» »മലനിരകള്‍ കാവല്‍ നില്‍ക്കുന്ന പോത്തുണ്ടി ഡാം

മലനിരകള്‍ കാവല്‍ നില്‍ക്കുന്ന പോത്തുണ്ടി ഡാം

Written By: Elizabath

മൂന്നുവശവും കാവല്‍ നില്‍ക്കുന്ന മലനിരകള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മൂടല്‍മഞ്ഞും തണുത്ത കാറ്റും. ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഒരുക്കി നില്‍ക്കുകയാണ് പോത്തുണ്ടി ഡാം.
അനുപമമായ പ്രകൃതിദൃശ്യം പകരുന്ന പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാം സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത് കാഴ്ചയുടെ വസന്തമാണ്.

നെല്ലിയാമ്പതിയുടെ കവാടം

നെല്ലിയാമ്പതിയുടെ കവാടം

കേരളത്തിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനും വിനോദ സഞ്ചാര കേന്ദ്രവുമായ നെല്ലിയാമ്പതിയുടെ കവാടമാണ് പോത്തുണ്ടി ഡാം. പാവപ്പെട്ടവരുടെ ഊട്ടി എന്നും നെല്ലിയാമ്പതി അറിയപ്പെടുന്നു.

PC:Sreejithk2000

 മണ്ണുഡാമുകളില്‍ പ്രധാനി

മണ്ണുഡാമുകളില്‍ പ്രധാനി

ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളില്‍ പ്രധാനപ്പെട്ട ഒരു ഡാമാണ് പോത്തുണ്ടി ഡാം.
1958ല്‍ കേരള ഗവര്‍ണ്ണറായിരുന്ന ഡോ.ആര്‍. രാധാകൃഷ്ണ റാവുവാണ് ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയതെന്ന് ചരിത്രം പറയുന്നു.

1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.

PC: LIC Habeeb

സിമന്റ് ഉപയോഗിക്കാതെ നിര്‍മ്മിച്ച ഡാം

സിമന്റ് ഉപയോഗിക്കാതെ നിര്‍മ്മിച്ച ഡാം

പോത്തുണ്ടി അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടങ്ങളിലും സിമന്റ് ഉപയോഗിച്ചിട്ടില്ലത്രെ. കുമ്മായവും ശര്‍ക്കരയും കൂട്ടിക്കലര്‍ത്തിയുള്ള മിശ്രിതമാമ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഇടുക്കിയിലെ പ്രശസ്തമായ മുല്ലപ്പെരിയാര്‍ ഡാമും സിമന്റ് ഒഴിവാക്കി കുമ്മായം കലര്‍ന്ന ഒരു പ്രത്യേക മിശ്രിതം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Zuhairali

 അണക്കെട്ടൊരുക്കുന്ന കാഴ്ചകള്‍

അണക്കെട്ടൊരുക്കുന്ന കാഴ്ചകള്‍

നെല്ലിയാമ്പതി മലരികള്‍ കാവല്‍ നില്‍ക്കുന്ന പോത്തുണ്ടി ഡാം കാഴ്ചകളുടെ ഒരു കൂടാരം തന്നെയാണ്. മഞ്ഞു പുതച്ചു നില്‍ക്കുന്ന മലനിരകളും അടുത്തുള്ള കാടും പതഞ്ഞൊഴുകുന്ന കുഞ്ഞരുവികളും പൈന്‍മരക്കാടും സന്ദര്‍ശകരെ മറ്റൊരു ലോകത്തെത്തിക്കുമെന്നതില്‍ സംശയമില്ല.

PC:nmsachin

പോത്തുണ്ടി ഉദ്യാനം

പോത്തുണ്ടി ഉദ്യാനം

പോത്തുണ്ടി അണക്കെട്ടിനോടു ചേര്‍ന്ന് സമയം ചെവലവഴിക്കാനായി മനോഹരമായ ശില്പങ്ങളുംപ്രതിമകളുമുള്ള ഒരു ഉദ്യാനവും പണിതിട്ടുണ്ട്.

PC:Abbyabraham

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

നെന്‍മാറയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാടു നിന്നും 42 കിലോമീറ്ററും ഷൊര്‍ണ്ണൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരവും ഇവിടേക്കുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...