വന്ദേഭാര് വരുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് പാളത്തിൽ കയറിയ രാജധാനി എക്സ്പ്രസ് ട്രെയിന്‍ യാത്രികരുടെ സ്വപ്നയാത്രകളിലൊന്നാണ്. ദീർഘദൂര യാത്രയ്ക്ക് യോജിച്ച ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജധാനി രാജ്യതലസ്ഥാനത്തെ സംസ്ഥാന തലസ്ഥാനങ്ങളും മറ്റു പ്രധാന നഗരങ്ങളുമായും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നു. ആകെ 43 ജോഡി രാജധാനി എക്സ്പ്രസുകളാണ് രാജ്യത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള തലസ്ഥാന നഗരങ്ങളെ ഡല്‍ഹിയുമായി കണക്ട് ചെയ്ത് സർവീസ് നടത്തുന്നത്.
ദീര്‍ഘദൂര യാത്രകൾക്ക് രാജജധാനിയോളം യാത്രക്കാരെ സഹായിക്കുന്ന സര്‍വീസുകൾ കുറവാണ്. 1969 മാർച്ച് 1 നാണ് ന്യൂ ഡല്‍ഹിക്കും കൊല്‍ക്കത്തയിലെ ഹൗറയ്ക്കും ഇടയിൽ ആദ്യ രാജധാനി സർവീസ് ആരംഭിച്ചത്. മണിക്കൂറില്‍ 120 കിലോമീറ്റർ വരെ പരമാവധി വേഗതയാണ് രാജധാനി എക്പ്രസ് ട്രെയിനുകൾക്ക് എടുക്കാൻ കഴിയുക. രാജധാനി എക്സ്പ്രസ് ട്രെയിനുകളെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ വായിക്കാം.

ട്രെയിനുകളിലെ രാജാവ്
ഇന്ത്യന്‍ റെയിൽവേയിലെ രാജാവാണ് രാജധാനി എക്സ്പ്രസ്. സംസ്ഥാന തലസ്ഥാനങ്ങളെയും മറ്റു പ്രധാന നഗരങ്ങളെയും രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രാജധാനി സർവീസുകൾക്ക് പാളത്തിൽ മറ്റു ട്രെയിനുകളേക്കാൾ പ്രാധാന്യമുണ്ട്. തേജസ് എക്സ്പ്രസ്, ഗതിമാൻ എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് തുടങ്ങിയവ സമാനമായ ട്രെയിനുകളാണെങ്കിലും പ്രാധാന്യം എപ്പോഴും തലസ്ഥാനത്തേയ്ക്ക് പോകുന്ന രാജധാനി എക്സ്പ്രസിനാണ്.
എസി കോച്ചുകൾ
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നല്കുന്ന രാജധാനി എക്സ്പ്രസിൽ എസി കോച്ചുകൾ മാത്രമാണുള്ളത്. ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ആദ്യത്തെ സമ്പൂർണ എയർകണ്ടീഷൻ ട്രെയിനുകളാണ് രാജധാനി എക്സ്പ്രസ് ട്രെയിനുകൾ. വ്യത്യസ്ത കാലാവസ്ഥയിലൂടെയും ദേശങ്ങളിലൂടെയും കടന്നു പോകുന്ന നീണ്ട യാത്രയായതിനാല്‍ തന്നെ എയർകണ്ടീഷൻ കോച്ചുകൾ വലിയൊരു അനുഗ്രഹമായിരിക്കും.
സൗകര്യങ്ങള്‍
എസി ഫസ്റ്റ് ക്ലാസ്, എസി ടൂ ടയര്‍, എസി ത്രീ ടയർ എന്നീ കോച്ചുകളാണ് രാജധാനിയിലുള്ളത്.
