളിസി ഉള്ളതെന്നും ഇല്ലായെങ്കില്‍ അത് ലഭ്യമാക്കുവാന്‍ സാധിക്കുമോ എന്നും തിരക്കാം. ഒപ്പം തന്നെ നിങ്ങളുടെ ആരോഗ്യം പരിഗണിത്തുമ്പോള്‍ വിദേശത്തെ ഏതുതരത്തിലുള്ള ചികിത്സകള്‍ക്കാണ് പോളിസി ഉള്‍പ്പെടുന്നത് എന്നും നോക്കുക. ബന്ധപ്പെ‌ട്ടവരോട് ഇതിനെക്കുറിച്ച് കൃത്യമായി ചോദിക്കുക, നിങ്ങളുടെ സംശയങ്ങളും ആശങ്കകളും എല്ലാം പരിഹരിച്ച ശേഷം മാത്രമേ നിങ്ങള്‍ക്കു യോജ്യമെന്നു തോന്നുന്ന പോളിസി തിരഞ്ഞെടുക്കാവൂ.

 നിങ്ങള്‍ക്കു വേണ്ടി വരുന്ന ഇന്‍ഷുറന്‍സ് കവറേജും തുകയും

നിങ്ങള്‍ക്കു വേണ്ടി വരുന്ന ഇന്‍ഷുറന്‍സ് കവറേജും തുകയും

ഇന്‍ഷുറന്‍സിനായി നിങ്ങള്‍ ഉദ്ദേശിക്കുന്ന തുകയും അതിനായി അടയ്ക്കേണ്ട തുകയും എത്രയെന്ന് മനസ്സിലാക്കുക. നിങ്ങളു‌ടെ യാത്രാ പ്ലാനും പോകുന്ന ഇടവും ചിലഴിക്കുന്ന ദിവസവും എ്ലലാം കണക്കിലെടുത്തായിരിക്കും ഇതില്‍ തീരുമാലം ലഭിക്കുക. ചില പോളിസികള്‍ യാത്രയിലെ ഓരോ ദിവസത്തിനും കവറേജ് നല്കുമ്പോള്‍ മറ്റുചിലര്‍ യാത്രയെ ഒരു പാക്കേജായി എടുത്ത് അതിനായിരിക്കും ഇന്‍ഷുറന്‍സ് നല്കുക. ഇതില്‍ രണ്ടിലും ഏതാണ് നിങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് എന്നു നോക്കി വിവിധ കമ്പനികള്‍ നല്കുന്ന സേവനങ്ങള്‍ താരതമ്യം ചെയ്തുവേണം തീരുമാനിക്കുവാന്‍.

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

ക്രെഡിറ്റ് കാര്‍ഡിന്‍റെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി അറിഞ്ഞിരിക്കുക.

ക്രെഡിറ്റ് കാര്‍ഡിന്‍റെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി അറിഞ്ഞിരിക്കുക.

ചില ക്രെഡിറ്റ് കാര്‍ഡുകള്‍ യാത്രാ ഇന്‍ഷുറന്‍സുകള്‍ നല്കാറുണ്ട്. അവര്‍ നല്കുന്ന സേവനത്തിന്റെ ഭാഗമായുള്ള ഇത്തരം ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. എന്നാല്‍ ഏതു തരത്തിലുള്ള കവറേജ് ആണ് ഇവര്‍ നല്കുന്നതെന്ന് അവരില്‍ നിന്നും മനസ്സിലാക്കുക. ചിലര്‍ മെഡിക്കല്‍ ചിലവുകള്‍ മാത്രം നല്കുമ്പോള്‍ ആക്സിഡന്റ ക്ലെയിം ആയിരിക്കും മറ്റൊന്ന് നല്കുക. രണ്ടും ചേര്‍ത്തു നല്കുന്ന സ്കീമുകളും ഉണ്ട്. ഇതിനെക്കുറിച്ച് അറിഞ്ഞ ശേഷം മാത്രം വേണം മറ്റുപോളിസികള്‍ നോക്കുവാന്‍.

നേരത്തെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ എന്നു നോക്കാം

നേരത്തെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ എന്നു നോക്കാം

നിങ്ങളുടെ നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സില്‍ ഏതൊക്കെ കാര്യങ്ങളിലാണ് കവറേജ് ഉള്ളതെന്ന് നോക്കുക. ചിലതില്‍ യാത്രകളും അപകടങ്ങളും കവര്‍ ചെയ്തിരിക്കും. യാത്രാ ആവശ്യങ്ങള്‍ക്കു മാത്രമായി ഒരു പോളിസി തിരഞ്ഞെടുക്കുമ്പോള്‍ നേരത്തെ ഉണ്ടായിരുന്ന പോളിയില്‍ ഇത് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കാം.

കൃത്യമായി മനസ്സിലാക്കുക

കൃത്യമായി മനസ്സിലാക്കുക

കമ്പനികളുടെയും വെബ്സൈറ്റുകളുടെയും പരസ്യം കണ്ടുമാത്രം നിങ്ങളു‌ടെ പോളിസി തീരുമാനിക്കാതിരിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനു തക്ക ഇന്‍ഷുറന്‍സ് വേണം വാങ്ങുവാന്‍. ഇത് സമയമെടുത്തു തന്നെ കണ്ടെത്തേണ്ട ഒന്നാണ്യ. കമ്പവി തരുന്ന കവറേജിലും നിങ്ങളുടെ ക്ലെയിമിലും പൂര്‍ണ്ണമായും നിങ്ങള്‍ സംതൃപ്തരാണ് എന്നുറപ്പുവരുത്തി മാത്രം അവസാനതീരുമാനം എടുക്കുക.

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

മഴക്കാല യാത്രകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം...മഴക്കാല യാത്രകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാം...

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X