Search
  • Follow NativePlanet
Share
» »റോ‍ഡ് ട്രിപ്പിൽ മറക്കാതെ കരുതേണ്ട കാര്യങ്ങൾ ഇതാണ്

റോ‍ഡ് ട്രിപ്പിൽ മറക്കാതെ കരുതേണ്ട കാര്യങ്ങൾ ഇതാണ്

റോഡ് ട്രിപ്പുകൾ അടിപൊളിയാക്കുവാൻ മറക്കാതെ ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

റോഡ് ട്രിപ്പുകൾ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഇഷ്ടം പോലെ സമയമെടുത്ത, പ്രിയപ്പെട്ടവർക്കൊപ്പം ഇഷ്ടവഴികളിലൂടെ സ‍ഞ്ചരിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്. മറ്റു യാത്രകളിലേ പോലെ ആരുടെയും നിർബന്ധനമില്ലാതെ, തോന്നിയ സ്ഥലങ്ങളിലെല്ലാം പോയിവരുന്ന റോഡ് ട്രിപ്പുകളെ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കുക.... മിക്ക സഞ്ചാരികള്‍ക്കും മറക്കാനാവാത്ത അനുഭവങ്ങളാണ് റോഡ് ട്രിപ്പുകൾ നല്കുന്നത്. എന്നാൽ എത്ര കിടിലൻ യാത്രയാണെങ്കിലും ചില ചെറിയ അശ്രദ്ധകൾ മാത്രം മതി അതിൻറെ സുഖത്തെ മുഴുവൻ കളയുവാൻ. അത്യാവശ്യം വേണ്ടി വരുന്ന സാധനങ്ങൾ എടുക്കുവാൻ മറക്കുന്നതും റോഡിന്റെ പ്രശ്നങ്ങളും ഒക്കെ യാത്രയെ ബാധിക്കും. ഇതൊക്കെ ഒഴിവാക്കിയാൽ യാത്രകൾ പരമസുഖം ആയിരിക്കും എന്നതിൽ സംശയമില്ലല്ലോ... റോഡ് ട്രിപ്പുകൾ അടിപൊളിയാക്കുവാൻ മറക്കാതെ ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

ഇതില്ലെങ്കിൽ പിന്നെ പറയാനില്ല

ഇതില്ലെങ്കിൽ പിന്നെ പറയാനില്ല

ഒരു വലിയ യാത്ര പോകുമ്പോൾ ഫോൺ വീട്ടിൽ മറന്നുവയ്ക്കുന്നതൊന്ന് ഓർത്തു നോക്കൂ. ആ യാത്ര കുളമാകുവാൻ ഇതിലും വലിയ കാരണം ഒന്നും വേണ്ട. യാത്ര പകുതിയിൽ നിർത്തി തിരികെ പോകുന്നത് ആലോചിച്ചാൽ തന്നെ സങ്കടമാണ്. അതുകൊണ്ട്, ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം എടുത്തുവയ്ക്കേണ്ടത് മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ള ചില സാധനങ്ങളാണ്.
ഫോണ്‍, അതിന്‌‍റെ ചാർജർ, ഫുൾ ചാർജ് ചെയ്ത പവർ ബാങ്ക്, ലാപ്ടോപ്പ്, അതിന്റെ ചാർജർ, ടാബ്, ക്യാമറ, മെമമ്റി കാർഡ്, കാർഡ് റീഡർ, ക്യാമറയുടെ മറ്റ് അനുബന്ധ ഉപകരണങ്ങൾ, ജിപിഎസ്, ബാറ്ററികൾ തുടങ്ങിയവ മറന്നു പോകുവാൻ സാധ്യത അധികമായ സാധനങ്ങളായതിനാൽ ആദ്യമേ തന്ന എടുത്തു വയ്ക്കുക. ഇതിന്റെ മുകളിലുണ്ടാവുന്ന കൺഫ്യൂഷൻ ഒഴിവാക്കുവാൻ ഒരാളെ ഇതിനായി മാത്രം ചുമതലപ്പെടുത്താം.

ഹൈദരാബാദ് യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഹൈദരാബാദ് യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെഡിക്കൽ കിറ്റ്

മെഡിക്കൽ കിറ്റ്

ഒരു ചെറിയ കാറ്റടിച്ചാൽ പനി പിടിക്കുന്നവരെയും ആരോഗ്യം കുറഞ്ഞവരെയും ഒക്കെ കൂട്ടി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. അതിലൊന്നാണ് മെഡിക്കൽ കിറ്റ്. കൂട്ടത്തിലെ അസുഖക്കാർ ഉപയോഗിക്കുന്ന സ്ഥിരം മരുന്നുകളും ഡോക്ടറുടെ കുറിപ്പടിയും മറക്കാതെ എടുക്കുക. മാത്രമല്ല, യാത്രയ്ക്കിടയിൽ വരുന്ന നയറുവേദന, തലവേദന, വയറ്റിലെ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് മരുന്നുകൾ കരുതുവാനും ശ്രദ്ധിക്കുക. കൂടാതെ കൊതുകിനെ തുരത്തുവാനുള്ള മൊസ്കിറ്റോ റെപ്പല്ലന്റ്, സൺസ്ക്രീൻ ലോഷൻ, മോയ്സ്ചറൈസിങ്ങ് ക്രീമുകൾ തുടങ്ങിയവയും എടുക്കുക.

