രാമന്റെ കല്ല്
രാമക്കൽ മേടിലെ പ്രശസ്തമായ പാറക്കൂട്ടമാണ് ഇത്. തമിഴ്നാട്ടിൽ നിന്ന് നോക്കിയാൽ രാമന്റെ മുഖം പോലെ ഈ പാറക്കൂട്ടം തോന്നിക്കുമത്ര അതിനാലാണ് ഈ പാറക്കൂട്ടതിന് രാമക്കൽ മേട് എന്ന പേര് ലഭിച്ചത്.
Photo Courtesy: Rojypala
ജഡായുപ്പാറ
കൊല്ലം ജില്ലയിലെ ചഡയമംഗലത്താണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. സീതയെ അപഹരിച്ച് പോയ രാവണനെ ആക്രമിക്കാൻ ഒരുങ്ങിയ ജഡായുവിനെ ഇവിടെയാണ് വെട്ടിവീഴ്ത്തിയത് എന്നാണ് ഐതീഹ്യം.
Photo Courtesy: Noblevmy
കെമ്മനഗുഡിയിലെ ശിലാപാളികൾ
സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് കെമ്മനഗുഡിയിലെ ശിലപാളികൾ. കർണാടകയിലെ ചിക്കമഗളൂരിനടുത്താണ് കെമ്മനഗുഡി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rathindra
ഗരുഡൻ
ഗരുഡന്റെ ആകൃതിലുള്ള ഈ പാറ സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ തിരുമലയിലാണ്
Photo Courtesy: Elavana
പത്മാക്ഷി ഗുട്ട
ആന്ധ്രാപ്രദേശിലെ വാറംഗൽ ജില്ലയിലെ ഹനുമാൻകോണ്ടയ്ക്ക് അടുത്തുള്ള പത്മാക്ഷി ഗുട്ടയിലെ കാഴ്ച
Photo Courtesy: Adityamadhav83
ഗോൽകോണ്ടയിലെ പാറ
ഹൈദരബാദിന് അടുത്തുള്ള ഗോൽകോണ്ടയിലെ സുന്ദരമായ ഒരു പാറക്കാഴ്ച
Photo Courtesy: Joydeep
ഫേസ് റോക്ക്
ഡെക്കാൻ പീഠഭൂമിയുടെ സവിശേഷതയാണ് പാറക്കൂട്ടങ്ങൾ. ഹൈദരബാദ് നഗരത്തിലെ പാറക്കൂട്ടങ്ങൾ എല്ലാം സംരക്ഷിക്കപ്പെടുന്നവയാണ്.
Photo Courtesy: Stephen Chin
രാംദേവരബേട്ട
കർണാടകയിലെ രാമനഗരയിലാണ് ഈ പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. റോപ്പ് ക്ലൈംബിംഗ്, റാപ്ലിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് പേരുകേട്ട സ്ഥലമാണ് ഇത്.
Photo Courtesy: L. Shyamal
ഹമ്പിയിലെ പാറക്കൂട്ടങ്ങൾ
ആളുകളെ അതിശയിപ്പിക്കുന്ന ഒന്നാണ് കർണാടകയിലെ ഹമ്പിയിലെ പാറക്കൂട്ടങ്ങൾ
Photo Courtesy: Dey.sandip
ബാലൻസിംഗ് റോക്ക്
മധ്യപ്രദേശിലെ ജബാൽപ്പൂരിലെ മദൻമഹൽ കോട്ടയിലാണ് ഈ ബാലൻസിംഗ് റോക്ക് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Mityrocks
കൃഷ്ണന്റെ വെണ്ണ ഉരുള
മഹാബലിപുരത്തെ ഒരു കാഴ്ചയാണ് ഇത്. കൃഷ്ണന്റെ വെണ്ണ ഉരുള എന്ന് അറിയപ്പെടുന്ന ഈ കല്ല്. ഉരുണ്ട് പോകാതെ ഉറച്ച് നിൽക്കുന്നത് ആരേയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.
