ജൻമാർഗ്
അഹമ്മദാബാദ് ബി ആർ ടി എസ് എന്നും ജൻമാർഗ് അറിയപ്പെടുന്നു. അഹമ്മദ്ബാസ് മുൻസിപാൽ കോർപ്പറേഷന്റെ സബ് സൈഡറിയായ അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റിഡിനാണ് ഈ റോഡിന്റെ പരിപാലന ചുമതല. സി ഇ പി റ്റി യൂണിവേഴ്സിറ്റിയാണ് ഈ റോഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Photo Courtesy: Amcanada
ജൻമാർഗ് ബസ് സ്റ്റേഷൻ
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 2009 ഒക്ടോബർ 14നാണ് അഹമ്മദ്ബാദിലെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാനുള്ള ഈ റോഡ് ശൃംഗല ജനങ്ങൾക്കായി സമർപ്പിച്ചത്. കൂടുതൽ
Photo Courtesy: Rahulogy
അഹമ്മദ്ബാദ് വഡോദര എക്സ്പ്രസ് വേ
നാഷണൽ എക്സ്പ്രസ് വേ ഒന്ന് എന്നാണ് ഈ ഹൈവെ അറിയപ്പെടുന്നത്. അഹമ്മദാബാദ് മുതൽ വഡോദര വരേയാണ് ഈ ഹൈവേ നീളുന്നത്.
Photo Courtesy: Lisa.davis
അഹമ്മദ്ബാദ് വഡോദര എക്സ്പ്രസ് വേ
2003ൽ ഈ എക്സ്പ്രസ് വേ വന്നതോടുകൂടി അഹമ്മദ്ബാദിൽ നിന്ന് വഡോദരയിലേക്കുള്ള ദൂരം കുറഞ്ഞു. 96 കിലോമീറ്റർ ആണ് ഈ ഹൈവേയുടെ നീളം. മുൻപ് രണ്ടര മണിക്കൂർ വേണ്ടിടത്ത്, ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് അഹമ്മദാബാദിൽ നിന്ന് വഡോദരയിൽ എത്താം. മുൻപ് ഇരട്ടവരിപാതയായിരുന്ന ഈ ഹൈവേ ആറുവരി പാതയാക്കാൻ ഉത്തരവായത് 2009ൽ ആണ്.
Photo Courtesy: KuwarOnline
ദേശീയ പാത 8
ന്യൂഡൽഹിയേയും മുംബൈയേയും ബന്ധിപ്പിക്കുന്ന ദേശീയപാത 8 കടന്നുപോകുന്നത് ഗുജറാത്തുകൂടിയാണ്. ഇന്ത്യയിലേ ഏറ്റവും തിരക്കുള്ള ഹൈവേകളിൽ ഒന്നാണ് ഈ ഹൈവേ. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നീ നഗരങ്ങളിലൂടെയാണ് ഈ ഹൈവേ കടന്നുപോകുന്നത്.
Photo Courtesy: Lisa.davis
ദേശീയപാത 8 ബി
ഗുജറാത്തിലെ ബാമൻബോറിൽ നിന്ന് പോർബന്ദർ വരെയാണ് ഈ ദേശീയപാത നീളുന്നത്. 206 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. രാജ്കോട്ട്, ഗൊണ്ടാൽ, ജെറ്റ്പൂർ തുടങ്ങിയ സ്ഥലങ്ങിലൂടെയാണ് ഈ പാത പോകുന്നത്.
Photo Courtesy: harmishhk
ഗൗരവ് പഥ്
ഗുജറാത്തിലെ സൂറത്തിലാണ് ഈ എക്സ്പ്രസ് പാത സ്ഥിതി ചെയ്യുന്നത്. സൂററ്റ് നഗരത്തിൽ നിന്ന് വിമാനത്താവളം, മഗ്ദള തുറമുഖം, ഡ്യൂമാ ഗ്രാമം എന്നിവിടങ്ങളുമായി ബന്ധപ്പെടുത്താനാണ് ഈ എക്സ്രപ്രസ് പാത നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Rahulogy
ഗൗരവ് പഥ്
അന്തർദേശീയ നിലവാരത്തിലാണ് ഈ പാതയുടെ നിർമ്മാണം. സൂററ്റിലെ ബി ആർ ടി എസുമായി ബന്ധപ്പെടുത്തിയാണ് ഈ പാത നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Mihir Nanavati
ആത്വ ഗേറ്റ്
സൂററ്റിൽ നിന്ന് ഡ്യൂമാസിലേക്ക് പോകുന്ന റോഡ്. സൂററ്റിനടുത്ത് ആത്വയിലെ ഫ്ലൈ ഓവറിൽ നിന്നുള്ള ദൃശ്യം.
