Search
  • Follow NativePlanet
Share
» »ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...

ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...

വിജനമായ കടലിനു നടുവിൽ വെറും രണ്ടേ രണ്ടു തൂണിൽ ഉയർന്നു നിൽക്കുന്ന ഒരു രാജ്യം! രാജ്യമോ എന്നല്ലേ മനസ്സിലോർത്തത്? അതെ, രാജ്യം തന്നെ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന് അവകാശപ്പെടുന്ന പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ് ഇത്രയുമേയുള്ളൂ. പേരുപോലെ തന്നെയാമ് ഇവിടുത്തെ കാഴ്ചകളും! കടലിനു നടുവില്‍ , ചുറ്റും ഇരമ്പുന്ന കടൽമാത്രമുള്ള ഒരു രാജ്യം! ഇതെങ്ങനെ ഒരു രാജ്യമായി മാറി എന്നത് രസകരമായ ഒരു കഥയാണ്... വായിക്കാം

Read More: ഭൂട്ടാൻ യാത്രാ ചെലവ് കുറയുന്നു, കൂടുതൽ ദിവസം താമസിച്ചാൽ കൂടുതൽ ഇളവ്! ലാഭം ആയിരങ്ങൾRead More: ഭൂട്ടാൻ യാത്രാ ചെലവ് കുറയുന്നു, കൂടുതൽ ദിവസം താമസിച്ചാൽ കൂടുതൽ ഇളവ്! ലാഭം ആയിരങ്ങൾ

എങ്ങനെ വന്നുവെന്നല്ലേ??

എങ്ങനെ വന്നുവെന്നല്ലേ??

ഇതെങ്ങനെ ഒരു രാജ്യമായി എന്നു നോക്കുന്നതിനു മുൻപ് എങ്ങനെ ഈ ഘടന കടലിനു മുകളിൽ വന്നുമെന്ന് നോക്കാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുദ്ധാവശ്യങ്ങൾക്കായി ബ്രിട്ടീഷ് സേനയാണിത് നിർമ്മിച്ചത്. നാവിക സേനയുടെയും സൈന്യത്തിന്റെയും ആവശ്യങ്ങള്‍ക്കായുള്ള ഒരു മൗൺസെൽ കോട്ടയായി ആണ് അക്കാലത്ത് ഇത് പ്രവർത്തിച്ചത്. ജർമ്മനിയുടെ വിമാനങ്ങളിൽ നിന്ന് ഇംഗ്ലണ്ടിന്റെ തീരത്തെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഒരു ആന്റി-എയർക്രാഫ്റ്റ് ഗൺ പ്ലാറ്റ്ഫോമായിരുന്നു സീലാൻഡ്. 300-ലധികം റോയൽ നേവി ഉദ്യോഗസ്ഥർ ഇക്കാലത്ത് ഇവിടെ പ്രവർത്തിച്ചിരുന്നു. 1956ൽ യുദ്ധശേഷം ഇത് നശിപ്പിക്കുവാനയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും എന്തോ അങ്ങനെ ചെയ്യാതിരിക്കുകയും ഇത് നിലനിൽക്കുകയും ചെയ്തു.

PC:Wikipedia

എങ്ങനെ ഒരു രാജ്യമായി?!

എങ്ങനെ ഒരു രാജ്യമായി?!

പിന്നീട്,1967-ൽ പാഡി റോയ് ബേറ്റ്സും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേർന്ന് ഈ ടവർ കൈവശപ്പെടുത്തുകയും തുടർന്ന് ഇതിനെ തങ്ങളുടെ അധികാരത്തിലുള്ള പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. 1967-ൽ ഒരു കൂട്ടം പൈറേറ്റ്സ് റേഡിയോ ബ്രോഡ്കാസ്റ്റേഴ്സിൽ നിന്നുമാണ് ബേറ്റ്സ് ഇത് കൈവശപ്പെടുത്തിയത്. 1978-ൽ പിന്നീട് ഒരു അക്രമം ബേറ്റ്സിനു നേരെ ഉണ്ടായെങ്കിലും അതിനെ ചെറുത്ത് അദ്ദഹം അതിനെ ചെറുത്തുനിൽക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാർ ഇത് പിടിച്ചടക്കുവാൻ നോക്കിയെങ്കിലും സാധിച്ചില്ല.

PC: Wikipedia

റേഡിയോ സ്റ്റേഷൻ രാജ്യമാകുന്നു

റേഡിയോ സ്റ്റേഷൻ രാജ്യമാകുന്നു

പിടിച്ചെടുത്ത സമയത്ത് ബേറ്റ്സ് ഇതിനെ അക്കാലത്തെ ലാഭകരമായ ബിസിനസുകളിൽ ഒന്നായ റേഡിയോ സ്റ്റേഷൻ ആക്കുവാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മാറിവന്ന നിയമങ്ങൾ ഈ ബിസിനസിനെ ഒട്ടും ലാഭകരമല്ലാത്ത ഒന്നാക്കി മാറ്റിയതോടെ ബേറ്റ്സ് ഈ കോട്ടയെ സ്വന്തം പരമാധികാര രാജ്യമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിനായി സ്വയം 'പ്രിൻസ് ഓഫ് റോയ്' ആയി അദ്ദേഹം അവരോധിതനായി. അതിനു ശേഷം തന്‍റെ രാജ്യത്തിന് ആവശ്യമായ പതാക, കറൻസി, ദേശീയ ഗാനം, പാസ്‌പോർട്ട്, ഭരണഘടന തുടങ്ങിയവ പുറത്തിറക്കി. അന്താരാഷ്ട്ര ജലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ബ്രിട്ടനും അതിൽ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു. തുടർന്ന് ബേറ്റ്സ് ഇതിനെ സീലാൻഡ് എന്ന് പുനർനാമകരണം ചെയ്തു.

