» »ഇന്‍ഡസ് വാലിയുടെ ചരിത്രം ഒളിഞ്ഞിരിക്കുന്ന രാഖിഗഡിയിലൂടെ ഒരു യാത്ര

ഇന്‍ഡസ് വാലിയുടെ ചരിത്രം ഒളിഞ്ഞിരിക്കുന്ന രാഖിഗഡിയിലൂടെ ഒരു യാത്ര

Written By:

ഇന്‍ഡസ് വാലി സിവിലൈസേഷന്‍ അഥവാ സിന്ധു നദീതട സംസ്‌കാരം...ബിസി 3300 മുതല്‍ ബിസി 1700 വരെ നിലവിലുണ്ടായിരുന്ന പുരാതന ജനവാസ വ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും വലുതും പഴയതുമായ സംസ്‌കാരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.നദീതടങ്ങളില്‍ വികസിച്ചു വന്ന സംസ്‌കാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ട സിന്ധു നദീതട സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും വിട്ടുപോകുന്ന പേരുകളിലൊന്നാണ് രാഖിഗഡിയുടേത്. ഹാരപ്പയോടും മോഹന്‍ജദാരോയോടും ഗണ്‍വേരിവാലയോടും ഒപ്പം ചേര്‍ത്തു പറയേണ്ട രാഖിഗഡി അറിയാതെയാണെങ്കില്‍ പോലും വിസ്മൃതിയിലാണ്ടുപോയ ഇടമാണ്.
ഹാരപ്പയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ രാഖിഗഡി ഏഷ്യയില്‍ ഇതുവരെ കണ്ടെത്തിയ വലിയ നദീതട നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.
ഇന്‍ഡസ് വാലിയുടെ ചരിത്രം ഒളിഞ്ഞിരിക്കുന്ന രാഖിഗഡിയിലൂടെ ഒരു യാത്രയായാലോ...

എവിടെയാണിത്?

എവിടെയാണിത്?

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് രാഖിഗഡ് സ്ഥിതി ചെയ്യുന്നത്. ഗഗ്ഗാര്‍- ഹക്ര നദിയോട് ചേര്‍ന്നാണ് ഇവിടുത്തെ നദീതട സംസ്‌കാരം ഉടലെടുത്തത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാഖിഗഡിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അടുത്തുള്ള വിമാനത്താവളമാണ് 12 കിലോമീറ്റര്‍ അകലെയുള്ള ഹിസാര്‍ വിമാനത്താവളം. ഡെല്‍ഹിയില്‍ നിന്നുമാണ് ഇവിടേക്ക് വിമാന സര്‍വ്വീസുള്ളത്. അഹമ്മദാബാദ്, ജയ്പൂര്‍, തുടങ്ങിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് ഇവിടെയുള്ളത്. സ്റ്റേഷനില്‍ നിന്നും ടാക്‌സിക്ക് രാഖിഗഡിലെത്താം.

ഖനനങ്ങള്‍

ഖനനങ്ങള്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 196397 ലാണ് ഇവിടുത്തെ ആദ്യത്തെ ഖനനം ആരംഭിക്കുന്നത്. ആദ്യത്തെ ഖനന സമയത്തുതന്നെ ഇവിടുത്തെ മണ്ണിനടയില്‍ കിടക്കുന്ന നഗരത്തിന്റെ ഏകദേശ വലുപ്പം പിടികിട്ടിരിയിരുന്നു. ഏകദേഷം അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള സാധനങ്ങളാണ് ഖനനത്തില്‍ നിന്നും ലഭിച്ചത്. കല്ലുകള്‍ പാകിയ നടപ്പാതകള്‍,ജലനിര്‍ഗ്ഗമനസംവിധാനം, മഴവെള്ളസംഭരണി, ഓടില്‍ നിര്‍മ്മിച്ച കല്ലുകള്‍, ഒക്കെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍,പ്രതിമകള്‍, ശില്പങ്ങള്‍ എന്നിവയും ഇവിടുത്തെ ഖനനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

PC:mididoctors

കണ്ടെത്തലുകള്‍

കണ്ടെത്തലുകള്‍

ഇവിടുത്തെ ഖനനങ്ങള്‍ സിന്ധുനദീതട സംസ്‌കാരത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നഗരത്തെയാണ് പുറത്തെടുത്തത്. വളരലെ ആസൂത്രിതമായി തന്നെ നിര്‍മ്മിച്ച ഒരു റോഡ്, മണ്‍പാത്രങ്ങള്‍, മതപരമായ ആചാരങ്ങള്‍ക്കുപയോഗിക്കുന്ന സ്ഥലങ്ങള്‍, വെങ്കലം കൊണ്ടു നിര്‍മ്മിച്ച ഉപകരണങ്ങള്‍, സൂചികള്‍, ഓട്ടുപകരണങ്ങള്‍, സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങള്‍, ശ്മശാനങ്ങള്‍ ഒക്കെ ഇവിടുത്തെ കണ്ടെത്തലുകളാണ്.

PC:Giovanni Dall'Orto

അസിഗഡ് കോട്ട

അസിഗഡ് കോട്ട

ഹന്‍സി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസിഗഡ് കോട്ട ചൗഹാന്‍ രാജവംശത്തിലെ പ്രസിദ്ധനായ പൃഥ്വിരാജ് 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ടയാണ് അസിഗഡ് കോട്ട. പിന്നീട് 1798 ല്‍ ഡോര്‍ജ് തോമസ് എന്ന ബ്രിട്ടീഷുകാരന്‍ ഇത് പുനര്‍നിര്‍മ്മിച്ചിരുന്നു. ചതുരാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന കോട്ടയാണ്. 52 അടി നീളമുള്ള ചുറ്റുമതിലാണ് ഈ കോട്ടയുടെ പ്രധാന ആകര്‍ഷണം. കോട്ടയെ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിച്ചത്. ഹിന്ദു വാസ്തുവിദ്യാ രീതിയില്‍ വാതിനില്‍റെ കവാടങ്ങളില്‍ ദൈവങ്ങളുടെ രൂപം വെച്ചാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. പിന്നീട് ഫിറോസ് ഷാ തുഗ്ലക്കിന്റെ നേതൃത്വത്തില്‍ കോട്ടയില്‍ തുരങ്കങ്ങളും മറ്റു നിര്‍മ്മിച്ചിരുന്നതായും ചരിത്രമുണ്ട്.
രാഖിഗഡില്‍ നിന്നും 47.2 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Amrahsnihcas

ലോഹരി രാഖോ

ലോഹരി രാഖോ

ഹിസാര്‍ ജില്ലയില്‍ തന്നെ രാഖിഗഡിനു സമീപം സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് ലോഹരി രാഖോ. പഴയ കാലചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മൂന്നു മണ്‍കൂനകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ നടത്തിയ ഖനനത്തിലൂടെയാണ് രാഖിഗഡിന്റെ ചരിത്രം പുറത്തു വരുന്നത്. ഇത് കൂടാതെ ശിവക്ഷേത്രമടക്കമുള്ള ചരിത്രസ്മാരകങ്ങളും ഇവിടെ കാണാന്‍ സാധിക്കും.
രാഖിഗഡില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണിത്.

PC:Petrovskyz

ബര്‍സി ഗേറ്റ്

ബര്‍സി ഗേറ്റ്

1303 ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ബര്‍സി ഗേറ്റ് ഹരിയാനയിലെ മറ്റൈാരു പ്രധാനപ്പെട്ട ആകര്‍ഷണമാണ്.സുല്‍ത്താനി രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കവാടത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിരിക്കുന്ന കുറച്ച് ലിഖിതങ്ങളുണ്ട്. ഇബ്രാഹിം ലോധിയുടെ കാലത്ത് 1522 ല്‍ ഇവിടെ കുറച്ച് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു.
രാഖിഗഡില്‍ നിന്നും 46കിലോമീറ്റര്‍ അകലെയാണിവിടം.

Amrahsnihcas

Read more about: history

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...