ദേശസ്നേഹം നിറയുന്ന ദിവസമാണ് ജനുവരി 26. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായി ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനം നല്കുന്നത് അഭിമാന നിമിഷങ്ങളാണ്. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കൊപ്പം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവര് പങ്കെടുക്കുന്ന ചടങ്ങുകളും തുടർന്നുള്ള പരേഡും ആണ് പ്രധാന പരിപാടികളെങ്കിലും ഏറ്റവുമധികം ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് റിപ്പബ്ലിക് ദിന പരേഡ് കാണുവാനാണ്.
സ്വർണിം ഭാരത്: വിരാസത് ഔർ വികാസ് (സുവർണ്ണ ഇന്ത്യ: പൈതൃകവും പുരോഗതിയും) എന്ന വിഷയത്തിലാണ് ഇത്തവണത്തെ പരേഡ് തീം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം, നേട്ടങ്ങൾ, തുടങ്ങിയവയെ കാണിക്കുന്ന പരേഡിൽ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള (UTs) 16 ടാബ്‌ലോകളും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള 10 ടാബ്‌ലോകളും ആണുള്ളത്.

ഞാറാഴ്ച രാവിലെ കൃത്യം 10.30 ന് പരേഡ് ആരംഭിക്കും, ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളും വികസന യാത്രയും പ്രദർശിപ്പിച്ച് കർത്തവ്യ പഥിലൂടെ നീങ്ങുന്ന പരേഡ് കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാർ. ആന്ധ്രാപ്രദേശ്, ബീഹാർ, ചണ്ഡീഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തർ പ്രദേശ്,
ത്രിപുര, കർണ്ണാടക, പശ്ചിമ ബംഗാൾ, ഡൽഹി, ദമാന്‍ ദിയു ദാദ്രാ നഗർ ഹവേലി എന്നിവയാണ് ഇത്തവണത്തെ പരേഡിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
ടാബ്ലോ, പ്രമേയം
ഗോവ: ഗോവയുടെ സാംസ്‌കാരിക പൈതൃകം
ഉത്തരാഖണ്ഡ്: സാംസ്കാരിക പൈതൃകവും സാഹസിക കായിക വിനോദങ്ങളും പ്രദർശിപ്പിക്കും
ഹരിയാന: ഭഗവദ്ഗീത പ്രമേം
ജാർഖണ്ഡ്: സംസ്ഥാനം 'സ്വർണിം ജാർഖണ്ഡ്: പാരമ്പര്യത്തിന്‍റെയും പുരോഗതിയുടെയും പൈതൃകംപ്രദർശിപ്പിക്കും.
ഗുജറാത്ത് 'സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്
ആന്ധ്രാപ്രദേശ്: ഇടികൊപ്പക ബൊമ്മാലു- പരിസ്ഥിതി സൗഹൃദ തടി കളിപ്പാട്ടങ്ങൾ പ്രദർശിപ്പിക്കും.
പഞ്ചാബ്: സംസ്ഥാനത്തെ അറിവിന്‍റെയും ജ്ഞാനത്തിന്‍റെയുംനാടായി പ്രദർശിപ്പിക്കും
ഉത്തർപ്രദേശ്: സംസ്ഥാനം 'മഹാകുംഭ് 2025 - സ്വർണീം ഭാരത് വിരാസത് ഔർ വികാസ്'
ബീഹാർ: 'സ്വർണിം ഭാരത്: വിരാസത് ഔർ വികാസ് (നളന്ദ വിശ്വവിദ്യാലയ)'
മധ്യപ്രദേശ്: 'മധ്യപ്രദേശിന്‍റെ മഹത്വം: കുനോ നാഷണൽ പാർക്ക്- ചീറ്റകളുടെ നാട്'

ത്രിപുര: 'നിത്യമായ ആദരവ്: ത്രിപുരയിലെ 14 ദേവതകളുടെ ആരാധന - ഖർച്ചി പൂജ'
കർണാടക: 'ലക്കുണ്ടി:ശില്പകലയുടെ തൊട്ടിൽ'
പശ്ചിമ ബംഗാൾ: 'ബംഗാളിൽ ജീവിതങ്ങളെ ശാക്തീകരിക്കുകയും സ്വാശ്രയത്വം വളർത്തുകയും ചെയ്യുക' എന്ന പ്രമേയവുമായി സംസ്ഥാനം 'ലക്ഷ്മീർ ഭണ്ഡാർ', 'ലോക് പ്രസാർ പ്രകൽപ' എന്നിവ
ചണ്ഡീഗഡ്: പൈതൃകത്തിൻ്റെയും നവീകരണത്തിൻ്റെയും സുസ്ഥിരതയുടെയും സമന്വയം
ഡൽഹി: 'ഗുണമേന്മയുള്ള വിദ്യാഭ്യാസം'
ദാദ്ര നഗർ ഹവേലി, ദാമൻ ദിയു: ഇന്ത്യൻ നാവികസേനയിലെ ധീരരായ നാവികർക്കുള്ള ആദരാഞ്ജലിയായി കുക്രി സ്മാരകത്തോടൊപ്പം ദാമൻ ഏവിയറി ബേർഡ് പാർക്കും പ്രദർശിപ്പിക്കും.

സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ്, ട്രൈബൽ അഫയേഴ്സ് മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, ന്യൂ & റിന്യൂവബിൾ എനർജി മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ഭൗമ ശാസ്ത്ര മന്ത്രാലയം, മൃഗസംരക്ഷണം, ക്ഷീരോൽപാദനം വകുപ്പ്, സാംസ്കാരിക മന്ത്രാലയം, CPWD എന്നിവ കർത്തവ്യ പാതയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും
സാമൂഹ്യനീതി വകുപ്പ്: ഇന്ത്യൻ ഭരണഘടന: പൈതൃകത്തിൻ്റെയും വികസനത്തിന്‍റെയും മൂലക്കല്ല്
ഗോത്രകാര്യ മന്ത്രാലയം: ജൻജാതിയ ഗൗരവ് വർഷ്
വനിതാ ശിശു വികസന മന്ത്രാലയം: സമഗ്ര പദ്ധതികൾക്ക് കീഴിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ബഹുമുഖ യാത്ര
ഊർജ മന്ത്രാലയം: സ്വർണീം ഭാരത്: പൈതൃകവും വികസനവും
ഗ്രാമവികസന മന്ത്രാലയം ലഖ്പതി ദീദി
ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫിനാൻഷ്യൽ സർവീസസ്: ഇന്ത്യയുടെ സാമ്പത്തിക പരിണാമത്തിലെ ശ്രദ്ധേയമായ യാത്ര
ഭൗമശാസ്ത്ര മന്ത്രാലയം (IMD): ആധുനിക ശാസ്ത്രം അതികഠിനമായ കാലാവസ്ഥ പ്രവചിക്കുന്നു - ജീവനും ഉപജീവനവും സംരക്ഷിക്കുന്നു
മൃഗസംരക്ഷണ വകുപ്പ്: സുസ്ഥിര ഗ്രാമീണ വളർച്ചയുടെ ഐക്കണുകളായി ഇന്ത്യയുടെ തദ്ദേശീയ പശുക്കളെ ആദരിക്കുന്നു
സാംസ്കാരിക മന്ത്രാലയം സ്വർണീം ഭാരത്: പൈതൃകവും വികസനവും
CPWD ഇന്ത്യൻ ഭരണഘടനയുടെ 75 വർഷങ്ങൾ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