എസി ഫസ്റ്റ് ക്ലാസ് (1എ) കമ്പാർട്ടുമെന്റുകൾക്ക് 4 അല്ലെങ്കിൽ 2 ബർത്ത് ക്രമീകരണങ്ങളുണ്ട്. 2 ബെർത്തുകളുള്ളതിനെ കൂപ്പെ എന്നും 4 ബെർത്തുകളുള്ളതിനെ ക്യാബിൻ എന്നും വിളിക്കുന്നു. 1A കോച്ചുകളിൽ സൈഡ് ബർത്തുകൾ കാണില്ല, ഉണ്ടാകില്ല.
എസി 2-ടയർ (2ടി)ക്ക് തുറന്ന ബേകളും ഓരോ ബേയ്ക്കും 4 ബെർത്തുകളുമുണ്ട്. കോച്ചുകളിൽ 8 ബേകൾ ഉണ്ടായിരിക്കും. , ഓരോ ബേയുടെയും മറുവശത്ത് രണ്ട് ബർത്തുകൾ കൂടിയുണ്ട്, മൊത്തം ബർത്ത് ആറ് ആണ്. AC 3-ടയർ (3T) ന് തുറന്ന ബേകളുണ്ട്, ഓരോ ബേയിലും 6 ബെർത്തുകളും ഇടനാഴിയുടെ മറുവശത്ത് 2 ബെർത്തുകളും ഉണ്ടായിരിക്കുംഇതോടെ മൊത്തം ബെർത്തിന്റെ എണ്ണം 8 ആകും.
ടിക്കറ്റിൽ ഭക്ഷണവും
നിങ്ങളുടെ രാജധാനി എക്സ്പ്രസ് ടിക്കറ്റ് നിരക്കിൽ യാത്രയിലുടനീളമുള്ള ഭക്ഷണ നിരക്കും അടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. യാത്ര ചെയ്യുന്ന ദൂരവും യാത്രാ സമയവും അനുസരിച്ച് ഈ നിരക്കുകൾ വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും യാത്രയ്ക്കിടെ ഭക്ഷണത്തിന് അധിക തുകയൊന്നും നൽകേണ്ടതില്ല. തുരന്തോ, ശതാബ്ദി ട്രെയിനുകളിലും ഇതേ ഫീച്ചർ ലഭ്യമാണ്.
കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ
രാജധാനി ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ദൂരം നിർത്താതെ പോകുന്ന ട്രെയിൻ ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ആണ്. രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനെയും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം സെൻട്രലുമായി ഇത് ബന്ധിപ്പിക്കുന്നു. മൂന്നു ദിവസമെടുത്ത് 3149 കിലോമീറ്റർ ദൂരം 41 മണിക്കൂര്േഡ 15 മിനിറ്റിലാണ് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് പിന്നിടുന്നത്.
തിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുന്നത്.
ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിക്കുന്ന രാജധാനി
ഡൽഹിയെയും ജമ്മു താവിയെയും ബന്ധിപ്പിക്കുന്ന രാജധാനി എക്‌സ്‌പ്രസ് ആണ്രാജധാനി ട്രെയിനുകളിൽ ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിക്കുന്നത്. 582 കിലോമീറ്റർ ദൂരമുണ്ട്, യാത്ര പൂർത്തിയാക്കാൻ ഏകദേശം 9 മണിക്കൂർ എടുക്കും.
രാജധാനിയിലെ ഫ്രീ വൈഫൈ
ഓടുന്ന ട്രെയിനിൽ വൈഫൈ സൗകര്യമോ? സ്റ്റേഷനുകളിൽ പലപ്പോഴും വൈഫൈ ലഭിക്കുമെങ്കിലും ട്രെയിനിൽ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം നല്കുന്ന ഒരു രാജധാനി എക്സ്പ്രസ് ഉണ്ട്. ഹൗറ-ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസ് ഇന്ത്യൻ റെയിൽവേയിൽ നിന്ന് വൈഫൈ സൗകര്യമുള്ള ഏക രാജധാനി എക്‌സ്‌പ്രസാണ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













