പുൽവാമ.....കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ഭാരതീയനെയും രാജ്യസ്നേഹിയും വികാരാധീനനനുമാക്കിയ നാട്. അപ്രതീക്ഷിതായുണ്ടായ ചാവേർ അക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ച ഇടം... ഇന്നിപ്പോൾ ആളുകൾ ഭയത്തോടെ മാത്രം കേൾക്കുന്ന ഒരു പേരായി മാറിയിരിക്കുകയാണ് പുൽവാമ. പട്ടാളത്തിന്റെ പ്രദേശങ്ങളിൽ ഒന്നാണെങ്കിലും പുൽവാമ പക്ഷേ, സഞ്ചാരികളുടെ പ്രിയ ഇടമാണ്. കാശ്മീരിന്റെ മൊത്തം മനോഹാരിതയും ഉൾക്കൊണ്ട് വെള്ളച്ചാട്ടങ്ങളും ചരിത്ര ഇടങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിൽക്കുന്ന പുൽവാമയുടെ വിശേഷങ്ങൾ!!!
പുൽവാമ
കേൾക്കുമ്പോൾ തന്നെ ഭയം മനസ്സിലേക്ക് ഇരച്ചെത്തിക്കുന്ന ഇടമാണ് ഇപ്പോൾ പുൽവാമ. ശ്രീ നഗറിൽ നിന്നും വെറും 40 കിലോമീറ്റർ അകലെ, കാശ്മീരിന്റെ എല്ലാ ഭംഗിയും എടുത്തണിഞ്ഞു നിൽക്കുന്ന പുൽവാമയുടെ കഥകൾ പക്ഷേ, രക്തത്തിൽ പുരണ്ടതല്ല. സമാധാനമായി കഴിഞ്ഞു കൂടുുന്ന ഒരു തനി കാശ്മീരൻ ഗ്രാമമാണ് പുൽവാമ
![]() കാശ്മീരിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് പാൽ ഉല്പാദനത്തിലും വിപണനത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഇടമാണ് പുൽവാമ. അതുകൊണ്ടു തന്നെ ഇവിടം അറിയപ്പെടുന്നത് കാശ്മീരിന്റെ ആനന്ദ് എന്നാണ്. ![]() സ്വര്‍ഗ്ഗത്തിലെ അരിപ്പാത്രംകാർഷികവൃത്തികൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇവിടുള്ളവർ. പാൽ ഉല്പാദനം കഴിഞ്ഞാൽ ഇവിടം പ്രശസ്തമായിരിക്കുന്നത് അരി ഉല്പാദനത്തിലാണ്. കാശിമീരിൻരെ അരിപ്പാത്രം എന്നാണ് പുൽവാമയെ വിശേഷിപ്പിക്കുന്നത്. ![]() പൻവാൻദഗം പുൽവാമയായ കഥചരിത്രത്തിന്റെ ഏടുകൾ ഒരുപാട് മറിച്ചു നോക്കിയാൽ മാത്രം പിടികിട്ടുന്ന ഒരിടമാണ് നമ്മുടെ പുൽവാമ. കാശി്മീർ രാജാക്കന്മാരും മുഗൾ രാജാക്കന്മാരും അഫ്ഗാനികളും ഒക്കെ ഇവിടം ഭരിച്ച് കടന്നുപോയ ചിലർ മാത്രമാണ്. പന്‍വാംഗം എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പുല്‍വാമ 1979 ലാണ് പ്രത്യേക ജില്ലയായത്. ![]() ചരിത്ര ഇടങ്ങൾ മുതൽ വെള്ളച്ചാട്ടങ്ങൾ വരെകാശ്മീരിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് പുൽവാമ. ചിത്ര പ്രസിദ്ധമായ നിർമ്മിതകൾ മുതൽ ആരാധനാലയങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ക്ഷേത്രങ്ങൾ മുതലായവ ഇവിടെ കാണുവാൻ പറ്റിയ കാര്യങ്ങളാണ്. പുൽവാമയില്‍ 323 ഗ്രാമങ്ങളാണുള്ളത്. തികച്ചും സാധാരണമായ ജീവിതം നയിക്കുന്നവരാണ് ഈ പ്രദേശത്തുകാർ. അവന്തിപൂര്‍, ഷോപിയാന്‍, പുല്‍വാമ, ത്രാല്‍, പാംപൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളാണ് പുൽവാമയിലുള്ളത്. ![]() അഹർബാൽ വെള്ളച്ചാട്ടംപുല്വാമയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകർഷണങ്ങളിലൊന്നാമ് അഹർബാൽ വെള്ളച്ചാട്ടം. വേശു നദി 25 മീറ്റർ ഉയരത്തിൽ നിന്നും പൈൻ കാടുകൾക്കിടിയിലൂടെ പാറകളിൽ തട്ടി താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരുപാട് ഉയരത്തിൽ നിന്നൊന്നുമല്ലെങ്കിലും, കട്ടിയിൽ ശക്തമായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഒരുക്കുന്നത് മനോഹരമായ കാഴ്ചയാണ്. സമുദ്ര നിരപ്പിൽ നിന്നും 2266 മീറ്റർ ഉയരത്തിൽ സ്ഥിതിത ചെയ്യുന്ന ഇവിടം സാഹസിക വിനോദങ്ങൾക്കു പറ്റിയ ഇടം കൂടിയാണ്. ട്രക്കിങ്ങ്, റാഫ്ടിങ്ങ്, മീൻ പിടുത്തം തുടങ്ങിയ കാര്യങ്ങൾ ഇവിടെ എത്തിയാൽ ചെയ്യാം. PC: Akshey25![]() അവന്തീശ്വർ ക്ഷേത്രംപുൽവാമയിലെ പ്രധാനപ്പെട്ട ചരിത്ര ക്ഷേത്രങ്ങളിൽ ഒന്നാണ് അവന്തീശ്വർ ക്ഷേത്രം. എഡി 9-ാം നൂറ്റാണ്ടിൽ രാജാ അവന്തി വർമ്മ നിർമ്മിച്ച ഈ ക്ഷേത്രം വിഷ്ണുവിനും ശിവനുമാണ് സമർപ്പിച്ചിരിക്കുന്നത്. ഝലം നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആർക്കിയോളജികക്ൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ക്ഷേത്രം കൂടിയാണ്. ഇത് കൂടാതെ തൊട്ടുത്തായി ഒരു അവന്തിശ്വര സ്വാമി ക്ഷേത്രം കൂടിയുണ്ട്. PC:Venkygrams ![]() തർസാർ മർസാർ തടാകംപുല്വാമയ്ക്ക് സമീപത്തെ ഇരട്ട തടാകങ്ങളാണ് തർസാർ തടാകവും മർസാർ തടാകവും. കാശ്മീർ വാലിയിൽ നിന്നും നടത്തുന്ന പ്രസിദ്ധമായ ട്രക്കിങ്ങ് കേന്ദ്രങ്ങളിലൊന്നു കൂടിയായ ഇവിടം അനന്തനാഗ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ആൽമണ്ടിന്റെ ആകൃതിയിൽ പർവ്വതം കൊണ്ട് വിഭജിക്കപ്പെട്ട് കിടക്കുന്ന ഈ തടാകങ്ങൾ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടം കൂടിയാണ്. 16-ാം നൂറ്റാണ്ടിൽ മാത്രമാണ് പുറംലോകം ഇങ്ങനെയൊരു തടാകത്തെപ്പറ്റി അറിയുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ വെള്ളം ഇവിടെ ഐസായി മാറും. കൂടാതെ കനത്ത മഞ്ഞു വീഴ്ചയും ആ സമയങ്ങളിൽ ഇവിടെ പ്രതീക്ഷിക്കാം ആരു എന്ന സ്ഥലത്തു നിന്നുള്ള തടാകങ്ങളുടെ കാഴ്ചയാണ് ഏറ്റവും മനോഹരമായത്. PC:Irfanaru പായേർ ക്ഷേത്രംപുൽവാമയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് പായേർ ക്ഷേത്രം. പായേച്ച് ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പേരും പായേർ എന്നു തന്നെയാണ്. പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഒരൊറ്റ കല്ലിലാണ് കൊത്തിയുയർത്തിയിരിക്കുന്നത്. ഇന്നും മായാതെ നിൽക്കുന്ന ഇവിടുത്തെ കൊത്തുപണികളും മറ്റും അക്കാലത്തെ നിർമ്മാണ സൂക്ഷ്മതയെയാണ് സൂചിപ്പിക്കുന്നത്. ഷിക്കാർഗപുൽവാമയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷിക്കാർഗവന്യജീവി