Search
  • Follow NativePlanet
Share
» »രാമക്കല്‍മേട് - തേനി - മേഘമലൈ യാത്ര

രാമക്കല്‍മേട് - തേനി - മേഘമലൈ യാത്ര

By Maneesh

കൊച്ചിയില്‍ നിന്ന് രാമക്കല്‍ മേട് കയറി മേഘമലൈ കണ്ട് തേനിയില്‍പ്പോയി കുമളി കോട്ടയം വഴി കൊച്ചിയിലേക്ക് തിരികെയുത്തുന്ന രീതിയില്‍ ഒരു യാത്ര പ്ലാന്‍ ചെയ്താലോ. ശരിക്കും ത്രില്ലടിക്കുന്ന ഒന്നായിരിക്കും ഈ യാത്ര എന്ന് സംശയമില്ല. സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള, തേനിയിലേയും മേഘമലൈയിലേയും മനോഹരമായ കാഴ്ചകള്‍ കാണാനും ഈ യാത്രയിലൂടെ നമുക്ക് കഴിയും.

യാത്ര ഇങ്ങനെ

കൊച്ചിയിൽ നിന്ന് നെടുംകണ്ടം വഴി രാമക്കൽ മേട്ടിലേക്കാണ് നമ്മുടെ ആദ്യ യാത്ര. കൊച്ചിയിൽ നിന്ന് തൃപ്പുണ്ണിത്തറ, വാഴപ്പിള്ളി വഴി കഞ്ഞിക്കുഴിയിലേക്കാണ് ആദ്യം എത്തിച്ചേരേണ്ടത്. അവിടെ നിന്ന് നെടുംകണ്ടം വഴി രാമക്കൽമേട്ടിലേക്ക്. രാമക്കൽമേട്ടി‌ൽ നിന്ന് മേഘമലയിൽ എത്തുന്നു. അവിടെ നിന്ന് തേനിയിലേക്ക്. തേനിയിൽ നിന്ന് കുമളി വഴി കോട്ടയത്തേക്ക്. കോട്ടയത്ത് നമ്മൾ കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു.

യാത്ര വിശദമായി

കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങുന്നു

കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങുന്നു

യാത്രയുടെ ആരംഭം കൊച്ചിയിൽ നിന്നാണ് കൊച്ചിയി‌ൽ നിന്ന് കോലഞ്ചേരി വഴി കഞ്ഞിക്കുഴിയി‌ൽ എത്തിച്ചേരുക. അവിടെ നിന്ന് നെടുംകണ്ടം വഴി രാമക്കൽ മേട്ടിലേക്കാണ് യാത്ര. കൊച്ചിയിൽ നിന്ന് 139 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഏകദേശം മൂന്നര മണിക്കൂർ വേണം രാമക്കൽമേട്ടിൽ എത്തിച്ചേരാൻ.

രാമക്കൽമേട്ടിൽ

രാമക്കൽമേട്ടിൽ

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽ‌മേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം. കൂടുതൽ വായിക്കാം
Photo Courtesy: Edukeralam

മേഘമലയിലേക്ക്

മേഘമലയിലേക്ക്

രാമക്കൽമേട് സന്ദർശിച്ച് കഴിഞ്ഞാ‌ൽ തേനിയിലെ മേഘമലയിലേക്കാണ് അടുത്ത യാത്ര. രാമക്കൽ മേട്ടിൽ നിന്ന് 61 കിലോമീറ്ററേ മേഘമലൈയിലേക്കുള്ളു എന്നാൽ അധിക വേഗത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയില്ലാ. ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരും മേഘമലൈയിൽ എത്തിച്ചേരാൻ.

Photo Courtesy: Sivaraj.mathi

സുന്ദരഭൂമി

സുന്ദരഭൂമി

തേനിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിലാണ് മേഘമലൈ കുന്നുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 500 അടി ഉയരത്തിലാണിവിടം. സ്വാഭാവികമായ പ്രകൃതി സൗന്ദര്യവും, വന്യമൃഗങ്ങളുമുള്ള സ്ഥലമാണിത്.

Photo Courtesy: Vinoth Chandar

തൂവാനം ഡാം

തൂവാനം ഡാം

തൂവനം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. മേഘമലൈയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Sivaraj.mathi

മറ്റു കാഴ്ചകൾ

മറ്റു കാഴ്ചകൾ

തേനിയിലെ മറ്റു കാഴ്ചകൾ കാണാം. തേനിയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
Photo Courtesy: Sivaraj.mathi

കമ്പം വഴി തേനിയിലേക്ക്

കമ്പം വഴി തേനിയിലേക്ക്

രാമക്കൽ മേട്ടിൽ നിന്ന് കമ്പം വഴിയാണ് മേഘമലൈയിലേക്ക് പോകുന്നത്. മേഘമലൈ സന്ദർശിച്ച് കഴിഞ്ഞാൽ കമ്പത്തേക്ക് നേരെ തിരിച്ച് വരിക. മുന്തിരിത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കമ്പം
Photo Courtesy: Sibyperiyar

കമ്പത്ത് നിന്ന് തേനിയിലേക്ക്

കമ്പത്ത് നിന്ന് തേനിയിലേക്ക്

കമ്പത്ത് നിന്ന് വേണമെങ്കിൽ തേനി വരെ ഒരു യാത്ര നടത്താം. സുന്ദരമായ യാത്രാനുഭം തരുന്നതാണ് കമ്പം തേനി റോഡ്. തേനിയേക്കുറിച്ച് വായിക്കാം

Photo Courtesy: Harithejo
തേനി - കമ്പം - കുമളി

തേനി - കമ്പം - കുമളി

തേനി സന്ദർശിച്ച് കഴിഞ്ഞാൽ കമ്പം വഴി കുമളിയിലേക്കാണ് അടുത്ത യാത്ര. തേനിയിൽ നിന്ന് കമ്പം വഴി കുമളിയിലേക്ക് അറുപത് കിലോമീറ്റർ ആണ് ദൂരം ഏകദേശം ഒന്നരമണിക്കൂർ യാത്ര ചെയ്യേണ്ടതുണ്ട് കുമളിയിൽ എത്തിച്ചേരാൻ.

കെ കെ റോഡിലൂടെ

കെ കെ റോഡിലൂടെ

കുമളിയിൽ നിന്ന് പ്രശസ്തമായ കെ കെ റോഡിലൂടെ കോട്ടയത്തേക്ക്. കുമളിയിൽ നിന്ന് 108 കിലോമീറ്റർ യാത്ര ചെയ്താൽ കോട്ടയത്ത് എത്തിച്ചേരാം.

കോട്ടയത്ത് നിന്ന് കോച്ചിയിലേക്ക്

കോട്ടയത്ത് നിന്ന് കോച്ചിയിലേക്ക്

കോട്ടയത്ത് നിന്ന് കുമരകം ചേർത്തല വഴി കൊച്ചിയിലേക്കാണ് അടുത്ത യാത്ര. കോട്ടയത്ത് നിന്ന് ഇതുവഴി 67 കിലോമീറ്റർ യാത്ര ചെയ്താൽ മതി. ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് എത്തിച്ചേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X