» »ക്ഷേത്രത്തില്‍ കയറാത്ത രാമഭക്തര്‍

ക്ഷേത്രത്തില്‍ കയറാത്ത രാമഭക്തര്‍

Written By: Elizabath Joseph

ഭക്തിയും വിശ്വാസവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കരുതിവരുന്നവരാണ് ഭാരതീയര്‍.ഇതിന്റെ വകഭേദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കാണുവാനും സാധിക്കും. പ്രാര്‍ഥനകള്‍ക്കും ആരാധനയ്ക്കുമായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഇവിടമാണ് ദൈവത്തിങ്കലേക്കുള്ള വഴി എന്ന് ഉറച്ച് വിശ്വസിക്കുന്നു.
എന്നാല്‍ ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് വളരെ വ്യത്യസ്തരായ ഒരു കൂട്ടം ആളുകളെയാണ്. വിശ്വാസികള്‍ എന്നു സ്വയം വിളിക്കുന്ന ഇവര്‍ തങ്ങളെയാണ് ദൈവത്തിന്റെ യഥാര്‍ഥ അനുയായികളായി കണക്കാക്കുന്നതും. ക്ഷേത്രങ്ങളില്‍ പോകാത്ത ദൈവത്തിന്റെ ആളുകളെ കൂടുതല്‍ അറിയാം...

ക്ഷേത്രത്തില്‍ പോകാത്ത രാമഭക്തര്‍

ക്ഷേത്രത്തില്‍ പോകാത്ത രാമഭക്തര്‍

കേള്‍ക്കുമ്പോള്‍ കുറച്ചൊന്നുമല്ല അത്ഭുതം തോന്നുക..വിചിത്രമായ ആചാരങ്ങളും ജീവിത രീതികളും പിന്തുടരുന്ന രാംനാമി സമാജ് എന്ന വിഭാഗക്കാരാണ് ഇവിടുത്തെ താരങ്ങള്‍. ഏകദേശം ഒരു നൂറ്റാണ്ടോളം വര്‍ഷങ്ങള്‍ക്കു മുന്‍പെ തുടങ്ങിയ ഇവരുടെ വിചിത്രമായ ആചാരം ഇവരെ മറ്റുള്ളവരില്‍ നിന്നും ഏറെ വേറിട്ടു നിര്‍ത്തുന്ന ഒന്നാണ്.

PC:Jubair1985

ശരീരം മുഴുവന്‍ രാമനാമം

ശരീരം മുഴുവന്‍ രാമനാമം

ശരീരത്തില്‍ മുഴുവന്‍ ഭാഗങ്ങളിലും രാമരാമരാമ എന്നു പച്ചകുത്തിയിരിക്കുന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. സമൂഹത്തില്‍ തങ്ങള്‍ക്കെതിരെ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ നടത്തിയ ഒരു വലിയ മുന്നേറ്റം എന്ന നിലയിലാണ് ഇവരുടെ ചരിത്രം വിലയിരുത്തുന്നത്. തലയും പാദങ്ങളുമടക്കം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രാമരാമ എന്നു പച്ചകുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

PC:Antoine Taveneaux

തുടക്കം

തുടക്കം

ഒരു കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന, ഇപ്പോളും ചിലയിടങ്ങളിലെങ്കിലും തുടരുന്ന സവര്‍ണ്ണ, നയങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയവരാണ് രാംനാമി സമാജ് വിഭാഗക്കാര്‍. ക്ഷേത്രങ്ങളിലും വെള്ളമെടുക്കുന്ന സ്ഥലങ്ങളിലും വരെ തങ്ങളെ മാറ്റി നിര്‍ത്തിയ ഉയര്‍ന്ന സമൂഹമെന്ന് അവകാശപ്പെടുന്നവരോടുള്ള വെല്ലുവിളിയില്‍ നിന്നാണ് ഈ ആചാരം ഉടലെടുത്തത്. ദൈവത്തിനു മുന്നില്‍ മാത്രമല്ല, സമൂഹത്തിലും തങ്ങള്‍ തുല്യരാണ് എന്നു വിളിച്ചുപറയുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മനുശ്യന്റെ ജാതിയും മതവു നോക്കുന്ന ആളല്ല ദൈവമെന്നും എവിടെയും ദൈവം വസിക്കുന്നു എന്നും മറ്റുള്ളവരെ തെളിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.

