ശബരിമല മകരവിളക്ക് മണ്ഡലകാല സീസണിൽ തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് വീണ്ടും സ്പെഷ്യൽ സർവീസ് ഒരുക്കി ദക്ഷിണ റെയിൽവേ. തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ശബരിമലയോടെ ഏറ്റവും അടുത്തുള്ള കോട്ടയം/ കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് പുതിയ സർവീസ്.
എറണാകുളത്ത് നിന്ന് തമിഴ്‌നാട്ടിലെ കാരൈക്കുടി വരെ കോട്ടയം-ചെങ്കോട്ട പാതയിലാണ് ശബരിമല സ്പെഷ്യല്‍ ഫെയർ ട്രെയിന്‍ സർവീസ് നടത്തുക. നവംബർ 30 വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കും ട്രെയിൻ സമയം, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

1 എസി ടു-ടയർ, 2- എസി ത്രീ-ടയർ, 7- സ്ലീപ്പർ ക്ലാസ്, 2- ജനറൽ സെക്കൻഡ് ക്ലാസ്, 2- ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.
എറണാകുളം-കാരൈക്കുടി സ്പെഷ്യല്‍ ട്രെയിൻ 06019
എറണാകുളം-കാരൈക്കുടി സ്പെഷ്യല്‍ ട്രെയിൻ (06019)നവംബര്‍ 30, ഡിസംബര്‍ ഏഴ്, 21, 28 എന്നീ വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 4.45-ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം 7.00 മണിക്ക് കാരൈക്കുടിയിലെത്തും.

കാരൈക്കുടി-എറണാകുളം സ്പെഷ്യല്‍ ട്രെയിൻ 06020
തിരികെ കാരൈക്കുടി-എറണാകുളം റൂട്ടിലുള്ള സ്പെഷ്യല്‍ ട്രെയിൻ സർവീസ് അതേ ദിവസം, അതായത് വ്യാഴാഴ്ച രാത്രി 11.30ന് കാരൈക്കുടിയിൽ നിന്നാരംഭിച്ച് വെള്ളിയാഴ്ച രാവിലെ 11.40-ന് എറണാകുളത്തെത്തും. നവംബർ 30, ഡിസംബർ 7, 14, 21, 28 എന്നീ തിയതികളിലായിരിക്കും കാരെക്കുടിയിൽ നിന്നുള്ള സർവീസ്.
എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം റെഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, തിരുത്തങ്കല്‍, വിരുദുനഗര്‍, അറപ്പുകോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി എന്നിവയാണ് കാരൈക്കുടി-എറണാകുളം സ്പെഷ്യല്‍ ട്രെയിൻ സ്‌റ്റോപ്പുകള്‍.
ട്രെയിൻ നമ്പർ 06019/06020 എറണാകുളം - കാരൈക്കുടി സ്പെഷ്യല്‍ ട്രെയിൻ സർവീസുകളുടെ മുൻകൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഐആര്‍സിടിസിയുടെ വൈബ്സൈറ്റ് വഴി യാത്രക്കാർക്ക് നേരിട്ട് ബുക്കിങ് നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












