യാത്രക്കാർക്ക് നിരവധി സൗകര്യങ്ങൾ ആണ് ട്രെയിൻ യാത്രയിൽ ലഭ്യമാകുന്നത്. എത്ര ദീർഘ യാത്രയാണെങ്കിലും ക്ഷീണമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താം എന്ന കാരണത്താൽ പ്രായമായവരും ശാരീരിക അസ്വസ്ഥതകൾ ഉള്ളവരും കൂടുതലും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. മറ്റു ഗതാഗത മാർഗ്ഗങ്ങലെ അപേക്ഷിച്ച് കുറഞ്ഞ നിരക്കും ട്രെയിൻ യാത്രകളുടെ പ്രത്യേകതയാണ്.
ഇതു മാത്രമല്ല, അർഹരായ ആളുകൾക്ക് യാത്രാ നിരക്കിൽ നിരവധി ആനുകൂല്യങ്ങളും ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും ക്യാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങളാൽ വലയുന്നവര്‌ക്കും അവരുടെ ട്രെയിൻ യാത്രയിലെ ടിക്കറ്റ് നിരക്കിൽ റെയിൽവേ ഇളവ് നല്കുന്നു. ചിലയവസരങ്ങളിൽ പരമാവധി 75 ശതമാനം വരെയാണ് ഇളവ്. ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കും രോഗങ്ങളുള്ളവർക്കും ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്കിൽ നല്കുന്ന ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം.

പരസഹായം കൂടാതെ യാത്ര ചെയ്യുവാന്‍ സാധിക്കാത്ത എല്ല് രോഗങ്ങളോ, എല്ലിന് വൈകല്യങ്ങളോ ഉള്ളവർ, തളർവാതം പിടിപെട്ടവർ എന്നിവർക്കും തനിയെ യാത്ര ചെയ്യുവാൻ സാധിക്കാത്ത തരത്തിൽ ബുദ്ധിമാന്ദ്യം സംഭവിച്ചവർ, കാഴ്ചയില്ലാത്ത ആളുകൾ എന്നിവർക്ക് അവരുടെ ഏതു തരത്തിലുള്ള യാത്രകള്‍ക്കും റെയിൽവേ ടിക്കറ്റ് നിരക്കിൽ ഇളവ് നല്കുന്നു.
എസി ത്രീ ടയർ, എസി ചെയർ കാർ, ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയിൽ 75% നിരക്കിളവും ഫസ്റ്റ് എസി, എസി ടു ടയർ എന്നിവയിൽ 50% ഉം രാജധാനി, ശതാബ്ദി എക്സ്പ്രസുകളിലെ എസി 3 ടയിർ, എസി ചെയർ കാർ എന്നിവയിൽ 25% ഉം ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് മന്ത്ലി, ക്വാർട്ടേർലി സീസൺ ടിക്കറ്റിൽ 50 ശതമാനവും നിരക്കിളവ് ലഭിക്കും. ഇതേ തരത്തിലുള്ള നിരക്കിളവിന് കൂടെ യാത്ര ചെയ്യുന്ന ഒരാളും യോഗ്യനാണ്.