രാംനാമികള തിരിച്ചറിയാന്‍

രാംനാമികള തിരിച്ചറിയാന്‍

ശരീരം മുഴുവന്‍ രാമനാമം പച്ചകുത്തിയിരിക്കുന്നതിമാല്‍ അവരെ തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്. എന്നാല്‍ ശരീരം മുഴുവന്‍ പച്ചകുത്തിയവര്‍ ഇവരുടെ ഇടയില്‍ ഇപ്പോള്‍ കുറഞ്ഞു വരികയാണ്. പുതിയ തലമുറയില്‍ പെട്ടവര്‍ ശരീരം മുഴുവന്‍ പച്ചകുത്താന്‍ തയ്യാറല്ല.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ രാമനാമം പച്ചകുത്തിയവരെയാണ് രാംനാമി എന്നു വിളിക്കുന്നത്. നെറ്റിയില്‍ മാത്രം രാമനാമം പച്ചകുത്തിയവര്‍ ശിരോമണി എന്നും നെറ്റി മുഴുവനും രാമനാമം ഉള്ളവര്‍ സുരന്‍ഗംഗ രാമമണി എന്നും ശരീരം മുഴുവന്‍ രാമനാമം പച്ചകുത്തിയവര്‍ നഖ്ശിഖ് രാംനാമി എന്നുമാണ് ഇവിടെ അറിയപ്പെടുന്നത്.

നമസ്‌തേയ്ക്ക് പകരം രാമ-രാമ

നമസ്‌തേയ്ക്ക് പകരം രാമ-രാമ

രാംനാമി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പിന്തുടരുവാനായി കുറച്ചധികം ചിട്ടകള്‍ ഇവിടെയുണ്ട്. ഈ സമൂഹത്തില്‍ ജനിച്ച് ഇതില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരും തങ്ങളുടെ ശരീരത്തില്‍ എവിടെ എങ്കിലും രാമനാമം പച്ചകുത്തിയിരിക്കണം എന്നാണ് വിശ്വാസം. മാത്രമല്ല, ഇത്തരത്തില്‍ രാമനാമം പച്ചകുത്തിയവര്‍ മദ്യം പിന്നീട് ഉപയോഗിക്കാനെ പാടില്ല എന്നും ഇവരുടെ നിയമം പറയുന്നു. മാത്രമല്ല, ആളുകള്‍ പരസ്പരം കാണുമ്പോള്‍ നമസ്‌തേ പറയുന്നതിനു പകരം ഇവിടെ രാമ രാമ എന്നാണ് പറയാറുള്ളത്.

എവിടെയാണിത്

എവിടെയാണിത്

ഇത്രയും വിചിത്രവും പുരോഗമന പരവുമായി ചിന്തിക്കുന്ന ഇവര്‍ എവിടെയാണ് താമസിക്കുന്നത് എന്ന അറിയുമോ... ഇന്ത്യയില്‍ തന്നെ വികസനം ഏറ്റവും കുറവ് എത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ഛത്തീസ്ഡഗിലാണ് രാമന്റെ ഈ കടുത്ത അനുയായികളുള്ളത്.

ക്ഷേത്രത്തില്‍ കയറാത്തവര്‍

ക്ഷേത്രത്തില്‍ കയറാത്തവര്‍

ശരീരം മുഴുവനും ദൈവത്തിന്റെ നാമമാണ് പച്ച കുത്തിയിരിക്കുന്നത് എങ്കിലും ക്ഷേത്രങ്ങളില്‍ പോകുന്നതിനോേെടാ പ്രാര്‍ഥിക്കുന്നതിനോടെ ഇവര്‍ക്ക് യോജിപ്പില്ല. തങ്ങളെ രണ്ടാംകിടക്കാരായി കാണുന്ന ക്ഷേത്രങ്ങളോടുള്ള വിയോജിപ്പാണ് ഇതിനു പിന്നില്‍

PC:Basawan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഛത്തീസ്ഡിലെ റായ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ജാംഗവോന്‍, ഗോര്‍ബ എന്നീ ഗ്രാമങ്ങളിലാണ് രാംനാമി വിശ്വാസികള്‍ താമസിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടെ രാംനാമി സമാജിനെ പിന്തുടരുന്നത്.
റായ്പൂരില്‍ നിന്നും 229 കിലോമീറ്റര്‍ അകലെയാണ് ജാംഗവോന്‍ സ്ഥിതി ചെയ്യുന്നത്.

 ഗോത്രജീവിതങ്ങള്‍

ഗോത്രജീവിതങ്ങള്‍

ഇന്ത്യയിലെ ഗോത്ര ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ കാണിച്ചുതരുന്ന ഒരിടമാണ് ഛത്തീസ്ഗഡ്. വ്യത്യസ്തങ്ങളായ ഗോത്രങ്ങളുടെ ജീവിത രീതിയും സംസ്‌കാരങ്ങളും ഒക്കെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഇടമാണ് ഇവിടം.

PC:Pankaj Oudhia

Read more about: chhattisgarh tribes festival

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...