സമ്പത്തിന് പേരുകേട്ട ഇടമാണ്. ഒരു കാലത്ത് ഇവിടുത്തെ രാജകുടുംബങ്ങളുടെ പ്രിയപ്പെട്ട വേട്ടയിടമായിരുന്ന ഷിക്കാർഗ കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമാണ് സമുദ്ര നിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ പ്രദേശമാണ്. ![]() അരിപാൽ നാഗ്പുല്വാമയിലെ പ്രകൃതിദത്തമായ ഒരു ഉറവയാണ് അരിപാല്‍നാഗ്. ത്രാലില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വാസ്തുര്‍ വാന്‍ എന്ന ചെറിയൊരു കുന്നില്‍നിന്നുമാണ് ഈ ഉറവ ആരംഭിക്കുന്നത്. PC:shuhaab ![]() ഷോപ്പിയാൻപുൽവാമയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കാത്ത ഇടമാണ് സമീപത്തു തന്നെയുള്ള ഷോപ്പിയാൻ. കാശ്മീരിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലൊന്നായ ഇവിടം പക്ഷെ, നിലയ്ക്കാത്ത വെടിയൊച്ചകൾ മുഴങ്ങുന്ന ഇടം കൂടിയാണ്. ![]() രാജകീയ വാസസ്ഥലംകാശ്മീരിൽ സഞ്ചാരികൾ അധികം എത്തിച്ചേരാത്ത പ്രദേശങ്ങളിലൊന്നായാണ് ഷോപ്പിയാനെ വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന കുപ്രസിദ്ധ തീവ്രവാദ സംഘടനയുടെ ആസ്ഥാനം എന്ന വിശേഷണവും ഈ സ്ഥലത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ മിക്ക ഇടങ്ങളും സഞ്ചാരികൾക്ക് നിഷിദ്ധമാണ്. കാശ്മീരിലെ പുരാതന നഗരങ്ങളിലൊന്നായ ഇവിടം ചരിത്രത്തിലും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്. രാജകീയ വാസസ്ഥലം എന്നാണ് ഷോപ്പിയാൻ എന്ന വാക്കിന്റെ അർഥം. ![]() ഏറ്റവും തണുപ്പേറിയ ഇടംകാശ്മീരിലെ ഏറ്റവും തണുപ്പേറിയ ഇടങ്ങളിൽ ഒന്നാണ് ഷോപ്പിയാൻ. ഏറ്റവും തണുപ്പേറിയ സമയമായ നവംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ മൈനസ് 25 ഡിഗ്രി വരെ തണുപ്പ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കി വർഷത്തിൽ ഏകദേശം ഏഴു മാസത്തോളം അതായത് ഏപ്രിൽ മുതൽ ഒക്ടോബർ വരെ തണുപ്പും വെയിലും കൂടിക്കലർന്ന കാലാവസ്ഥയാണ് അനുഭവപ്പെടുക. ഈ അടുത്ത കാലത്ത് മൈനസ് ഏഴു വരെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് സന്ദർശിക്കുവാൻ പറ്റിയ സമയംതണുപ്പു കാലത്ത് അതികഠിനമായ തണുപ്പും വേനലിൽ കടുത്ത ചൂടും അനുഭവപ്പെടുന്ന ഇടമാണ് പുൽവാമ. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. എത്തിച്ചേരുവാൻശ്രീനഗറില് നിന്നും പുല്‍വാമയിലേക്ക് നിരവധി ബസ്സുകളുണ്ട്. കാശ്മീര്‍, ലേ, ജമ്മു, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് ബസ് സർവ്വീസുകളുണ്ട്. 281 കിലോ മീറ്റർ അകലെയുള്ല ജമ്മു താവിയിലാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്.
|