Search
  • Follow NativePlanet
Share
» »ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

കോട്ടയത്തെ സഞ്ചാരികൾ എവിടേക്കാണ് എപ്പോഴും വണ്ടിയുമെടുത്ത് പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?! ഇടുക്കിയും ആലപ്പുഴയും തെങ്കാശിയും ശംഖുമുഖവും ഒക്കെ തേടിപോകുമ്പോൾ സ്വന്തം നാട് ഒരിക്കലെങ്കിലും കൊതിതീരെ കാണണം എന്നു തോന്നിയിട്ടില്ലേ? ഒന്നു മനസ്സുവെച്ചാൽ കോട്ടയത്ത് വണ്ടിയുമെടുത്ത് അടിച്ചു പൊളിച്ചു പോകുവാൻ പറ്റിയ റൂട്ടുകൾ ഒത്തിരിയുണ്ട്.

റബർ തോട്ടങ്ങളും നെൽപാടങ്ങളും...ഇടയ്ക്കിടെ കാണുന്ന ദേവാലയങ്ങളും ക്ഷേത്രങ്ങളും....ഒരു വശത്തുകൂടെ ഒന്നിനും തടസ്സമാകാതെ ഒഴുകുന്ന മീനച്ചിലാർ...കോട്ടയമെന്നു കേട്ടാൽ ആരുടെയും മനസ്സിൽ വരുന്ന കാര്യങ്ങളാണിവ. ഇതൊക്കെ ഒന്ന് നേരിട്ടറിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്തു രസമാണ്. നല്ല കോട്ടയം സ്റ്റെൽ കപ്പയും മീനും ബീഫും ഒക്കെ കഴിച്ച് ഇവിടുത്തെ വഴികളിലൂടെ ഒന്ന് കറങ്ങിയാലോ... വെറുതേ ഇരിക്കുമ്പോൾ കോട്ടയംകാർക്ക് വണ്ടിയുമെടുത്ത് ഒരു റൗണ്ട് അടിച്ചു വരുവാൻ പറ്റിയ കോട്ടയത്തെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

കോട്ടയത്തു നിന്നും ചേർത്തലയ്ക്ക്

കോട്ടയത്തു നിന്നും ചേർത്തലയ്ക്ക്

കോട്ടയത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുവാൻ പറ്റിയ ഒരു റൂട്ടാണ് കോട്ടയത്തു നിന്നും ചേർത്തലയിലേക്കുള്ള റൂട്ട്. അക്ഷര നഗരിയിലെ കാഴ്ചകളെല്ലാം കണ്ട് കഴിഞ്ഞ് തണ്ണീർമുക്കം ബണ്ട് കയറി വേമ്പനാട് കായലിന്റെ കിടിലന്‍ കാഴ്ചകൾ ആസ്വദിച്ച് ആലപ്പുഴയിലെത്താം. തണ്ണീർമുക്കത്ത് വണ്ടി നിർത്തി ആസ്വദിച്ചു പോയാൽ മാത്രമേ യാത്രയുടെ സുഖം ലഭിക്കൂ..

PC:Ezhuttukari

എങ്ങനെ പോകാം

എങ്ങനെ പോകാം

കോട്ടയത്തു നിന്നും തണ്ണീർമുക്കം ബണ്ട് വഴി ചേർത്തലയിലെത്തുവാൻ 35.2 കിലോമീറ്റർ ദൂരമാണുള്ളത്. വലിയ ബ്ലോക്കിൽ ഒന്നും പെട്ടില്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ഇവിടെ എത്താം.

ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴയ്ക്

ചേർത്തല റൂട്ടിനേക്കാൾ പ്രകൃതി ഭംഗിയും കാഴ്ചകളും ഒക്കെ കണ്ട് പോകാനാണ് താല്പര്യമെങ്കിൽ ആലപ്പുഴയ്ക് വിടാം.. മീനച്ചിലാറിന്റെ തീരത്തെ കാഴ്ചകളും ജീവിതവും ഒക്കെ കണ്ടും ക്യാമറയിലാക്കിയും ഒക്കെ പോകുവാൻ സാധിക്കും.

എങ്ങനെ പോകാം

എങ്ങനെ പോകാം

ചങ്ങനാശ്ശേരിയിൽ നിന്നും എസി കനാലിന്റെ സൈഡിലൂടെ നെടുമുടി വഴിയാണ് ഇവിടേക്കുള്ളത്. ആകെ പിന്നിടുവാനുള്ള ദൂരം 28.3 കിലോമീറ്റർ.