PC: Wikipedia

ഹോട്ടലായി മാറിയോ?

ഹോട്ടലായി മാറിയോ?

ഈ കാലത്തിനിടയിൽ പലതവണ ഈ രാജ്യം അക്രമിക്കപ്പെട്ടിട്ടുണ്ട്. 1978-ൽ, സീലാൻഡിന്‍റെ ഭരണഘടന തയ്യാറാക്കിയ ജർമ്മൻ സംരംഭകനായ അലക്സാണ്ടർ അച്ചൻബാക്ക് സീലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചു. സീലാൻഡിനെ ഒരു ഹോട്ടലാക്കി മാറ്റുവാനുള്ള അച്ചൻബാക്കിന്റെ ആശയം ബേറ്റ്സ് തള്ളിക്കളഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ബേറ്റ്സ് ഇല്ലാത്ത സമയം നോക്കി സീലാൻഡ് പാസ്‌പോർട്ട് കൈവശമുള്ള ഒരു അഭിഭാഷകനോടൊപ്പം കുറേ ആയുധധാരികളെ പിടിച്ചടക്കുവാൻ അയച്ചു. ബേറ്റ്സിന്റെ മകനായ മൈക്കിളിനെ ബന്ദിയാക്കിയായിരുന്നു അക്രമണം. എന്നിരുന്നാലും ബേറ്റ്സിന്റെ കൂട്ടർക്കുതന്നെയായിരുന്നു വിജയം.

PC: Wikipedia

വില്പനയ്ക്ക് വയ്ക്കുന്നു

വില്പനയ്ക്ക് വയ്ക്കുന്നു

2007 മുതൽ 2010 വരെ സീലാന്‍ഡ് വില്പനയ്ക്കിട്ടിരുന്നു. സ്പാനിഷ് എസ്റ്റേറ്റ് കമ്പനിയായ InmoNaranjaയുടെ സഹായത്തോടെയായിരുന്നു ഇത്. 900 മില്യൺ ഡോളറിലധികം വിലയാണ് ഇതിനിട്ടിരുന്നത്. പ്രിൻസിപ്പാലിറ്റി വിൽക്കുവാനുള്ള നിയമം ഇല്ലാത്തതിനാൽ അതിന്റെ ഉടമസ്ഥാവകാശകൈമാറ്റം നടത്തി വില്പന നടത്തുവാനാണ് ഇവർ ശ്രമിച്ചത്. പലരും വന്നുമെങ്കിലും വ്യത്യസ്ത കാരണങ്ങളാൽ ആർക്കും മേടിക്കുവാൻ സാധിച്ചില്ല.

PC:https://sealandgov.org/media/

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആണോ?

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആണോ?

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം എന്നു സീലന്‍ഡിനെ അവർ സ്വയം വിശേഷിപ്പിക്കാറുണ്ട്. യുകെയും ജർമ്മനിയും തങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ സ്ഥാപിത പരമാധികാര രാഷ്ട്രത്തിൽ നിന്ന് ഇതിന് ഔദ്യോഗിക അംഗീകാരമില്ല എന്നതാണ് യാഥാർത്ഥ്യം.
കടൽ നിയമം സംബന്ധിച്ച യുഎൻ കൺവെൻഷൻ "കൃത്രിമ ദ്വീപുകൾക്കും ഇൻസ്റ്റാളേഷനുകൾക്കും ഘടനകൾക്കും ദ്വീപുകളുടെ പദവി ഇല്ല. അവയ്ക്ക് സ്വന്തമായി ഒരു പ്രദേശിക കടൽ ഇല്ല, മാത്രമല്ല അവയുടെ സാന്നിധ്യം പ്രാദേശിക കടലിന്റെ അതിർത്തി നിർണയത്തെ ബാധിക്കുകയുമില്ല" എന്നാണ് വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങൾ

വലുപ്പംകൊണ്ട് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം


വത്തിക്കാൻ സിറ്റി (0.19 ചതുരശ്ര മൈൽ)

മൊണാക്കോ (0.78 ചതുരശ്ര മൈൽ)

നൗറു (8.1 ചതുരശ്ര മൈൽ)

തുവാലു (10 ചതുരശ്ര മൈൽ)

സാൻ മറിനോ (24 ചതുരശ്ര മൈൽ)

ലിച്ചെൻസ്റ്റീൻ (62 ചതുരശ്ര മൈൽ)

മാർഷൽ ദ്വീപുകൾ (70 ചതുരശ്ര മൈൽ)

സെന്റ് കിറ്റ്സ് ആൻഡ് നെവിസ് (101 ചതുരശ്ര മൈൽ)

മാലിദ്വീപ് (120 ചതുരശ്ര മൈൽ)

മാൾട്ട (122 ചതുരശ്ര മൈൽ)

Read more about: interesting facts islands world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X