Search
  • Follow NativePlanet
Share
» »വര്‍ഷം മുഴുവനും സാന്‍റാ ക്ലോസ് ഇവിടെയുണ്ട്! സാന്‍റാ ക്ലോസ് വില്ലേജില്‍

വര്‍ഷം മുഴുവനും സാന്‍റാ ക്ലോസ് ഇവിടെയുണ്ട്! സാന്‍റാ ക്ലോസ് വില്ലേജില്‍

സാന്‍റാ ക്ലോസിന്റെ പിറവിക്ക് പിന്നില് പല കഥകളും പ്രചാരത്തിലുണ്ട്. അതിനെക്കുറിച്ചും സാന്‍റാ ക്ലോസ് വില്ലേജിനെക്കുറിച്ചും വായിക്കാം

ചുവന്ന കോട്ടും ട്രൗസറും..കുടവയറിനു മുകളില്‍ കെട്ടിയിരിക്കുന്ന കറുത്ത തടിച്ച ബെല്‍റ്റ്, വെളുത്തു നീണ്ട താടിയും കാലിലെ ബുട്ട്സും..ഇത്രയും കേട്ടാല്‍തന്നെ ആ രുപം മനസ്സിലേക്ക് ഓടിയെത്തും. ക്രിസ്മസ് അപ്പൂപ്പന്‍ അഥവാ സാന്‍റാ ക്ലോസ്. വയറും കുലുക്കിയുള്ള ആ വരവും പിന്നെയാ ഡാന്‍സും മാത്രം മതി ചിരിക്കുവാന്‍. തോളിലെ സ‍ഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്റാ ക്ലോസ് എന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അത്ഭുത കഥാപാത്രം തന്നെയാണ്. യഥാര്‍ത്ഥ ക്രിസ്മസ് കഥകളുമായി ബന്ധമില്ലെങ്കിലും ക്രിസ്മസിന്‍റെ കഥകളിലെ ഏറ്റവും പ്രധാന ആള്‍ സാന്‍റാ ക്ലോസ് തന്നെയാണ് ... സാന്‍റാ ക്ലോസിന്റെ പിറവിക്ക് പിന്നില് പല കഥകളും പ്രചാരത്തിലുണ്ട്. അതിനെക്കുറിച്ചും സാന്‍റാ ക്ലോസ് വില്ലേജിനെക്കുറിച്ചും വായിക്കാം

സാന്‍റാ ക്ലോസ്

സാന്‍റാ ക്ലോസ്

ക്രിസ്മസിനു കുട്ടികള്‍ക്കു സമ്മാനങ്ങള്‍ കൊണ്ടുകൊടുക്കുന്നയാളായാണ് സാന്‍റാ ക്ലോസിനെ മിക്ക കഥകളിലും അവതരിപ്പിച്ചിരിക്കുന്നത്. പല കഥകളിലും പലതായാണ് സാന്റാ ക്ലോസുള്ളത്. എന്തുതന്നെയായാലും എല്ലായ്പ്പോഴും മഞ്ഞ് നിറഞ്ഞു കിടക്കുന്ന ഇ‌ടത്താണ് അദ്ദേഹത്തിന്‍റെ വാസം, അമേരിക്കൻ സാന്റാക്ലോസിന്റെ താമസം ഉത്തരധ്രുവത്തിലും ഫാദർ ക്രിസ്ത്‌മസിന്റേത് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ്

 സാന്‍റാ ക്ലോസ് വില്ലേജ്

സാന്‍റാ ക്ലോസ് വില്ലേജ്

ഫിന്‍ലന്‍ഡിലെ ലാപ്ലാന്‍റിലെ റോവാനെമി എന്ന ഗ്രാമത്തിലാണ് ലോക പ്രസിദ്ധമായ സാന്‍റാ ക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളും സാന്‍റാ ക്ലോസ് ആരാധകരും ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇടമാണിത്.

PC:Romano Ando

വര്‍ഷത്തിലെന്നും കാണാം

വര്‍ഷത്തിലെന്നും കാണാം

വര്‍ഷത്തിലെല്ലാ ദിവസവും സാന്‍റാ ക്ലോസിനെ കാണുവാന്‍ സാധിക്കുന്ന ഇടമാണ്. കുട്ടികളെ ഒരു അത്ഭുത ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ ഗ്രാമം യഥാര്‍ത്ഥത്തില്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കാണ്. ക്രിസ്മസ് പകരുന്ന സ്നേഹവും സന്തോഷവും കുട്ടികളിലൂടെ ലോകമെങ്ങും എത്തിക്കുക എന്നതാണ് സാന്‍റാക്ലോസിന്റെ ലക്ഷ്യം. സാന്റാ ക്ലോസിന്റെ മാന്ത്രിക എൽഫുകളെയും അദ്ദേഹത്തിന്റെ വണ്ടി വലിക്കുന്ന പറക്കും റെയ്ൻഡിയറുകളെയുമൊക്കെ ഇവിടെ കാണാം.
PC:Andriychenko

സാന്‍റാ ഗിഫ്റ്റ് ഹൗസ്

സാന്‍റാ ഗിഫ്റ്റ് ഹൗസ്

സാന്‍റാ ക്ലോസ് വില്ലേജിലെ ഏറ്റവും രസകരമായ ഇടങ്ങളിലൊന്നാണ് സാന്‍റാ ഗിഫ്റ്റ് ഹൗസ്. ഇവിടുത്തെ ഏറ്റവും ചരിത്രപരമായ കെട്ടിടങ്ങളില്‍ ഒന്നായ ഗിഫ്റ്റ് ഹൗസ് ഗ്രാമത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ആര്‍ടിക് സര്‍ക്കിള്‍ ലൈന്‍ മുറിച്ചുകടക്കുന്നത് ഈ കെട്ടിടത്തിലൂടെയാണ്. ഇവിടെ സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകമായാണ് ഇതിനെ കണക്കാക്കുന്നത്.

ആര്‍ട്ടിക് സര്‍ക്കിള്‍

ആര്‍ട്ടിക് സര്‍ക്കിള്‍

ഭൂമിയിലെ പ്രധാനമായ അഞ്ച് അക്ഷാംശവൃത്തങ്ങളിൽ ഒന്നാണ് ആര്‍ട്ടിക് സര്‍ക്കിള്‍. അത് സാന്‍റാക്ലോസ് വില്ലേജ് വഴിയാണ് കടന്നു പോകുന്നത്. ഈ രേഖയുടെ അപ്പുറം ഭാഗം ആര്‍ട്ടിക് റീജിയണാണ്. ഈ രേഖ കടന്നാല്‍ ആര്‍ട്ടിക്കില്‍ കാലുകുത്തിയതായി പറയാം! ഇവിടുത്തെ ഏറ്റവും തിരക്കേറിയ ഫോട്ടോ സ്പോ‌ട്ട് കൂടിയാണിത്.

കാണാന്‍ പോകാം

കാണാന്‍ പോകാം

കൊവിഡ് ബാധയെതുടര്‍ന്ന് അടച്ചിട്ടിരുന്ന സാന്‍റാ ക്ലോസ് വില്ലേജ് സഞ്ചാരികള്‍ക്കായി തുറക്കുവാന്‍ തയ്യാറെടുക്കുകയാണ്. ക്രിസ്മസ് സീസണിന്‍റെ ഭാഗമായി നവംബര്‍ എട്ടു മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങും.

പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

ഇത് ഫാഗു, ഹിമാചലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവ്!!ഇത് ഫാഗു, ഹിമാചലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവ്!!

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

Read more about: interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X