Search
  • Follow NativePlanet
Share
» »ബന്നേര്‍ഗട്ടയിലെ സഫാരികള്‍

ബന്നേര്‍ഗട്ടയിലെ സഫാരികള്‍

By Maneesh

സഞ്ചാരം എന്ന വാക്കുകൊണ്ട് മാത്രം സഫാരിയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. വന്യജീവികളെ അടുത്ത് കാണുക എന്ന ആഗ്രഹ സാഫല്യത്തിനായുള്ള കാനനയാത്രകളെ സഫാരി എന്ന് വിശേഷിപ്പിക്കാം. അത്തരത്തില്‍ വന്യജീവികളെ തൊട്ടടുത്ത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ബന്നേര്‍ഗട്ട നാഷണല്‍പാര്‍ക്ക്.

ബന്നേർഗട്ട നാഷണൽ പാർക്കിൽ സഞ്ചാരികൾ എത്തുന്നത് തന്നെ അവിടുത്തെ സഫാരികൾ ആസ്വദിക്കാനാണ്. രാവിലെ 11 മണിയോടെയാണ് ഇവിടെ സഫാരികൾ ആസ്വദിക്കാനാണ്. അതുവരെ അവിടുത്തെ മൃഗശാല സന്ദർശിക്കാം. മൃഗശാലയിലെ കൂട്ടി‌ൽ അടച്ചിട്ട മൃഗങ്ങളെ കാണുന്നത് പോലെയല്ല കാട്ടിനുള്ളിലെ മൃഗങ്ങളെ കാണുന്നത്. അത് ഒരു ത്രില്ലാണ്.

സഞ്ചാരികളുടെ ആഗ്രഹത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള സഫാരികൾ ഒരുക്കിയിട്ടുണ്ട്. കാനനപാതയിലൂടെ ചെറിയ ബസിലാണ് നമ്മൾ സഫാരി നടത്തുന്നത്.

ഹെർബിവോർ ആനിമൽ സഫാരി

ക്രൂര മൃഗങ്ങളെന്ന് അറിയപ്പെടുന്ന സിഹം, കടുവ, പുലി തുടങ്ങിയ മൃഗങ്ങളെ കാണാൻ ഭയമുള്ളവർക്ക്, സസ്യഭുക്കുകളായ വന്യജീവികളെ കാണാം. കാട്ടുപോത്ത്, മാൻ തുടങ്ങിയ മൃഗങ്ങളെ ഹെർബിവൽ ആനിമൽ സഫാരിയിൽ കാണാൻ കഴിയും. പാർക്കിൽ നിന്നും ചുരുങ്ങിയ കിലോമീറ്ററകൾക്കുള്ളിലേക്കാണ് ഈ യാത്ര.

മാനുകളെ വളരെ അടുത്ത് നിന്ന് കാണാൻ കഴിയുമെന്ന് മാത്രമല്ല, അവ ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതുമൊക്കെ നിങ്ങൾക്ക് ബസിൽ ഇരുന്ന് കാണാനാകും. ഇവയൊന്നും ബസിന് സമീപത്തേക്ക് വരാറില്ലെങ്കിലും നിരവധി മൃഗങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും.

കരടി സഫാരി

ബിയർ സഫാരി എന്ന് അറിയപ്പെടുന്ന കടരി സഫാരിയുടെ ലക്ഷ്യം കരടിയെ വളരെ അടുത്ത് നിന്ന് കാണുക എന്നതാണ്. ബന്നേർഗട്ടയിലെ മൃഗശാലയിൽ നിങ്ങൾക്ക് കരടിയേക്കാണാം. എന്നാൽ കരടി സഫാരിയിൽ വനത്തിൽ ജീവിക്കുന്ന കരടികളെ നിങ്ങൾക്ക് കാണാൻ കഴിയും.

കരടിക്കൂട്ടങ്ങൾ നിങ്ങളുടെ ബസിന് സമീപത്തേക്ക് വന്നേക്കാം. മാത്രമല്ല, ഭാഗ്യമുണ്ടെങ്കിൽ നിങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസും ചെയ്യും.

ടൈഗർ സഫാരി

വെള്ളക്കടുവകൾ ഉ‌ൾപ്പെട നിരവധി കടുവകളെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ടൈഗർ സഫാരിക്ക് പോകാം. കടുവകൾ നിങ്ങളുടെ ബസിന് അരികിലേക്ക് വരുമ്പോഴാണ് ഈ യാത്രയുടെ ത്രിൽ നിങ്ങൾ ശരിക്കും അനുഭവിക്കുന്നത്. കടുവകളിൽ ചില കടുവകൾക്ക് വലിയ ജാഡയാണെന്ന് പറയാതിരിക്കാൻ പറ്റില്ല. കാരണം അവ നിങ്ങളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊന്നും നിന്ന് തരാറില്ല.

