» »രാജസ്ഥാന്റെ സൗന്ദര്യം അറിയാന്‍ ഉമെയ്ദ് ഭവന്‍ പാലസ്

രാജസ്ഥാന്റെ സൗന്ദര്യം അറിയാന്‍ ഉമെയ്ദ് ഭവന്‍ പാലസ്

Written By: Elizabath Joseph

പ്രൗഢിയിയും പാരമ്പര്യത്തിലും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ ജോധ്പൂര്‍. ഒത്തിരിയേറെ രാജവംശങ്ങള്‍ ഭരിച്ച് കടന്നു പോയ ഇവിടം അതിന്റെയെല്ലാം ശേഷിപ്പുകള്‍ ഇപ്പോളും സൂക്ഷിക്കുന്ന ഒരിടം കൂടിയാണ്. അതിന്റെ അടയാളങ്ങളാണ് ഇവിടെ ഇപ്പോഴും കാണുന്ന വാസ്തുവിദ്യയിലും ഭംഗിയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കൊട്ടാരങ്ങളും മറ്റു നിര്‍മ്മിതികളും.
ഉമെയ്ദ് ഭവന്‍ പാലസ് എന്ന കൊട്ടാരം രാജസ്ഥാന്റെ അടയാളങ്ങളില്‍ ഒന്നാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഭവനങ്ങളിലൊന്ന് എന്ന ബഹുമതിക്ക് അര്‍ഹമായ ഇവിടം ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാരാജാ ഉമെയ്ദ് സിങ് നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ താജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഹോട്ടലായും ബാക്കിയുള്ളത് രാജകുടുംബാംഗങ്ങളുടെ ഭവനമായുമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

ചിറ്റാര്‍ ഹില്‍സിന്റെ അഭിമാനം

ചിറ്റാര്‍ ഹില്‍സിന്റെ അഭിമാനം

രാജസ്ഥാനിലെ ജോഥ്പൂരിലുള്ള ഉമെയ്ദ് ഭവന്‍ പാലസ് ചിറ്റാര്‍ ഹില്‍സ് എന്നു പേരായ ഒരു മലയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. 1929ല്‍ റാത്തോര്‍ ഭരണാധികാരിയായ ഉമൈദ് സിംഗാണ് ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കമിടുന്നത്.

PC:Gaurav raka

കര്‍ഷകരെ സഹായിക്കാന്‍ പണിത കൊട്ടാരം

കര്‍ഷകരെ സഹായിക്കാന്‍ പണിത കൊട്ടാരം

ഉമൈദ്ഭവന്‍ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ വലിയ ഒരു കഥയുണ്ട്. ഒരു സന്യാസിയുടെ ശാപവുമായി ബന്ധപ്പെട്ടു പറയുന്ന ഈ കഥ അവിടെ ഏറ്റവും പ്രചാരത്തിലുള്ള മിത്ത് കൂടിയാണ്. റാത്തോര്‍ രാജവംശത്തിന്റെ ഭരണത്തിനു ശേ,ം വരള്‍ച്ചയുടെ കാലമായിരിക്കും ജോഥ്പൂരിനെ കാത്തിരിക്കുക എന്ന് ഒരിക്കല്‍ ഒരു സന്യാസി ശപിക്കുകയുണ്ടായി. അങ്ങനെ അവിടുത്തെ പ്രതാപ് സിംഗ് എന്നുപേരായ രാജാവിന്റെ ഭരണകാലത്തിനു ശേഷം ഇവിടെ ആളുകള്‍ തുടര്‍ച്ചയായി വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലഞ്ഞു. അങ്ങനെ ഈ പ്രദേശങ്ങളിലെ കര്‍ഷകരും മറ്റുള്ളവരും ചേര്‍ന്ന് മര്‍വാറിലെ ഉമൈദ് സിംങ് രാജാവിനെ കാണുകയും അവര്‍ക്ക് ജോലി നല്കുക എന്ന ഉദ്ദേശത്തില്‍ രാജാവ് നിര്‍മ്മാണം തുടങ്ങിവെച്ചതുമാണ് ഉമൈദ്ഭവന്‍ കൊട്ടാരം.

PC:Wikimedia

1929 മുതല്‍ 1943 വരെ

1929 മുതല്‍ 1943 വരെ

ഏകദേശം രണ്ടര പതിറ്റാണ്ടിലധികം നീണ്ടു നിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായിരുന്നു ഇവിടെ നടന്നിരുന്നത്. കര്‍ഷകരെ സഹായിക്കുക. അവരു
ടെ പട്ടിണി അകറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നിര്‍മ്മാണം തുടങ്ങിയതിനാല്‍ വളരെ പതുക്കയാണ് പണി മുന്നോട്ട്‌നീങ്ങിയിരുന്നത്. ഇത്രയും വര്‍ഷങ്ങളിലായി രണ്ടായിരം മുതല്‍ മൂവായിരംആളുകള്‍ ആണ് ഇവിടെ പണി എടുത്തിരുന്നത്. അങ്ങനെ 1929 ല്‍ തുടങ്ങിയ നിര്‍മ്മാണം 1943 വരെ നീണ്ടുനിന്നുവത്രെ.

PC:Ritikamaheshwari58

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന വിശേഷണവും ഉമൈദ് ഭവന്‍ പാലസിനു സ്വന്തമാണ്. 347 മുറികളാണ് ഇതിനുള്ളത്.

