Search
  • Follow NativePlanet
Share
» »മ്യാൻമാർ അതിർത്തിയിലെ ഇന്ത്യന്‍ ഗ്രാമം

മ്യാൻമാർ അതിർത്തിയിലെ ഇന്ത്യന്‍ ഗ്രാമം

വടക്കു കിഴക്കൻ ഇന്ത്യ എല്ലായ്പ്പോഴും ഇത്തിരി രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഇടമാണ്. നാടും നാട്ടുകാരും ചരിത്രവും ഒക്കെ ഇവിടെ കുറച്ച് നിഗൂഡതയില്ലാതെ വായിക്കുവാനും കാണാനും കഴിയില്ല. അങ്ങനെ പുറത്തു നിന്നുള്ളവർക്ക് വലിയ പരിചയമൊന്നുമില്ലാതെ ഇവിടെ മിസോറാമിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് സയ്ഹ.നഗരത്തിന്റെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം മാറി സമ്പന്നമായ ഗോത്ര സംസ്കാരവും പൈതൃകവുമായി നിൽക്കുന്ന സയ്ഹ. കാടിന്റ വന്യതയിലലിഞ്ഞ് യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർ അറിഞ്ഞിരിക്കേണ്ട ഒരിടം. സയ്ഹയുടെ വിശേഷങ്ങളാവട്ടെ ഇനി....

സയ്ഹ എന്നാൽ

സയ്ഹ എന്നാൽ

ഇവിടുത്തെ പ്രാദേശിക ഭാഷയനുസരിച്ച് സയ്ഹ എന്നാൽ ആനയുടെ പല്ല് എന്നാണർഥം. ഇവിടുള്ള ഗോഗ്രവിഭാഗക്കാർ പറയുന്നത് കാലം തുടങ്ങിയ അന്നു മുതൽ തങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ്. വലിയ തടാകങ്ങളും അതിനെ മറച്ചു നില്‍ക്കുന്ന കുന്നുകളും എപ്പോഴുമിറങ്ങുന്ന കോടമഞ്ഞുമാണ് ഇവിടുത്തെ ആകർഷണങ്ങൾ.

പാങ്പുയി ദേശീയോദ്യാനം

പാങ്പുയി ദേശീയോദ്യാനം

സയ്ഹയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്
പാങ്പുയി ദേശീയോദ്യാനം. വ്യത്യസ്ത തരത്തിലുള്ള പക്ഷികളുടെയും ജന്തുക്കളുടെയും ആവാസ കേന്ദ്രം എന്ന നിലയിലാണ് ഇവിടം പ്രകൃതി സ്നേഹികളുടെ ഇടയിൽ അറിയപ്പെടുന്നത്. മൃഗ സ്നേഹികൾക്ക് പ്രിയപ്പെട്ട ഒരുപാട് കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഇടം കൂടിയാണിത്. ട്രെയിൽ വാക്കിങ്ങ്. ട്രക്കിങ്ങ്. ജംഗിൾ സഫാരി തുടങ്ങിയവ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം
PC:Dan Markeye

പലക് ദിലും ഫൂരയും

പലക് ദിലും ഫൂരയും

പലക് ദില്‍ അഥവാ പാലാ ടിപോ എന്നാൽ വണ്ണം വയ്ക്കുന്ന തടാകം എന്നാണർഥം. ഫൂര എന്നു പേരായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മിസോറാമിലെ ഏറ്റവും വലിയ തടാകം കൂടിയാണ്. ഇൻഡോ-ബർമ ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ അടയാളം കൂടിയാണിത്. മിസോറാമിൽ ഏറ്റവും തെക്കെയറ്റത്ത് കിടക്കുന്ന ഗ്രാമവും ഇത് തന്നെയാണ്. മിസോറാമിന്റെ അരിക്കലം എന്നാണിത് അറിയപ്പെടുന്നത്.
PC:Bogman

നീല പർവ്വതം അഥവാ ഫോങ്പുയി

നീല പർവ്വതം അഥവാ ഫോങ്പുയി

സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവ്വതങ്ങളിലൊന്നാണ്. തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കാത്ത ഇടമാണ്. ഫോങ്പുയി എന്നാൽ നീലപർവ്വതം എന്നാണത്രെ അർഥം. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവ്വതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും ഒരു കേന്ദ്രം തന്നെയാണ് ഇത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് അർഥം. ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്. മിസോ ഗോത്രവർഗ്ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങൾ വസിക്കുന്ന ഇടം കൂടിയാണിത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷം മുഴുവനും പ്രസന്നമായ കാലവ്സഥ അനുഭവപ്പെടുന്ന ഇടമാണ് സഹയ്. വേനലിലായാലും തണുപ്പു കാലത്തായാലും ഒന്നും കഠിനമാകാത്ത തരത്തിലുള്ള കാലാവസ്ഥയാണ് ഇവിടുത്തേത്. എന്നാൽ മഴക്കാലങ്ങളിൽ ഇവിടേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ശക്തമായ മഴയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. അതിനാൽ ആ സമയങ്ങളിലുള്ള യാത്ര മാറ്റി വയ്ക്കാം.

PC:Garima Singh

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മിസോറാമിലാണെങ്കിലും ഭൂമിശാസ്ത്രപരമായ ഏറെ ഉള്ളിലേക്ക് കിടക്കുന്ന പ്രദേശമാണ് സയ്ഹ. ഈ പ്രദേശത്തിന്റെ ഭംഗി എന്നു പറയുന്നതും ഇതു തന്നെയാണ്. മ്യാൻമാർ അതിർത്തിയോട് ചേർന്നാണ് ഇവിടമുള്ളത്, അതുകൊണ്ടുതന്നെ അധികമാരും ഇവിടേക്ക് കടന്നു വരാറില്ല.
ഏറ്റവും അടുത്തുള്ള വിമാനത്താവളം ഐസ്വാളിലാണ്. സയ്ഹയിൽ നിന്നും 167 കിലോമീറ്റർ ദൂരമാണ് വിമാനത്താവളത്തിലേക്കുള്ളത്.
ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻ സിലിച്ചാറിലാണ്. 258 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. റോഡ് മാര്‍ഗ്ഗവും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

PC:Yathin S Krishnappa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X