ബധിരരും മൂകരുമായ വ്യക്തികൾ ഒറ്റയ്‌ക്കോ ഒരാളുടെ സഹായത്തോടെയോ ഏതെങ്കിലും ആവശ്യത്തിനായി യാത്ര ചെയ്യുമ്പോൾ
ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയിൽ 50% നിരക്കിളവും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് മന്ത്ലി, ക്വാർട്ടേർലി സീസൺ ടിക്കറ്റിൽ 50 ശതമാനവും കിഴിവ് ലഭിക്കും, ഇതേ തരത്തിലുള്ള നിരക്കിളവിന് കൂടെ യാത്ര ചെയ്യുന്ന ഒരാളും യോഗ്യനാണ്.
ക്യാൻസർ ബാധിതരായ ആളുകൾ തനിച്ചോ കൂടെ ഒരാളോടൊപ്പമോ ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര പോകുമ്പോൾ എസി ചെയർ കാർ, ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയിൽ 75% നിരക്കിളവും സ്ലീപ്പർ അല്ലെങ്കിൽ എസി ത്രീ ടയറിൽ 100 ശതമാനം നിരക്കിളവും ഫസ്റ്റ് എസിയിലും എസി 2 ടയറിലും 50% ഉം നിരക്ക് ലഭിക്കും. കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് ഇതേ ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും എസി 3 ടയറിലും സ്ലീപ്പറിലും 75 ശതമാനമായിരിക്കും ലഭിക്കുക.
ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുന്ന തലസീമിയ രോഗികൾ, ഹൃദയ ശസ്ത്രക്രിയക്കായി പോകുന്ന ഹൃദ്രോഗികൾ, കിഡ്നി മാറ്റിവയ്ക്കൽ ഓപ്പറേഷൻ, ഡയാലിസിസ് തുടങ്ങിയവയ്ക്കായി പോകുന്ന വൃക്ക രോഗികൾ എന്നിവർക്കും അവരുടെ ഒപ്പം പോകുന്ന ഒരാൾക്കും നിരക്കിളവ് ലഭ്യമാണ്.
എസി ത്രീ ടയർ, എസി ചെയർ കാർ, ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയിൽ 75% നിരക്കിളവും ഫസ്റ്റ് എസിയിലും എസി 2 ടയറിലും 50% ഉം നിരക്കിളവുണ്ട്. കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഇതേ നിരക്കിൽ തന്നെ ഇളവ് ലഭ്യമാണ്.

ഹീമോഫീലിയ രോഗികൾക്ക് തനിച്ചോ ആരുടെയെങ്കിലും ഒപ്പമോ
ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുമ്പോൾ എസി ത്രീ ടയർ, എസി ചെയർ കാർ, ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയിൽ 75% നിരക്കിളവ് ലഭിക്കും. രോഗിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഇതേ നിരക്കിൽ തന്നെ ഇളവ് ലഭ്യമാണ്.
ക്ഷയരോഗം./ലൂപാസ് വാൽഗാരിസ് രോഗികൾ, സാംക്രമികമല്ലാത്ത കുഷ്ഠരോഗികൾ തുടങ്ങിയവർ ഒറ്റയ്ക്കോ അകമ്പടിയോടെയോ
ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുമ്പോൾ ഫസ്റ്റ് ക്ലാസ്, സ്ലീപ്പർ, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളിൽ75 ശതമാനം നിരക്കിളവ് ലഭിക്കും. രോഗിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഇതേ നിരക്കിൽ തന്നെ ഇളവ് ലഭ്യമാണ്.

എയ്ഡ്സ് രോഗികൾക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുമ്പോൾ സെക്കൻഡ് ക്ലാസിൽ 50 ശതമാനം നിരക്കിളവിന് അർഹരാണ്.
ഓസ്റ്റോമി രോഗികൾ ഏതെങ്കിലും ആവശ്യത്തിനായി യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഫസ്റ്റ് ക്ലാസിലും സെക്കൻഡ് ക്ലാസിലും മന്ത്ലി, ക്വാർട്ടേർലി സീസൺ ടിക്കറ്റിലും 50 % നിരക്കിളവ് ലഭിക്കും.
സിക്കിൾ സെൽ അനീമിയ രോഗികൾ, അപ്ലാസ്റ്റിക് അനീമിയ രോഗികൾ എന്നിവർക്ക് അവരുടെ ചികിത്സ/ആനുകാലിക പരിശോധന എന്നിവയ്ക്കായി പോകുമ്പോൾ എസി ത്രീ ടയർ, എസി 2 ടയർ, എസി ചെയർ കാർ, സ്ലീപ്പർ എന്നിവയിൽ 50 ശതമാനം നിരക്കിളവ് ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












