» »മേളകളുടെയും മേളങ്ങളുടെയും നാട്ടില്‍ കാണാന്‍

മേളകളുടെയും മേളങ്ങളുടെയും നാട്ടില്‍ കാണാന്‍

Written By: Elizabath

മേളകളുടെയും മേളങ്ങളുടെയും നാട്... ഈ വിശേഷണം ഏറ്റവുമധികം ചേരുന്ന ഒരു നഗരമുണ്ട് നമ്മുടെ രാജ്യത്ത്. തൃശൂര്‍? ഡെല്‍ഹി? ആഗ്ര? രാജസ്ഥാന്‍..അല്ല.. ഇതൊന്നുമല്ലാത്ത ഒരിടം...രാജസ്ഥാനിലെ പുഷ്‌കറിനാണ് ഇത് ഏറ്റവും അനുയോജ്യം.
രാജ്യത്തെ ഏറ്റവും പഴയ നഗരവും സ്വദേശികളും വിദേശികളുമടക്കമുള്ള സഞ്ചാരികളെത്തുന്നതുമായ ഇവിടം മരുഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാണ്.
മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട് സമുദ്രനിരപ്പില്‍ നിന്ന് അരക്കിലോമീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പുഷ്‌കര്‍ ഏറെ മനോഹരമാണ്.

അത്ഭുതപ്പെടുത്തുന്ന നഗരം

അത്ഭുതപ്പെടുത്തുന്ന നഗരം

വാസ്തുവിദ്യ കൊണ്ടും നിര്‍മ്മാണത്തിലെ ഭംഗി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ് പുഷ്‌കര്‍ എന്ന് നിസംശയം പറയാം.

PC:Jakub Michankow

രാജസ്ഥാന്റെ പനിനീര്‍ത്തോട്ടം

രാജസ്ഥാന്റെ പനിനീര്‍ത്തോട്ടം

ഇവിടെ വളര്‍ത്തുന്ന പനിനീര്‍ പൂക്കള്‍ ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. ലോകം മുഴുവന്‍ ആരാധകരുള്ള ഇവിടുത്തെ പൂക്കള്‍ക്ക് എല്ലായ്‌പ്പോഴും നല്ല മാര്‍ക്കറ്റാണുള്ളത്. രാജസ്ഥാന്റെ പനിനീര്‍ത്തോട്ടം എന്നാണ് ഇവിടം പുറമേ അറിയപ്പെടുന്നത്.

PC:Nomad Tales

ബ്രഹ്മാവ് സൃഷ്ടിച്ച നഗരം

ബ്രഹ്മാവ് സൃഷ്ടിച്ച നഗരം

പുരാണമനുസരിച്ച് പുഷ്‌കര്‍ നഗരത്തിന്‍രെ ഉല്‍പ്പത്തിക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനോട് ബന്ധപ്പെട്ടാണ് അതുള്ളത്. ബ്രഹ്മാവിന്റെ കയ്യില്‍നിന്നും താഴെ വീണ താമരപൂവുള്ളടിയത്ത് അദ്ദേഹം സൃഷ്ടിച്ചതാണത്രെ ഈ നഗരം.

PC:4ocima

ലോകത്തിലെ ഏക ബ്രഹ്മ ക്ഷേത്രം

ലോകത്തിലെ ഏക ബ്രഹ്മ ക്ഷേത്രം

ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏക ബ്രഹ്മ ക്ഷേത്രമാണ് പുഷ്‌കറിലേത് എന്നാണ് വിശ്വാസം.
ഹിന്ദു വിശ്വാസമനുസരിച്ച് പുഷ്‌കറിലേക്ക് തീര്‍ഥാടനം നടത്തിയാല്‍ പുണ്യകരവും മോക്ഷദായകവുമാണെന്നാണ് വിശ്വാസം.

