Search
  • Follow NativePlanet
Share
» »ഉത്ഥാനത്തിന്റെ പുണ്യം പകരുന്ന ഇടങ്ങള്‍

ഉത്ഥാനത്തിന്റെ പുണ്യം പകരുന്ന ഇടങ്ങള്‍

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ എത്തിച്ചേരുന്ന പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ഥാടന കേന്ദ്രങ്ങള്‍ പരിചയപ്പെടാം...

By Elizabath Joseph

മലകള്‍ കൊണ്ടും കുന്നുകള്‍ കൊണ്ടും ഏറെ സമ്പന്നമായ ഇടമാണ് ഇടുക്കി. അതുകൊണ്ടു തന്നെ ഇവിടുത്തെ മിക്ക മലകളും ക്രൈസ്തവരുടെ തീര്‍ഥാടന കേന്ദ്രങ്ങള്‍ കൂടിയാണ്. വലിയ നോയമ്പ് കാലത്ത് കുരിശിന്റെ വഴിക്കായി ആളുകള്‍ എത്തിച്ചേരുന്ന നിരവധി തീര്‍ഥാടന കേന്ദ്രങ്ങള്‍ ഇന്ന് ഇടുക്കി ജില്ലയില്‍ കാണുവാന്‍ സാധിക്കും. കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ എത്തിച്ചേരുന്ന പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ഥാടന കേന്ദ്രങ്ങള്‍ പരിചയപ്പെടാം...

വാഗമണ്‍ കുരിശുമല

വാഗമണ്‍ കുരിശുമല

ഇടുക്കിയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ഥാടന കേന്ദ്രമാണ് വാഗമണ്ണിനു സമീപം സ്ഥിതി ചെയ്യുന്ന കുരിശുമല. ഇടുക്കിയുട കവാടത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഇവിടെ നോയമ്പ് കാലം അല്ലാത്തപ്പോളും നിരവധി തീര്‍ഥാടകര്‍ എത്താറുണ്ട്. ദു:ഖവെള്ളിയാഴ്ചയും വലിയ നോയമ്പ് കഴിഞ്ഞുള്ള പുതുഞായറാഴ്ചയും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുന്നത്.

PC:Visakh wiki

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായില്‍ നിന്നും 37.7 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

കുരിശുമല ആശ്രമം

കുരിശുമല ആശ്രമം

സീറോ മലങ്കര കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലാണ് കുരിശുമല ആശ്രമം ഉള്ളത്. മലയുടെ മുകളില്‍ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ആ ആശ്രമം വാഗമണ്‍ സന്ദര്‍ശകരുടെ പ്രിയ സ്ഥലം കൂടിയാണ്.

PC:Shijan Kaakkara

എഴുകുംവയല്‍ കുരിശുമല

എഴുകുംവയല്‍ കുരിശുമല

ഇടുക്കിയിലെ മറ്റൊരു പ്രധാനപ്പെട്ട കുരിശിന്റെ വഴി നടക്കുന്ന സ്ഥലമാണ് എഴുകുംവയല്‍. ഹൈറേഞ്ചിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ഇവിടെ വലിയ നോയമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ആയിരക്കണക്കിന് ആളുകളാണ് കുരിശ്ശിന്റെ വഴിയ്ക്കായി എത്തുക. ഇവിടുത്തെ മലമുകളിലുള്ള കുരിശിന്റെ രൂപം ഏഷ്യയിലെ ഏറ്റവും വലിയ കുരിശിന്റെ രൂപമായാണ് അറിയപ്പെടുന്നത്.

PC: Youtube4

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമായ നെടുങ്കണ്ടത്തു നിന്നും വെറും 9 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി എഴുകുംവയലിലെത്താന്‍.

തുമ്പച്ചി കുരിശുമല

തുമ്പച്ചി കുരിശുമല

ഇടുക്കി ജില്ലയിലെ അറക്കുളത്തിന് സമീപം സ്ഥിതി ചെയ്യുന്ന തുമ്പച്ചി കുരിശുമലയാണ് അടുത്ത പ്രധാനപ്െട്ട കുരിശുമല. തൊടുപുഴയ്ക്ക സമീപത്തു നിന്നുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടെ ആയിരക്കണക്കിന് ആളുകളാണ് ഒരോ നോയമ്പിലും വിശ്വാസപൂര്‍വ്വം മലകയറുവാന്‍ എത്തുന്നത്. തുമ്പച്ചി കാല്‍വരി സമുച്ചയം എന്നാണ് ഇവിടം അ

PC:keralatourism

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൊടുപുഴയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് തുമ്പച്ചി കാല്‍വരി സമുച്ചയം എന്ന തുമ്പച്ചിമല സ്ഥിതി ചെയ്യുന്നത്.

 ഏലപ്പാറ

ഏലപ്പാറ

ഇടുക്കി ജില്ലയിലെ മറ്റൊരു പ്രസിദ്ധമാ കുരിശുമല കേന്ദ്രമാണ് ഏലപ്പാറ. കേരളത്തിലെ തന്നെ രണ്ടാമത്തെ വലിയ കുരിശുമല കൂടിയാണിത്. വാഗമണ്‍ ുന്നുകളുടെയും തമിഴ്‌നാടിന്റെയും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 3800 അടിയിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

pc:youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലായില്‍ നിന്നും ഈരാറ്റുപേട്ട-വാഗമണ്‍-കോലാഹലമേട്-വഴി വേണം ഏലപ്പാറയിലെത്താന്‍. പാലായില്‍ നിന്നും ഇവിടേക്ക് 52 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.

Read more about: idukki pilgrimage churches easter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X