 ഭരണങ്ങാനത്തു നിന്നും ഇല്ലിക്കൽകല്ലിലേക്ക്

ഭരണങ്ങാനത്തു നിന്നും ഇല്ലിക്കൽകല്ലിലേക്ക്

റബർതോട്ടങ്ങളും തേക്കുമരങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഭരണങ്ങാനത്തു നിന്നും കോട്ടയം ജില്ലയിൽ കുറച്ചു കാലം മുൻപു മാത്രം ശ്രദ്ധ നേടിയ ഇല്ലിക്കല്‍ കല്ലാണ് മറ്റൊരു വഴി..ഇ‌ല്ലിക്കൽ മലയിൽ ഉയർന്ന് നിൽക്കുന്ന വലിയ മൂന്ന് പാറകളാണ് ഇല്ലിക്കൽ കല്ല് എന്ന് അറിയപ്പെടുന്നത്. പകുതി അടർന്ന് മാറിയ നിലയിൽ മലയ്ക്ക് മുകളിലായി നിലകൊള്ളുന്ന ‌പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

എങ്ങനെ പോകാം

എങ്ങനെ പോകാം

ഈരാറ്റുപേട്ടയിൽ നിന്നും തിരിഞ്ഞ് വാഗമണ്ണിലേക്കുള്ള വഴിയിൽ തീക്കോയിൽ നിന്നും തിരിഞ്ഞാണ് ഇല്ലിക്കൽകല്ലിലേക്ക് പോകേണ്ടത്. റബർതോട്ടങ്ങളും മനോഹരമായ ഗ്രാമീണ കാഴ്ചകളും നിറഞ്ഞു തണലുള്ള റോഡാണ് ഇവിടുത്തെ പ്രത്യേകത.

ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയി-അടുക്കം വഴി 19.6 കിലോമീറ്ററാണ് ദൂരം.

നരകപാലം മുതൽ നീലക്കൊടു‌വേലി വരെ; ഇല്ലിക്കൽ കല്ലെന്ന വിചിത്ര ലോകം!!

ഏറ്റുമാനൂരിൽ നിന്നും നീണ്ടൂരിലേക്ക്

ഏറ്റുമാനൂരിന്റെ തിരക്കുകളിൽ നിന്നും മറ്റൊരു ലേകത്തെത്തിയ പോലെ ഒരു പ്രതീതിയാണ് നീണ്ടുരിലേക്കുള്ള യാത്ര നല്കുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള പാടങ്ങളും മീനച്ചിലാറിന്റെ ചെറിയ കൈവഴികളും ക്രിസ്ത്യൻ ദേവാലയങ്ങളും ഒക്കെ പിന്നിട്ടാൽ മനോഹര ഗ്രാമമായ നീണ്ടൂരിലെത്താം. മീൻ കൃഷിയും നെൽ കൃഷിയും ചെമ്മീൻ കെട്ടുകളും പക്ഷി വളർത്തലുകളും ഒക്കെയുള്ള നീണ്ടൂർ ഫാമാണ് ഇവിടുത്തെ ആദ്യ ആകർഷണം. അത് കൂടാതെ കോട്ടയത്തിൻറെ അസ്സൽ രുചികളുമായി സ‍ഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് മാഞ്ഞൂരിനടുത്തുള്ള തട്ടേൽ ഷാപ്പിലും ഒന്ന് കയറാം. പാടത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കിടിലൻ ആംബിയർ അനുഭവിക്കുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്. കോട്ടയം നീണ്ടൂർ റോഡിൽ മാഞ്ഞൂർ എന്ന സ്ഥലത്താണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.

എങ്ങനെ പോകാം

എങ്ങനെ പോകാം

ഏറ്റുമാനൂരിൽ നിന്നും 7 കിലോമീറ്ററാണ് നീണ്ടൂരിലേക്കുള്ളത്. 15 മിനിട്ട് സമയം കൊണ്ട് ഇവിടെ എത്താം.

