ആഘോഷങ്ങള് കഴിഞ്ഞെങ്കിലും പുതുവർഷത്തിന്‍റെ ഹാങ് ഓവറിൽ നിന്ന് ആരും മുക്തരായിട്ടില്ല. യാത്രകൾ, പ്ലാനുകൾ., വാരാന്ത്യ ആഘോഷങ്ങള് എന്നിങ്ങനെ പ്ലാനുകൾ പലതുണ്ട്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷമാണ് ഇനി നമ്മളെ കാത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനം. ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനം ജനുവരി 26 ന് ആഘോഷിക്കുമ്പോൾ രാജ്യം ഒന്നാകെ അതിന് സാക്ഷികളാകുവാനും കാത്തിരിക്കുകയാണ്.
തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനായുള്ള ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ ഒരേ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഈ ദിവസം തലസ്ഥാനത്തു വരാനും ഇതിന് നേരിട്ട് സാക്ഷ്യം വഹിക്കാനും ആഗ്രഹിക്കാത്തവർ കുറവാണ്. ഇപ്പോഴിതാ, റിപ്പബ്ലിക് ദിന പരേഡിനും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനുമുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ഡേ പരേഡ്, ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ,ബീറ്റിങ് റിട്രീറ്റ് സെറിമണി എന്നീ മൂന്നു ചടങ്ങുകൾക്കുള്ള ടിക്കറ്റുകളുടെ വില്പനയാണ് തുടങ്ങിയിരിക്കുന്നത്.

റിപ്പബ്ലിക് പരേഡ് 2025 ചടങ്ങ് ടിക്കറ്റ് ബുക്കിങ്
റിപ്പബ്ലിക് ഡേ പരേഡ്, ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ,ബീറ്റിങ് റിട്രീറ്റ് സെറിമണി എന്നീ മൂന്നു ചടങ്ങുകൾക്കുള്ള ടിക്കറ്റുകളുടെ വില്പന ജനുവരി 2 മുതൽ 11 വരെയാണുള്ളത് ഓൺലൈൻ ആയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് ഓഫ്ലൈൻ ആയും ടിക്കറ്റുകൾ മേടിക്കാം.
റിപ്പബ്ലിക് പരേഡ് 2025 ടിക്കറ്റ് നിരക്ക്
റിപ്പബ്ലിക് ഡേ പരേഡ് ജനുവരി 26 - 100 (സാധാരണ പ്രവേശനം) 20 (തിരഞ്ഞെടുത്ത ഗേറ്റുകളിലൂടെ മാത്രമുള്ള പ്രവേശനം)
ബീറ്റിങ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ- 20 രൂപ
ബീറ്റിങ് റിട്രീറ്റ് സെറിമണി - 100 രൂപ.
റിപ്പബ്ലിക് പരേഡ് 2025 - ഓൺലൈൻ ടിക്കറ്റ് ബുക്കിങ്
വളരെ എളുപ്പത്തിൽ റിപ്പബ്ലിക് പരേഡും അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും കാണുവാനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
www.aamantran.mod.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.
തുടർന്ന് നിങ്ങളുടെ പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി സൈറ്റിൽ റജിസ്റ്റർ ചെയ്യുക. ...
ഇനി ഏത് ചടങ്ങിലാണോ നിങ്ങൾക്ക് പങ്കെടുക്കേണ്ടത്, അത് തിരഞ്ഞെടുക്കുക. (റിപ്പബ്ലിക് ഡേ പരേഡ്, ബീറ്റിംഗ് റിട്രീറ്റ് ഫുൾ ഡ്രസ് റിഹേഴ്സൽ, ബീറ്റിംഗ് റിട്രീറ്റ് സെറിമണി)
അടുത്തത് നിങ്ങളുടെ ഐഡി വെരിഫിക്കേഷൻ ആണ്. ഇതിനായി ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഫോട്ടോ പതിപ്പിച്ച ഏതെങ്കിലം ഒരു തിരിച്ചറിയൽ രേഖ ഉപയോഗിക്കാം. തുടർന്ന് കാർഡിന്‍റെ വിശദാംശങ്ങൾ നല്കുകയും കാർഡിന്‍റെ ഇരുവശങ്ങളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയും വേണം. തുടർന്ന് നിങ്ങൾക്ക് ഓൺലൈൻ ആയി പണമടച്ച് ഇടപാട് പൂർത്തിയാക്കാം.
നിങ്ങൾക്ക് 'Aamantran' ആപ്പ് വഴി വളരെ എളുപ്പത്തിൽ ഓൺലൈൻ ബുക്കിങ് പൂർത്തിയാക്കാം. ഐഒഎസിലും ആൻഡ്രോയിഡിലും ഈ ആപ്പ് ലഭ്യമാണ്.
റിപ്പബ്ലിക് പരേഡ് 2025 - ഓഫ്ലൈൻ ടിക്കറ്റ് ബുക്കിങ്
ഓഫ്ലൈനായി റിപ്പബ്ലിക് പരേഡ് ടിക്കറ്റ് ബുക്കിങ് ഡൽഹിയിൽ മാത്രമേ സാധിക്കൂ. തലസ്ഥാനത്ത് തുറന്നിട്ടുള്ള കൗണ്ടറുകളിൽ ഇതിനായി പോകാം. നിങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്‍റെ ഒറിജിനലുമായി വേണം പോകുവാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