Photo Courtesy: Tarunyadav1989
അഹമ്മദാബാദ്
അഹമദാബാദ് നഗരത്തിന്റെ ഏര്യൽ വ്യൂ. നെഹ്രു പാലവും നർമ്മദാ നദിയുമാണ് ദൃശ്യത്തിൽ.
Photo Courtesy: JJaimin
നെഹ്രു പാലം
അഹമദാബാദിൽ സബർമതി നദിക്ക് കുറുകെ നിർമ്മിക്കപ്പെട്ടിട്ടുള്ള പാലമാണ് നെഹ്രു പാലം.
Photo Courtesy: ayan ghosh
കിഴക്ക് പടിഞ്ഞാറ്
കിഴക്കൻ അഹമ്മദ്ബാദിനേയും പടിഞ്ഞാറൻ അഹമ്മദ്ബാദിനേയും കൂട്ടിയോജിപ്പിക്കുന്നാണ് നെഹ്രുപാലം
Photo Courtesy: Kalyan Shah
പാലങ്ങളുടെ നഗരം
അഹമ്മദാബദ് നഗരത്തിൽ ഏകദേശം പത്തോളം പാലങ്ങൾ ഉണ്ട്. അതിനാൽ പാലങ്ങളുടെ നഗരമെന്നാണ് ഈ നഗരം അറിയപ്പെടുന്നത്.
Photo Courtesy: Jaimil joshi
യു എൻ റോഡ്
ഉധാന - നവ്‌സാരി ഹൈവെ പൊതുവേ അറിയപ്പെടുന്നത് യു എൻ റോഡ് എന്നാണ്. ഗുജറാത്തിലെ പാഴ്സി സമൂഹം താമസിക്കുന്ന നവ്‌സാരിയുമായി സൂററ്റിനെ ബന്ധിപ്പിക്കുന്ന റോഡ് ആണ് ഇത്. നവ്സാരിയേക്കുറിച്ച് വായിക്കാം
Photo Courtesy: Marwada
എസ് ജി ഹൈവേ
സർഖേജ് - ഗാന്ധിനഗർ ഹൈവേ പൊതുവേ എസ് ജി റോഡ് എന്നാണ് അറിയപ്പെടുന്നത്. അഹമ്മദ്‌ബാദിനെ ഗാന്ധിനഗറുമായി ബന്ധപ്പെടുത്താനാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഈ റോഡിലൂടെയുള്ള യാത്രയിൽ ഗുജറാത്തിലെ പ്രശസ്തമായ കെട്ടിടങ്ങളും കാണാൻ സാധിക്കും. വൈഷ്ണോദേവി ക്ഷേത്രം, ഇസ്കോൺ ക്ഷേത്രം, ഗുജറാത്തിലെ ഏറ്റവും ഉയരം കൂടിയ വ്യാപരകേന്ദ്രമായ ഷപാത് വി, ഏറ്റവും വലിയമാളായ ഇസ്കോൺ മെഗാമാൾ എന്നിവ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഓഡി പോലുള്ള നിരവധി കാർ കമ്പനികളുടെ ഷോറുമകളും ഈ റോഡിൽ കാണാം.
Photo Courtesy: Srikeit
ഇരട്ട നിര ഫ്ലൈ ഓവർ
അഹമ്മദബാദിലെ നരോൾ - നരോദ റോഡിലെ സി ടി എം ക്രോസ് റോഡിലാണ് ആദ്യത്തെ ഇരട്ട നിര ഫ്ലൈ ഓവർ നിർമ്മിക്കപ്പെട്ടത്. 2011 ജൂൺ 29ന് ആണ് ഇത് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. 42.93 കോടി രൂപ ചിലവാക്കിയാണ് ഈ ഫ്ലൈ ഓവർ നിർമ്മിച്ചത്.
Photo Courtesy: Vimleshchandra
ശിവരഞ്ജിനി റോഡ്
അഹമ്മദാബാദിലെ ശിവരഞ്ജിനി റോഡിന്റെ ഒരു ചിത്രം
Photo Courtesy: Gufran Khan
ഗിർനർ
പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഗിർനറിലേക്കുള്ള റോഡ്. ഗിർനറിനെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Ashok modhvadia
ഗാന്ധിനഗർ
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ സിറ്റിബസ്
Photo Courtesy: Gaurav.raval
ഗാന്ധിനഗർ
ഗാന്ധിനഗറിലെ ഒരു റോഡ്
Photo Courtesy: Nichalp