PC: Offical Site

പുഷ്‌കര്‍ തടാകം

പുഷ്‌കര്‍ തടാകം

തടാകങ്ങളുടെ രാജാവ് എന്നറിപ്പെടുന്ന പുഷ്‌കര്‍ തടാകം ബ്രഹ്മാവ് നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. ഏറെ വിശുദ്ധമായാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്.
അര്‍ധവൃത്താകൃതിയാണ് തടാകത്തിനുള്ളത്. പുഷ്‌കര്‍ മേളയുടെ സമയത്ത് ലക്ഷക്കണക്കിന് ആളുകളാണ് കുളത്തിലിറങ്ങി രോഗശാന്തി നേടാനും പാപങ്ങള്‍

PC:bjoern

വരാഹ ക്ഷേത്രം

വരാഹ ക്ഷേത്രം

പുഷ്‌കറിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് വരാഹ ക്ഷേത്രം. 12 -ാം നൂറ്റാണ്ടില്‍ അനജോ ചൗഹാന്‍ രാജാവായിരുന്ന കാത്ത് വിഷ്ണുവിന്റെ അവകാരമായ വരാഹത്തിനു സമര്‍പ്പിച്ച് നിര്‍മ്മിച്ച ക്ഷേത്രമാണിത്. പുഷ്‌കറിലെത്തുന്ന ആളുകള്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC: Unknown

സാവിത്രി ക്ഷേത്രം

സാവിത്രി ക്ഷേത്രം

ബ്രഹ്മാ ക്ഷേത്രത്തിനു പുറകിലായി സ്ഥിതി ചെയ്യുന്ന സാവിത്രി ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ആദ്യഭാര്യയായ സാവിത്രി ദേവിയുടെ പേരിലാണ്. ഒരു വലിയ കുന്നിന്റെ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലെത്തണമെങ്കില്‍ ഒരു ചെറിയ ഹൈക്കിങ്ങുതന്നെ വേണ്ടിവരും. മലമുകളില്‍ ധാരാളം പടികള്‍ കയറി വേണം ഇവിടെ എത്തിച്ചേരാന്‍.
പുശ്കര്‍ തടാകത്തിന്റെയും ഥാര്‍ മരുഭൂമിയുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ അതിഗംഭീരമായ ദൃശ്യമാണ് ഇവിടുത്തെ പ്രത്യേകത.

PC: Offical Site

രംഗ്ജി ക്ഷേത്രം

രംഗ്ജി ക്ഷേത്രം

മഹാ വിഷ്ണുവിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന രംഗ്ജി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷമം. ദ്രാവിഡിയന്‍, രജ്പുത്,മുഗള്‍ നിര്‍മ്മാണ ശൈലികളുടെ ഒരു മിശ്രണമാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങല്‍പോലെ ക്ഷേത്രഗോപുരങ്ങളും ഇവിടെ കാണാം.

PC: Offical Site

അമൃതേശ്വര്‍ ക്ഷേത്രം

അമൃതേശ്വര്‍ ക്ഷേത്രം

ഭൂമിക്കടിയില്‍ ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന അമൃതേശ്വര്‍ ക്ഷേത്രം 12-ാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. വ്യത്യസ്ത രീതിയിലുള്ള വാസ്തുവിദ്യയും കൊത്തുപണികളുമാണ് ക്ഷേത്രത്തിന്റേത്. ശിവരാത്രിയിലെ ഇവിടുത്തെ ആഘോഷങ്ങള്‍ ലോകപ്രശസ്തമാണ്.

PC: Offical Site

മന്‍മഹല്‍

മന്‍മഹല്‍

രാജാ മാന്‍സിങ് ഒന്നാമന്‍ നിര്‍മ്മിച്ച അതിഥികള്‍ക്കുള്ള കൊട്ടാരമാണ് മന്‍ മഹല്‍ എന്നറിയപ്പെടുന്നത്. രാജസ്ഥാനി വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം കണ്ണുകള്‍ക്ക് വിരുന്നൊരുക്കും എന്നതില്‍ തര്‍ക്കമില്ല. ഉപ്പോള്‍ പൈതൃക ഹോട്ടലായി സംരക്ഷിക്കപ്പെടുന്ന ഇവിടം രാജ്‌സഥാന്‍ ടൂറിസം വകുപ്പിന്റെ കീഴിലാണുള്ളത്.

Read more about: rajasthan lake temple epic festivals

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...