Search
  • Follow NativePlanet
Share
» »കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!

കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!

ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പറ്റിയ കുറച്ചു കാഴ്ചകളും അനുഭവങ്ങളും നമുക്ക് നല്കുന്ന ഈ നാടാണ് സര്‍ബാല്‍...

നീണ്ടുകിടക്കുന്ന സമതലങ്ങളുടെ അങ്ങേയറ്റത്തായി ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന മഞ്ഞില്‍പുതച്ച കുന്നുകള്‍... താഴ്വാരങ്ങളിലുടെ മേഞ്ഞുനടക്കുന്ന കുതിരകള്‍.... ചില ഇടങ്ങളിലേക്ക് ചെയ്യുമ്പോള്‍ ഭൂമി ഇവിടെ തീരുകയാണോ എന്നുപോലും തോന്നിപ്പോകും..കാരണം പിന്നെ മുന്നില്‍ കാണുന്നത് കുത്തനെയുള്ള ഇറക്കമാണ്... കോടമഞ്ഞില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ എന്താണ് മുന്നില്‍ കാത്തിരിക്കുന്നതെന്ന് പറയുവാന്‍ കഴിയാത്ത സാഹചര്യം... ഈ കാഴ്ചകളുടെയെല്ലാം കൂടെ കൂട്ടേണ്ട ഒരു കാര്യം കൂടിയുണ്ട്.. വഴിയിലെ ചെറിയ ചെറിയ വീടുകള്‍... പച്ചപ്പിന്‍റെയും പര്‍വ്വതങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ വീടുകള്‍ കാണുന്നത് തന്നെ മറ്റൊരു ഭംഗിയാണ്... ഈ കാഴ്ചകളൊക്കെയും ഒരു സ്വപ്നത്തില്‍ ആണ‌ന്നു കരുതിയാല്‍ പോലും തെറ്റില്ല.... ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പറ്റിയ കുറച്ചു കാഴ്ചകളും അനുഭവങ്ങളും നമുക്ക് നല്കുന്ന ഈ നാടാണ് സര്‍ബാല്‍... കാശ്മീരിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗങ്ങളിലൊന്ന്....

 ഗ്രാമീണജീവിതവും കാണാക്കാഴ്ചകളും തേടുകയാണോ...

ഗ്രാമീണജീവിതവും കാണാക്കാഴ്ചകളും തേടുകയാണോ...

കാശ്മീര്‍ വാലിയുടെ സ്ഥിരം കാണാത്ത കാഴ്ചകളിലേക്കു കയറിച്ചെല്ലുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരിയാണോ നിങ്ങള്‍... എങ്കില്‍ കാശ്മീരിന്‍റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ ഏറ്റവും അറ്റത്തെ ഗ്രാമമായ സര്‍ബാല്‍ നിങ്ങളെ കാത്തിരിക്കുകയാണ്. കണ്ടുമറന്ന സ്വപ്നത്തിലെ നാടുപോലെ, ഏതു സമയത്തും കയറിച്ചെല്ലുവാന്‍ സ്വാതന്ത്ര്യമുള്ള സര്‍ബാല്‍ കാശ്മീരിന്റെ ഗ്രാമീണജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. ഓടുന്ന സമയത്തെ പിടിച്ചുനിര്‍ത്തി, ഇവിടെ തന്നെ കഴിഞ്ഞുകൂടുവാന്‍ പറ്റിയിരുന്നെങ്കിലെന്ന് സര്‍ബാലിലെത്തുന്ന ഓരോ സഞ്ചാരിയും അറിയാതെയെങ്കിലും

PC:Praneet Kumar

പിടിച്ചുനിര്‍ത്തുന്ന ഇടം

പിടിച്ചുനിര്‍ത്തുന്ന ഇടം

കാഴ്ചകളിലെയും ഭൂപ്രകൃതിയിലെയും മാന്ത്രികത മാത്രമല്ല സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരു മടങ്ങിപ്പോക്കും പ്രശ്നങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും ഒരു രക്ഷപെടലും ആഗ്രഹിക്കുന്നവര്‍ക്ക് മനശ്ശാന്തി വാഗ്ദാനം ചെയ്യുന്ന ഇവിടം ഒരിക്കലെത്തിയാല്‍ പിന്നെ മടങ്ങിപ്പോകുവാന്‍ നിങ്ങളെ അനുവദിച്ചെന്നു വരില്ല. അതിരില്ലാതെ കിടക്കുന്ന പുല്‍മേടുകളും ചെറിയ കൂടാരങ്ങള്‍ പോലുള്ള ഭവനങ്ങളും ഹൃദയം തുറന്നു നിങ്ങളെ സ്വീകരിക്കുന്ന ഗ്രാമീണരും ചേരുമ്പോള്‍ മടങ്ങിപ്പോകുവാനുള്ള സമയം പോലും നിങ്ങള്‍ മറന്നുപോകുമെന്നത് തീര്‍ച്ച!