എമർജൻസി കിറ്റ്

എമർജൻസി കിറ്റ്

കാലാവസ്ഥ പോലുംമുൻകൂട്ടി പ്രവചിക്കുവാൻ പറ്റാത്ത ഒരു കാലത്തിലാണ് നാമുള്ളത്. അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്പോൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുക്കളായിരിക്കണം. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളടങ്ങിയ ഒരു എമർജന്‍സി കിറ്റ് കരുതുക. ഫ്ലാഷ് ലൈറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, വാട്ടർ ബോട്ടിൽ, ഹൈഡ്രേഷന്‌ ടാബലറ്റുകൾ, പുതപ്പ്, റെയിൻ കോട്ട്, ഹാൻഡ് സാനിറ്റൈസർ എന്നിവ വണ്ടിയ്ക്കുള്ളില്‍ പെട്ടന്ന് എടുക്കുവാൻ സാധിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക.

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ

ഒരു റോഡ് ട്രിപ്പിനിറങ്ങുമ്പോൾ അധികം വസ്ത്രങ്ങൾ എടുക്കേണ്ട കാര്യമില്ല. എന്നിരുന്നാലും ചില അവശ്യ സാധനങ്ങൾ തീർച്ചയായും വസ്ത്രങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കണം. തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങൾ, പുതപ്പ്, ഫ്ലിപ് ഫ്ലോപ്, നെക്ക് പില്ലോ, ഷൂ, തൊപ്പി തുടങ്ങിയവ മറക്കാതെ കരുതുക. മുൻകൂട്ടി പ്രതീക്ഷിക്കാതെ വരുന്ന കഠിന തണുപ്പിനെയും കടുത്ത ചൂടിനെയും ഒക്കെ ആവശ്യാനുസരണം പ്രതിരോധിക്കുവാൻ ഇത് സഹായിക്കും.

നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!! നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!!

ഭക്ഷണവും വെള്ളവും

ഭക്ഷണവും വെള്ളവും

യാത്രയിലെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. വഴിയിൽ നിന്നും വാങ്ങിക്കഴിക്കുക എന്നതിലും നല്ലത് നീണ്ട യാത്രയാണെങ്കിൽ കയ്യിൽ കരുതുക എന്നതാണ്. യാത്രകളിലെ ആരോഗ്യ സംരക്ഷണത്തിന് പുറമേ നിന്നുള്ള ഭക്ഷണവും വെള്ളവും കഴിവതും ഒഴിവാക്കുക. വെള്ളം നിറച്ച ക്യാനുകൾ, ദിവസങ്ങൾ ഇരുന്നാലും ചീത്തയാവാത്ത പലഹാരങ്ങൾ, പാക്ക്ഡ് ജ്യൂസുകൾ, സ്നാക്സുകൾ, ഉണങ്ങിയ പഴങ്ങൾ, തുടങ്ങിയവ വണ്ടിയിൽ കരുതാം.

ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!! ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!!

കാർ കിറ്റ്

കാർ കിറ്റ്

ഈ കാര്യങ്ങൾ ഒക്കെയും യാത്രയ്ക്കുവേണ്ടി ഒരുക്കിയിട്ടുണ്ടെങ്കിലും മറക്കരുതാത്ത മറ്റൊന്നുണ്ട്. കാർ കിറ്റ്. യാത്ര ചെയ്യുന്ന വാഹനത്തെ സംരക്ഷിക്കാതെ മുന്നോട്ട് പോകുവാൻ സാധിക്കില്ലല്ലോ. എമർജൻസി കിറ്റ്, ടൂൾ കിറ്റ്, സ്പെയർ ടയർ, വാർണിങ് ട്രയാങ്കിൽ, ബ്രേക്ക് ഡൗൺ കവർ, എന്നിവയ എടുക്കുക. വലിയ യാത്രയാണെങ്കിൽ ടയറിന്റെ ക്വാളിറ്റി, ടയർ പ്രെഷർ, വാട്ടർ, ഓയിൽ, ബ്രേക്ക് ആക്ഷൻ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിക്കുക.

രേഖകൾ

രേഖകൾ

യാത്രയ്ക്കിറങ്ങുന്നതിനു മുൻപ് കൃത്യമായി എടുത്തു വയ്ക്കേണ്ട കാര്യമാണ് രേഖകൾ. വണ്ടിയുടെയും വ്യക്തിയുടെയും കിരിച്ചറിയൽ രേഖകൾ ഇതിൽ ഉൾപ്പെടുന്നു. വണ്ടിയുടെ കാര്യത്തിൽ ലൈസൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് കാർഡ്, റോഡ് സൈഡ് അസിസ്സ്റ്റൻസ് നമ്പർ, പ്രധാനപ്പെട്ട ഫേൺ നമ്പറുകൾ തുടങ്ങിയ എടുക്കുക. യാത്രികർ എല്ലാവരുംഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാര്‍ഡിന്റെ ഒറിജിനൽ കോപ്പിയും എടുക്കുക.

ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ് ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X