ഭാഗ്യമുണ്ടെങ്കിൽ ബസ് പോകുന്ന റോഡിൽ കടുവകൾ കിടക്കുന്നത് കാണാം. വഴി തടഞ്ഞ് കിടക്കുന്ന കടുവയേ ഒരുകാരണവശാലും ബസ് ജീവനക്കാർ ഹോൺ മുഴക്കി ഓടിക്കില്ല.

ലയൺ സഫാരി

കാട്ടിലെ രാജാവായ സിംഹത്തെകാണാനും ബന്നേർഗട്ടയിൽ സൗകര്യമുണ്ട്. ഇതിനായി ഒരുക്കിയിരിക്കുന്ന കാനന യാത്രയാണ് ലയൺ സഫാരി. സിംഹത്തെ വളരെ അടുത്ത് നിന്ന് കാണാണമെന്ന് ആഗ്രഹിച്ചാൽ നടക്കില്ല. കാരണം ബസിന് അടുത്തേക്ക് സിംഹങ്ങൾ വരാറില്ല. വളരെ ദൂരെ എതെങ്കിലും മുളങ്കാടുകളിൽ ഇരുന്ന് സിംഹങ്ങൾ വിശ്രമിക്കുന്നത് കാണുന്നത് ഭാഗ്യമായി ആണ് വേണം കരുതാൻ.

ബന്നേർഗട്ടയുടെ കൂടുതൽ വിശേഷങ്ങൾ വായിക്കാംബന്നേർഗട്ടയുടെ കൂടുതൽ വിശേഷങ്ങൾ വായിക്കാം

സഫാരി ബസ്

സഫാരി ബസ്

ടൈഗർ സഫാരിക്കിടെ, ബസിന് സമീപത്തായി വന്നിരിക്കുന്ന കടുവയുടെ ചിത്രം ക്യാമറയിൽ പകർത്തുന്ന ബസ് ഡ്രൈവർ.

Photo Courtesy: Eirik Refsdal

ഹെർബിവോർ ആനിമൽ സഫാരി

ഹെർബിവോർ ആനിമൽ സഫാരി

സസ്യഭുക്കുകളായ മൃഗങ്ങളെ കാണണമെങ്കിൽ ഹെർബിവോർ ആനിമൽ സഫാരി നടത്തിയാൽ മതിയാകും. അധികം ഉൾവനത്തിലേക്കൊന്നും ഈ ബസ് യാത്ര ചെയ്യുന്നില്ല.

Photo Courtesy: Karthik Narayana

ലയൺ സഫാരി

ലയൺ സഫാരി

സാധാരണഗതിയിൽ സിംഹങ്ങൾ ബസിന് സമീപത്തേക്ക് വരാറില്ല. വളരെ ദൂരെ നിന്ന് സിംഹങ്ങളെ കാണുകയേ വഴിയുള്ളു. വെറുതെ വിശ്രമിക്കുന്ന സിംഹങ്ങളാണ് അധികവും.

Photo Courtesy: Karthik Narayana

ടൈഗർ സഫാരി

ടൈഗർ സഫാരി

ബന്നേർഗട്ടയിലെ കടുവകളെ കാണണമെങ്കിൽ ഒരു ടൈഗർ സഫാരി നടത്തണം. നിങ്ങൾ യാത്ര ചെയ്യുന്ന ബസിന്റെ തൊട്ടടുത്ത് കടുവകൾ വരാറുണ്ട്.
Photo Courtesy: Karthik Narayana

വാ പോളിച്ചാൽ പേടിക്കേണ്ട

വാ പോളിച്ചാൽ പേടിക്കേണ്ട

ക്ഷീണം കൊണ്ട് വാ പൊളിക്കുന്ന സിംഹം. വിശ്രമിക്കുന്ന സമയങ്ങളിൽ സിംഹങ്ങൾ ആരേയും ഉപദ്രവിക്കാറില്ല.
Photo Courtesy: Karthik Narayana

കരടി സഫാരി

കരടി സഫാരി

കരടികളെ കൂട്ടത്തോടെ കാണണമെങ്കിൽ ബന്നേർഗട്ടയി‌ൽ പോകുന്നതാണ് നല്ലത്. ബന്നേർഗട്ടയി‌ൽ കരടി സഫാരി നടത്തിയാൽ നിരവധി കരടികളെ കാണാം. പല കരടികളും നിങ്ങളുടെ ബസിന് തൊട്ടടുത്ത് വരാറുണ്ട്.

Photo Courtesy: Karthik Narayana

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X