» »ചോപ്താ വാലി സന്ദര്‍ശിക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍

ചോപ്താ വാലി സന്ദര്‍ശിക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍

Written By: Elizabath

സ്വര്‍ഗ്ഗത്തിന്റെ ഒരു ചെറിയ രൂപം ഭൂമിയില്‍ പതിച്ചാല്‍ എത്ര മനോഹരമായിരിക്കുമോ, അത്രയധികം ഭംഗിയാണ് ചോപ്താ വാലിക്ക്.
സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ ഇതുവരെയും കയറാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഇവിടം അതിനാല്‍ തന്നെ അധികം മലിനമാകാത്ത അപൂര്‍വ്വം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്.
വിവിധ മതവിശ്വാസികളും ട്രക്കേഴ്‌സും പോകാന്‍ ആഗ്രഹിക്കുന്ന ചോപ്താ വാലി ഹിമാലയത്തില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം പതിമൂവായിരത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പര്‍വ്വത നിരകളും പുല്‍മേടുകളും പച്ചപ്പും നിറഞ്ഞ സിക്കിമിലും ഉത്തരാഖണ്ഡിലുമായി സ്ഥിതി ചെയ്യുന്ന ചോപ്താ വാലി സന്ദര്‍ശിച്ചിട്ടുള്ളവര്‍ വീണ്ടും വീണ്ടും ഇവിടേക്ക് പോകുന്നതിന്റെ കാരണം അറിയണ്ടേ?

ലോകത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നിടം

ലോകത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നിടം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നയിടം എന്നതാണ് ചോപ്താ വാലിയെ വിശ്വാസികളുടെ ഇടയില്‍ പ്രശസ്തമാക്കുന്ന കാര്യം. ചോപ്ത വാലിയിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിന്ദു വിശ്വാസമനുസരിച്ചുള്ള പഞ്ച കേദാറുകളില്‍ ഒന്നുകൂടിയാണിത്.
മികച്ച ഒരു ട്രക്കിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണിത്.

PC:Varun Shiv Kapur

എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം

എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം

സ്ഥലങ്ങളെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും വേണ്ട കാര്യമാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം എന്നത്. എന്നാല്‍ ചോപ്താ വാലി ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണ്. ഇങ്ങോട്ടുള്ള യാത്രയ്ക്ക മുന്‍പ് ഹൃദയം പറയുന്നത് മാത്രം കേട്ട് ഇറങ്ങിയാല്‍ മതിയാകും. എല്ലായ്‌പ്പോഴും മികച്ച കാലാവസ്ഥയുള്ള ഇവിടം വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം.

PC:soumyajit pramanick

പ്രകൃതി സൗന്ദര്യം

പ്രകൃതി സൗന്ദര്യം

സ്വര്‍ഗ്ഗത്തിന്റെ ഒരു ചെറിയ പതിപ്പാണെന്ന് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഇവിടം പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഒരിടമാണ്. അതിമനോഹരമായ ലാന്‍ഡ് സ്‌കേപ്പുകളും പ്രകൃതി ദൃശ്യങ്ങളുമുള്ള ഇവിടുത്ത ശുദ്ധമായ കാലാവസ്ഥയും വായുവും ആരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

PC:AjitK332

 പുല്‍മേടുകളിലെ ക്യാംപിങ്

പുല്‍മേടുകളിലെ ക്യാംപിങ്

വെല്‍വെറ്റുപോലുള്ള പുല്‍മേടുകളില്‍ ടെന്റടിച്ചുള്ള താമസമാണ് ചോപ്താ ട്രക്കിങ്ങിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട പുല്‍മേടുകളില്‍ രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന ആളുകളെ ഇവിടെ കാണാന്‍ സാധിക്കും.

PC: brookpeterson

ചന്ദ്രശില

ചന്ദ്രശില

മൂണ്‍റോക്ക് അഥവാ ചന്ദ്രശില എന്നറിയപ്പെടുന്ന ഈ പര്‍വ്വതം തുങ്കനാഥിലെ ഉയരമേറിയ കൊടുമുടികളിലൊന്നാണ്. ഹിമാലയത്തിന്റെ മനോഹരമായ കാഴ്ച ജൃശ്യമാകുന്ന ഇവിടെം ഹിന്ദു വിശ്വാസികളെ സംബനന്ധിച്ച് പ്രാധാന്യമേറിയ ഒരിടം കൂടിയാണ്.

PC: dirkhartung

അമേച്വര്‍ ട്രക്കിങ്ങിനു പറ്റിയ ഇടം

അമേച്വര്‍ ട്രക്കിങ്ങിനു പറ്റിയ ഇടം

ട്രക്കിങ്ങില്‍ അല്പം താല്പര്യവും ആരോഗ്യസ്ഥിതിയും ഉള്ളവര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പോകാന്‍ പറ്റിയ സ്ഥലമാണ് ചോപ്ത. വിവിധ ട്രക്കിങ്ങുകളുടെ ബേസ് ക്യാംപായ ഇവിടെ നിന്നാണ് തുങ്കനാഥ്-ചന്ദ്രശില ട്രക്കിങ്ങും ഡിയോറിയ താല്‍ ട്രക്കിങ്ങും തുടങ്ങുന്നത്.

pc:Josh Evnin

Read more about: trekking, himalaya
Please Wait while comments are loading...