PC:Ajajr101

ഹോട്ടലും വസതിയും മ്യൂസിയവും

ഹോട്ടലും വസതിയും മ്യൂസിയവും

കുറേ കാലത്തോളം രാജകുടുംബാംഗങ്ങളുടെ വസതിയായിരുന്നു ഇവിടം. പിന്നീട് പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പായ താജിന്റെ നേതൃത്വത്തില്‍ ഇതിനെ ഏറ്റെടുക്കുകയും കൊട്ടാരത്തിന്റെ ഒരു ഭാഗം ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിന്റെ മറ്റൊരു ഭാഗത്ത് രാജകുടുംബാംഗങ്ങള്‍ ഇപ്പോഴും താമസിക്കുന്നുണ്. അത് മാത്രമല്ല, ഇത് കൂടാതെ കൊട്ടാരം സഞ്ചാരികള്‍ക്കായി ഒരു മ്യൂസിയമായും പ്രവര്‍ത്തിക്കുന്നുണ്ട്.

PC:Ankit khare

പാശ്ചാത്യ സാങ്കേതിക വിദ്യയും കൊട്ടാരവും

പാശ്ചാത്യ സാങ്കേതിക വിദ്യയും കൊട്ടാരവും

ഡെല്‍ഹിയുടെ ശില്പി എന്നറിയപ്പെടുന്ന എഡ്വിന്‍ ല്യൂട്ടിന്‍സിന്റെ അതേ കാലഘട്ടത്തില്‍ പ്രവര്‍ത്തിട്ടിരുന്ന വ്യക്തിയായ ഹെന്‍ട്രി വി ലാന്‍ചെസ്റ്ററാണ് ഈ കൊട്ടാരത്തിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്. മകുടങ്ങളും തൂണുകളും മനോഹരമാക്കിയിരിക്കുന്ന ഡെല്‍ഹിയുടെ മാതൃകയില്‍ തന്നെയാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. പാശ്ചാത്യ സാങ്കേതിക വിദ്യയില്‍ ഇന്ത്യന്‍ വാസ്തുവിദ്യയുടെ അതിമനോഹരമായ സങ്കലനമാണ് ഇവിടെ കാണാന്‍ സാധിക്കുക.

PC:Ankit khare

11 മില്യണ്‍ തുക

11 മില്യണ്‍ തുക

പാവങ്ങളെ സഹായിക്കാനും പട്ടിണി മാറ്റാനും വേണ്ടി നിര്‍മ്മിക്കപ്പെട്ട ഉമൈദ് ഭവന്‍ 1943 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ ചിലവായ തുക എന്നു പറയുന്നത് 11 മില്യണ്‍ ഇന്ത്യന്‍ രൂപയായിരുന്നു. അക്കാലത്ത് തന്നെ ഇതിന്റെ ചെലവിനെപ്പറ്റി ധാരാളം വിവാദങ്ങള്‍ ഉണ്ടായിരുന്നു.

PC:Wikipedia

ചിറ്റാര്‍ കൊട്ടാരം

ചിറ്റാര്‍ കൊട്ടാരം

ജോധ്പൂരിനു സമീപമുള്ള ചിറ്റാര്‍ എന്നു പേരായ കുന്നിനോട് ചേര്‍ന്നാണല്ലോ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ കൊട്ടാരം ചിറ്റാര്‍ പാലസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ കൊട്ടാര നിര്‍മ്മാണത്തിനാവശ്യമായ കല്ലുകല്‍ ലഭ്യമല്ലാതിരുന്നതിനാല്‍ രാജാല് ഇവിടെ ആദ്യം നിര്‍മ്മിച്ചത് ഒരു റെയില്‍ പാളമായിരുന്നു.

PC:Schwiki

ഇന്‍ഡോ-ഡെകോ സ്‌റ്റൈല്‍

ഇന്‍ഡോ-ഡെകോ സ്‌റ്റൈല്‍

സ്വര്‍ണ്ണ നിറത്തിലുള്ള കല്ലുകള്‍ കൊണ്ട് മകുടം നിര്‍മ്മിച്ച ഈ കൊട്ടാരം പുറത്തെ കാഴ്ചയില്‍ മാത്രമലല്, അകത്തെ ഭംഗി കൊണ്ടും ഏറെ പ്രശസ്തമായിരുന്നു. മൂന്നൂറ് ആളുകളെ കൊള്ളുന്ന ബാന്‍ക്വറ്റ് ഹാളും 347 മുറികളും ഒക്കെയുള്ള ഈ കൊട്ടാരം ഇന്‍ഡോ-ഡെകോ സ്‌റ്റൈലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ajajr101

26 ഏക്കര്‍

26 ഏക്കര്‍

15 ഏക്കറോളം വരുന്ന പൂന്തോട്ടം ഉള്‍പ്പെടെ 26 ഏക്കര്‍ സ്ഥലത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രാജസന്നിധി, സ്വകാര്യ മീറ്റിംങ് ഹാള്‍, ദര്‍ബാര്‍ ഹാള്‍, ബാന്‍ക്വേറ്റ് ഹാള്‍, ഡൈനിങ് ഹാള്‍, ലൈബ്രറി, വിനോദ സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കൂടാതെ ഇപ്പോള്‍ കൊട്ടാരത്തെ മൂന്നു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. രാജകുടുംബാംഗങ്ങളുടെ താമസ സ്ഥലം, താജ് ഹോട്ടല്‍ കൂടതൊ ഇരുപതാം നൂറ്റാണ്ടിലെ ജോധ്പൂറിന്റെ കഥ പറയുന്ന മ്യൂസിയം എന്നിവയാണവ.

PC:Ajajr101

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജോധ്പൂരില്‍ നിന്നും ഏകദേശം ഏഴര കിലോമീറ്റര്‍ അകലെയാണ് ഉമൈദ് ഭവന്‍ പാലസ് സ്ഥിതി ചെയ്യുന്നത്. ജോധ്പൂരില്‍ നിന്നും 18 മിനിട്ട് സമയം യാത്ര ചെയ്താല്‍ ഇവിടെഎത്താന്‍ സാധിക്കും.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...