PC:YASER NABI MIR

കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാം

കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാം

ട്രക്കിങ്ങില്‍ താല്പര്യമുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം സര്‍ബാലില്‍ ട്രക്കിങ് നടത്തുക എന്നത് ഒരു ജീവിതാഭിലാഷം തന്നെയാവും. സിന്ധ് നദിയുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ തേടിച്ചെല്ലുവാന്‍ ഒരുപാട് ഇടങ്ങളുണ്ട്. സര്‍ബാല്‍ ഗ്രാമത്തില്‍ നിന്നും തുടങ്ങി കുത്തനെയുള്ള കയറ്റങ്ങള്‍ കയറിച്ചെന്നെത്തുന്ന ദുരിനാറും ബരാഫ്സാറും കാശ്മീര്‍ വാലിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കാണ് യാത്രികരെ കൊണ്ടെത്തിക്കുന്നത്. സോന്‍മാര്‍ഗില്‍ നിന്നും എത്തിച്ചേരുവാന്‍ കഴിയുന്ന അവസാനഗ്രാമം കൂടിയാണിത്.

PC:Lesly Derksen

മറക്കാനാവാതത് യാത്ര!

മറക്കാനാവാതത് യാത്ര!

ട്രക്കിങ് മാത്രമല്ല, ക്യാംപിങ്ങും കുതിരസവാരിയും ഇവിടെ എത്തിയാല്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളാണ്. ഇവിടുത്തെ ഗ്രാമീണരാണ് കുതിരസവാരിയില്‍ നിങ്ങളുടെ പരിശീലകരായി എത്തുക. അവരോടൊപ്പം കുതിരയെ ഓടിച്ചുപോകുന്നത് കുറേ കാഴ്ചകളിലേക്ക് മാത്രമല്ല, അവരുടെ ജീവിതത്തിലേക്കും കൂടി കയറിച്ചെല്ലുന്ന തരത്തിലുള്ള അനുഭവമായിരിക്കും നല്കുക. കഥപറയുന്നതിലും തങ്ങളുടെ ജീവിതരീതികളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പൊതുവേ വാചാലരാകുന്ന ഇവിടുത്തുകാര്‍ നിങ്ങളുടെ യാത്രയെ അവിസ്മണീയമായ ഒന്നാക്കി മാറ്റും...

PC:Jannes Jacobs

ആകാശം നോക്കിക്കിടക്കാം

ആകാശം നോക്കിക്കിടക്കാം

ക്യാംപിങ്ങ് ആണ് ഇവിടെ സഞ്ചാരികള്‍ ചെയ്യുന്ന മറ്റൊരു കാര്യം.സര്‍ബാലിലേക്കായി ഒരു ദിവസം മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു രാത്രികൂടി ഇവിടെ ചിലവഴിക്കുന്ന രീതിയിലേക്ക് മാറ്റി പ്ലാന്‍ ചെയ്യുക. കാരണം രാത്രിയില്‍ ഇവിടുത്തെ താഴ്വാരങ്ങളില്‍ ക്യാംപ് ചെയ്ത് ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി കിടന്നുറങ്ങുന്ന അനുഭവം ജീവിതത്തില്‍ എപ്പോഴും ലഭിച്ചേക്കണം എന്നില്ല.
PC:Rish Agarwal

ഓര്‍ത്തിരിക്കാം

ഓര്‍ത്തിരിക്കാം

കാശ്മീരിലെ മറ്റേതിടങ്ങളെപ്പോലെയും കാലാവസ്ഥ നോക്കി മാത്രമേ ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യാവു. ശൈത്യകാലത്ത പൊതുവെ ഇവിടെ യാത്ര അത്ര സുഗമമാവാറില്ല. അതിനാല്‍ അപ്ഡേറ്റുകള്‍ നോക്കി മാത്രം ചെയ്യുക.

PC:YASER NABI MIR

കുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്രകുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്ര

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

Read more about: offbeat village jammu kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X