പാലാ-വാഗമൺ

പാലാക്കാർക്ക് വെറുതെയിരിക്കുമ്പോൾ ഒരു യാത്ര പോയി വരുവാൻ തോന്നിയാൽ അത് പരിഹരിക്കുവാൻ ഒരൊറ്റ ഇടമേയുള്ളൂ. അത് എത്ര പോയാലും മതിയാവാത്ത വാഗമണ്ണാണ്. കല്ലുകൾ ചീന്തിയെടുത്ത് നിർമ്മിച്ച റോഡുകളും കണ്ണെത്താത്ത ആഴത്തിലുള്ള കൊക്കകളും ഇടയ്ക്കിടെ അവിടെ നിന്നും ഉയർന്നു വരുന്ന കോടമഞ്ഞും ഒക്കെ ആസ്വദിച്ച് മുകളിലെത്തിയാലുള്ള ഫീലങ്ങ് പറയുവാനാവില്ല. അവിടെ വെറുതെ ഇരുന്നാൽ പോലും വല്ലാത്ത ഒരു സുഖമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. പൈൻ ഫോറസ്റ്റും മൊട്ടക്കുന്നും പുൽമേടുകളും കുരിശുമലയും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

എങ്ങനെ എത്താം

എങ്ങനെ എത്താം

പാലായില്‍ നിന്ന് ഈരാറ്റുപേട്ട-തീക്കോയി വഴിയാണ് വാഗമണ്ണില്‍ എത്തിച്ചേരാന്‍ ഏറ്റവുമെളുപ്പം. ഈ വഴി 37 കിലോമീറ്ററാണ് ദൂരം. തൊടുപുഴയില്‍ നിന്നും 43 കിലോമീറ്ററും കുമളിയില്‍ നിന്ന് 45 ഉം കോട്ടയത്തു നിന്ന് 65 ഉം കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.

ഈരാറ്റുപേട്ട-പാതാമ്പുഴ

നല്ല നാടൻ കൃഷിയിടങ്ങളും പരമ്പരാഗതമായ തറവാട് വീടുകളും റബർ തോട്ടങ്ങളും ഒക്കെ കണ്ട് ഒരു യാത്ര വേണം എന്നുണ്ടെങ്കിൽ ഈരാറ്റുപേട്ടയിൽ നിന്നും പാതാമ്പുളയ്ക്ക് വച്ചുപിടിക്കാം. റോഡിന്റെ ഇരുവശത്തും റബർതോട്ടങ്ങൾക്കു നടുവിൽ വീടുകൾ കാണുമെങ്കിലും ഒരു ബഹളവും പുറത്തു വരാത്ത ഇടമായിരിക്കും ഇത്. അങ്ങനെ റബറിനും തെങ്ങിൻതോപ്പിനും നടുവിലൂടെ ചെറിയ ചെറിയ ആറുകള്‍ കടന്ന് എത്തി നിൽക്കുന്ന പാതാമ്പുഴ മലയോരത്തേക്കുള്ള കവാടം കൂടിയാണ്. ഇവിടെ നിന്നും മുകളിലോട്ട് കയറിയാലും കാഴ്ചകൾ ഒരുപാടുണ്ട്.

എങ്ങനെ എത്താം

എങ്ങനെ എത്താം

ഈരാറ്റു പേട്ടയിൽ നിന്നും പാതാമ്പുഴയ്ക്ക് 10.6 കിലോമീറ്റർ ദൂരമാണ്. 20 മിനിട്ടുകൊണ്ട് ഇവിടെ എത്താം.

ത്രില്ലടിപ്പിക്കുന്ന ഇലവീഴാപൂഞ്ചിറയിലേക്ക്

കോട്ടയത്തു നിന്നും ഒരു യാത്ര പുറപ്പെട്ടാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് ഇലവീഴാപൂഞ്ചിറ. ഈ പ്രദേശത്ത് മരങ്ങള്‍ വളരില്ലെന്ന് ഒരു വിശ്വാസം ഉണ്ട്. അതിനാല്‍, മഴക്കാലത്ത് മാത്രം ഇവിടെ രൂപപ്പെടുന്ന തടാകത്തില്‍ ഇലകള്‍ വീഴില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങഅങ്ങനെയാണത്രേ ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന് പേരു ലഭിച്ചത്. സദാസമയവും വീശിയടിക്കുന്ന തണുത്തകാറ്റില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം കോടമഞ്ഞിനാല്‍ തീര്‍ത്ത പുതപ്പില്‍ ഉറങ്ങുന്ന മലനിരകള്‍ തന്നെയാണ് ഇവിടുത്തേ പ്രധാന ആകര്‍ഷണം. ഇതുകൂടാതെ സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെയും കാഴ്ചകളും മനോഹരമാണ്.

എങ്ങനെ എത്താം

എങ്ങനെ എത്താം

തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറയുള്ളത്. കോട്ടയത്തു നിന്നും 55 കിലോമീറ്ററും പാലായിൽ നിന്നും തൊടുപുഴ കൂടാതെ പോയാൽ 27 കിലോമീറ്ററുമാണ് ദൂരം.

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X