Search
  • Follow NativePlanet
Share
» »കേരളത്തിന്റെ അവസാനം പാറശ്ശാലയല്ലെങ്കില്‍ പിന്നെ!!

കേരളത്തിന്റെ അവസാനം പാറശ്ശാലയല്ലെങ്കില്‍ പിന്നെ!!

മലപ്പുറം കഴിഞ്ഞാല്‍ കേരളത്തിന്റെ ഫുട്‌ബോള്‍ തലസ്ഥാനം എന്നറിയപ്പെടുന്ന, കായിക പ്രേമികളായ ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന കേരളത്തിന്റെ അങ്ങേയറ്റത്തുള്ള അവസാന ഗ്രാമത്തിന്റെ വിശേഷങ്ങള്‍...

By Elizabath

അങ്ങു മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ എന്നൊക്കെ കേരളത്തെ മുഴുവനായി വിശേഷിപ്പിക്കുവാന്‍ പറയുമെങ്കിലും ഇതെത്ര മാത്രം ശരിയാണെന്ന് അറിയുമോ?
പൊതുവായി ഇങ്ങനെ പറയാമെങ്കിലും കേരളത്തിന്റെ ഇങ്ങേയറ്റത്തുള്ള സ്ഥലം കൃത്യമായി നോക്കുകയാണെങ്കില്‍ അത് പാറശ്ശാലയല്ല.
കടലും കായലും സംഗമിക്കുന്ന, മലപ്പുറം കഴിഞ്ഞാല്‍ കേരളത്തിന്റെ ഫുട്‌ബോള്‍ തലസ്ഥാനം എന്നറിയപ്പെടുന്ന, കായിക പ്രേമികളായ ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന കേരളത്തിന്റെ അങ്ങേയറ്റത്തുള്ള അവസാന ഗ്രാമത്തിന്റെ വിശേഷങ്ങള്‍...

കേരളത്തിന്റെ അവസാന ഗ്രാമം

കേരളത്തിന്റെ അവസാന ഗ്രാമം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അങ്ങേ അറ്റത്തുള്ള സ്ഥലം എന്നാല്‍ പാറശ്ശാല എന്നായിരിക്കുമല്ലോ മിക്കവരുടെയും അറിവ്. എന്നാല്‍ പാറശ്ശാലയില്‍ നിന്നും പിന്നെയും മുന്‍പോട്ട് പോകുമ്പോള്‍ ആണ് കേരളത്തിലെ അവസാന ഗ്രാമത്തിലെത്തുക.

PC:Hans A. Rosbach

പൊഴിയൂര്‍

പൊഴിയൂര്‍

കേരളത്തിലെ അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് പൊഴിയൂര്‍. പൊഴിയൂര്‍ എന്നാല്‍ പൊഴി ഉള്ള സ്ഥലം എന്നാണ് അര്‍ഥം. തിരുവനന്തുപുരം ജില്ലയുടെ തെക്കേ ഭാഗത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

കടലും കായലും സംഗമിക്കുന്ന സ്ഥലം

കടലും കായലും സംഗമിക്കുന്ന സ്ഥലം

കടലും കായലും സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകത കൂടി പൊഴിയൂരിനുണ്ട്. കായലുകളും കടലും ചേരുന്ന സ്ഥലം തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണവും

PC:Vijay.dhankahr28

വിനോദസഞ്ചാരം

വിനോദസഞ്ചാരം

തിരുവനന്തപുരത്ത് കോവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് പൊഴിയൂര്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളുടെ ലിസ്റ്റിലും ഇവിടം ഉള്‍പ്പെട്ടിട്ടുണ്ട്. നീണ്ടു നിവര്‍ന്നു കിടക്കുന്ന കടല്‍ത്തീരവും ഇവിടുത്തെ പ്രത്യേകതയാണ്.

PC:NATASHA

പ്രണയിതാക്കളുടെ സ്വര്‍ഗ്ഗം

പ്രണയിതാക്കളുടെ സ്വര്‍ഗ്ഗം

മനോഹരമായ പ്രകൃതിയും ബഹളങ്ങളില്ലാത്ത അന്തരീക്ഷവും ഒക്കേ ചേര്‍ന്ന് ഈ സ്ഥലത്തിനെ പ്രണയിതാക്കളുടെ സ്വര്‍ഗ്ഗം ആക്കി മാറ്റുന്നു. കണ്ണുനീര്‍ പോലെ തെളിഞ്ഞ വെള്ളവും സ്വര്‍ണ്ണമണല്‍ത്തരികളുമാണ് ഇവിടെയുള്ളത്. ചുറ്റുമുള്ള പച്ചപ്പും ഈ ബീച്ചിന്റെ ഭംഗി കൂട്ടുന്നു.