Photo Courtesy: Xcibaangel
ഹിമാലയൻ റോക്ക്സ്
മനാലിയിൽ നിന്ന് ലേഹിലേക്കുള്ള യാത്രയിൽ സുന്ദരമായ നിരവധി പാറക്കൂട്ടങ്ങൾ കാണാം. ഇവിടുത്തെ പ്രശസ്തമായ കൊട്ടാരങ്ങളും ബുദ്ധവിഹാരങ്ങളുമൊക്കെ നിർമ്മിച്ചിരിക്കുന്നത് ഇത്തരം പാറക്കൂട്ടങ്ങളുടെ മുകളിലാണ്.
Photo Courtesy: Sayani Nag
ഫാന്റം റോക്ക്
വയനാട്ടിലാണ് പ്രശസ്തമായ ഫാന്റം റോക്ക് സ്ഥിതി ചെയ്യുന്നത്. ഫാന്റം റോക്കിനേക്കുറിച്ച് കൂടുതൽ അറിയാം
Photo Courtesy: Kazzwani
പ്രകൃതി ഒരുക്കിയ ആർച്ച്
ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് പ്രകൃതി ഒരുക്കിയ ഈ ആർച്ച് സ്ഥിതി ചെയ്യുന്നത്. തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിന് ഒരു കിലോമീറ്റർ വടക്ക് മാറിയാണ് ഈ ആർച്ച് സ്ഥിതി ചെയ്യുന്നത്. 8 മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരവുമുണ്ട് ഈ ആർച്ചിന്.
Photo Courtesy: Rajendrayadavpune
പില്ലർ റോക്ക്
തൂണ് പോലെ ഉയർന്ന് നിൽക്കുന്ന ഈ പാറക്കൂട്ടങ്ങൾ കാണാൻ. കൊടൈക്കനാലിൽ പോയാൽ മതി. കൂടുതൽ വായിക്കാം
Photo Courtesy: Dhanil K
കോക്കനട്ട് ഐലൻഡ്
അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങള്‍ സെന്റ് മേരീസ് ഐലന്റില്‍ കാണാം. കർണാടകയിലെ മാല്പെ ബീച്ചിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: Bailbeedu
മാർബിൾ റോക്ക്സ്
ജബാൽപ്പൂർ നഗരത്തിൽ നർമ്മദാ നദിയിലാണ് സുന്ദരമായ ഈ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. കൂടുതൽ വായിക്കാം
Photo Courtesy: Sandyadav080
യാന റോക്ക്സ്
കർണാടകയിലെ യാന എന്ന ഗ്രാമത്തിലാണ് വളരെ അസാധാരണമായ ഈ പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിലാണ് ഭൈരവേശ്വര ശിഖര, മോഹിനി ശിഖര എന്നിങ്ങനെയാണ് ഈ പാറക്കൂട്ടങ്ങൾ അറിയപ്പെടുന്നത്.
Photo Courtesy: Ramesh Meda , Sonarpulse
ഗിൽബർട്ട് ഹിൽ
മഹാരാഷ്ട്രയിലെ അന്തേരിയിലാണ് ഈ കൂറ്റൻ കരിമ്പാറ സ്ഥിതി ചെയ്യുന്നത്. ഈ പറയുടെ പുറത്ത് കയറിയാൽ മുംബൈ നഗരം മുഴുവനായി കാണാം.
Photo Courtesy: Madhav Pai
ബ്യൂഗിൾ റോക്ക്
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പടുകൂറ്റൻ പാറയാണ് ബ്യൂഗിൾ റോക്ക്. ഈ പാറയുടെ മുകളിൽ മൂന്ന് വാച്ച് ടവറുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ വാച്ച് ടവറിൽ നിന്ന് നോക്കിയാൽ ബാംഗ്ലൂരിന്റെ സുന്ദരമായ കാഴ്ച കാണാം.
Photo Courtesy: Sarvagnya
തവളയേപ്പോലെ ഒരു പാറ
രാജസ്ഥാനിലെ ആരവല്ലി മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തടാകമാണ് നാക്കി തടാകം. ഈ തടാകത്തിന് കരയിൽ സ്ഥിതി ചെയ്യുന്ന വലിയ ഒരു പാറ ആരേയും ആകർഷിപ്പിക്കും. തടാകത്തിലേക്ക് ചാടാൻ ശ്രമിക്കുന്ന വലിയ ഒരു തവളയുടെ ആകൃതിയാണ് ഈ പാറയ്ക്ക്. അതിനാൽ ടോഡ് റോക്ക് (Toad rock) എന്നാണ് ഈ പാറ അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: Kondephy