ഫുട്‌ബോളിന്റെ തലസ്ഥാനം

ഫുട്‌ബോളിന്റെ തലസ്ഥാനം

മലപ്പുറം കഴിഞ്ഞാല്‍ കേരളത്തിന്റെ ഫുട്‌ബോള്‍ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് പൊഴിയൂര്‍. സ്‌പോര്‍ടിനെ, പ്രത്യേകിച്ച് ഫുട്‌ബോളിനെ അത്രയധികം സ്‌നേഹിക്കുന്ന ആളുകളാണ് ഇവിടെ ഉള്ളത്. 2017 ല്‍ നടന്ന സന്തോഷ് ട്രോഫിയില്‍ വിവിധ ടീമുകളിലേക്ക് പൊഴിയൂരില്‍ നിന്നു മാത്രം പത്തിലധികം കളിക്കാരാണ് പങ്കെടുത്തത്.

അടുത്തുള്ള സ്ഥലങ്ങള്‍

അടുത്തുള്ള സ്ഥലങ്ങള്‍

പൊഴിയുര്‍ പെട്ടന്ന് എത്തിച്ചേരാന്‍ സാധിക്കുന്ന നിരവദി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോവളം, പൂവാര്‍, പദ്മനാഭപുരം കൊട്ടാരം തുടങ്ങിയവ അവയില്‍ ചിലതാണ്.

PC:Shishirdasika

പൂവാര്‍

പൂവാര്‍

തിരുവനന്തപുരം ജില്ലയിലെ സുന്ദരമായ ഒരു തീരദേശ ഗ്രാമമാണ് പൂവാര്‍. സുന്ദരമായ കായലും ആരേയും വശീകരിക്കുന്ന ബീച്ചും മനോഹരമായ അഴിമുഖവും കായലിലെ കുഞ്ഞ് ദ്വീപും റിസോര്‍ട്ടുകളുമൊക്കെയാണ് പൂവാറിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.

PC:pranav

മനോഹരമായ പൂവാര്‍ കാഴ്ചകള്‍

മനോഹരമായ പൂവാര്‍ കാഴ്ചകള്‍

പൂവാറിലെ കാഴ്ചകള്‍ അതിമനോഹരമാണ്
നെയ്യാര്‍ നദി, പൂവാര്‍ കായല്‍, നെയ്യാര്‍ നദി അറബിക്കടലിലേക്ക് ചേരുന്ന മനോഹരമായ അഴിമുഖം, അറബിക്കടലിന്റെ തീരത്തെ സുന്ദരമായ ബീച്ചുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍.

PC: Senorhorst Jahnsen

ബോട്ടിംഗ്

ബോട്ടിംഗ്

ബോട്ടിംഗ് ആണ് പൂവാറിലെ പ്രധാന ആക്റ്റിവിറ്റി. വിവിധ തരത്തിലുള്ള ബോട്ടുകള്‍ ഇവിടെ ലഭിക്കും. എലിഫന്റ് റൈഡ്, കണ്ടല്‍ക്കാട് സന്ദര്‍ശനം, പക്ഷി നിരീക്ഷണം, ഫോട്ടോ ഗ്രാഫി എന്നിവയും ഇവിടെ ചെയ്യാന്‍ പറ്റിയ ആക്റ്റിവിറ്റികളാണ്. പൂവാറില്‍ നിന്നുള്ള ഉദയാസ്തമയകാഴ്ചകള്‍ മനോഹരമാണ്.

PC:Nagesh Jayaraman

 കേരളത്തിലെ തമിഴ്‌നാടിന്റെ കൊട്ടാരം

കേരളത്തിലെ തമിഴ്‌നാടിന്റെ കൊട്ടാരം

സാങ്കേതികമാി കേരളത്തിന്റെ ഉടമസ്ഥതയില്‍ ഇരിക്കുകയു തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്ന കൊട്ടാരമാണ് പദ്മനാഭപുരം കൊട്ടാരം.
പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു.


PC:Aviatorjk

നാഗവല്ലിയുടെ നവരാത്രി മണ്ഡപം

നാഗവല്ലിയുടെ നവരാത്രി മണ്ഡപം

മലയാളമടക്കമുള്ള ഒട്ടേറെ ചിത്രങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തില്‍ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.മലയാളികള്‍ ഒരിക്കലും മറക്കാത്ത ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ അവസാന ഭാഗങ്ങളില്‍ നാഗവല്ലി നൃത്തം ചെയ്യുന്നത് ഇവിടുത്തെ നവരാത്രി മണ്ഡപത്തിലാണ്.

PC: Hans A. Rosbach

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റൂട്ടില്‍ തക്കല എന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരത്തു നിന്നും 50 കിലോമീറ്റര്‍ വേണം ഇവിടെയെത്താന്‍. നാഗര്‍ കോവിലില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട്.

Read more about: thiruvananthapuram kovalam beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X