Search
  • Follow NativePlanet
Share
» »സൗദിയുടെ പുതിയ 'പേഴ്സണൽ വിസിറ്റ് വിസ'; ആര്‍ക്കൊക്കെ ലഭിക്കും.. എങ്ങനെ അപേക്ഷിക്കാം.. അറിയേണ്ടതെല്ലാം

സൗദിയുടെ പുതിയ 'പേഴ്സണൽ വിസിറ്റ് വിസ'; ആര്‍ക്കൊക്കെ ലഭിക്കും.. എങ്ങനെ അപേക്ഷിക്കാം.. അറിയേണ്ടതെല്ലാം

സൗദി അറേബ്യയിലേക്കുള്ള സന്ദർശനങ്ങളും യാത്രയും ഇനി കൂടുതൽ എളുപ്പം! സൗദിയിലേക്ക് സന്ദർശനം നടത്തുവാന് ആഗ്രഹിക്കുന്നവർക്കായി സൗദി വിദേശകാര്യ മന്ത്രാലയം
പേഴ്സണൽ വിസിറ്റ് വിസ അവതരിപ്പിച്ചു. ഇതനുസരിച്ച് സൗദി പൗരന്മാര്‍ക്ക് തങ്ങളുടെ വിദേശികളായ സുഹൃത്തുക്കളെയും പരിചയക്കാരെയും സൗദിയിൽ സന്ദർശനത്തിനായി കൊണ്ടുവരാൻ സാധിക്കുമെന്ന് സൗദി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ, ടൂറിസം, ബിസിനസ് വിസകൾ മാത്രമായിരുന്നു സന്ദര്‍ശനത്തിനായി ഉണ്ടായിരുന്നത്. എന്നാൽ പേഴ്സൺ വിസിറ്റ് വിസ വഴി സന്ദർശം എന്ന ആവശ്യം വ്യക്തമാക്കിത്തന്നെ വരുവാൻ ആളുകളെ അനുവദിക്കുന്നു.
രാജ്യത്തിന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുവാനാണ് ഇതുവഴി രാജ്യം ലക്ഷ്യമിടുന്നത്.

പേഴ്സണൽ വിസിറ്റ് വിസയിൽ എവിടെയൊക്കെ സന്ദർശിക്കാം

പേഴ്സണൽ വിസിറ്റ് വിസയിൽ എവിടെയൊക്കെ സന്ദർശിക്കാം

സൗദി പേഴ്സണൽ വിസിറ്റ് വിസയിൽ എത്തുന്നവർക്ക് രാജ്യത്തെ ഏതു പ്രവേശവും സന്ദർശിക്കുവാൻ അനുമതിയുണ്ട്. ഇവർക്ക് ഉംറ നിർവ്വഹിക്കുവാനായി മക്കയിലെത്താം. മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കാനും ഇവിടുത്തെ മറ്റ് മതപരവും ചരിത്രപരവുമായ സ്ഥലങ്ങൾ സന്ദർശിക്കാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും തടസ്സമുണ്ടാവില്ല.

PC: Jesse Desjardins/ Unsplash

സൗദി പൗരന്മാർക്ക് ക്ഷണിക്കാം

സൗദി പൗരന്മാർക്ക് ക്ഷണിക്കാം

സൗദി പൗരന്മാർക്ക് തങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും സൗദി അറേബ്യ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും ഈ വിസ മതിയാകും. മന്ത്രാലയത്തിന്റെ ഇവിസ പ്ലാറ്റ്‌ഫോമിൽ വ്യക്തിഗത സന്ദർശനത്തിനുള്ള വിസ അപേക്ഷയിലെ ഫോമിൽ വരുവാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്‍റെ വ്യക്തിഗത വിവരങ്ങൾ നല്കി സമർപ്പിക്കുകയാണ് വേണ്ടത്. യൂണിഫൈഡ് നാഷണൽ ആക്സസ് പ്ലാറ്റ്ഫോം വഴിയാണ് ലോഗിൻ ചെയ്‌ത് പൂരിപ്പിക്കേണ്ടത്. ഇതിനു ശേഷം ഈ അഭ്യര്‍ത്ഥന പ്രോസസ് ചെയ്യുകയും 'വ്യക്തിഗത സന്ദർശന വിസ ഡോക്യുമെന്റ്' (personal visit visa document) നല്കുകയും ചെയ്യും. വിസയുടെ ഓരോ ഘട്ടങ്ങളുടെയും സ്ഥിതി എങ്ങനെയാണെന്ന് അറിയുവാൻ വെബ്സൈറ്റിലെ എൻക്വയറി ബട്ടൺ ഉപയോഗിക്കാം. . സൗദി സന്ദർശിക്കാൻ ക്ഷണിക്കപ്പെട്ട വ്യക്തി വിസ പ്ലാറ്റ്‌ഫോമിൽ എൻട്രി വിസ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ഫീസും ആരോഗ്യ ഇൻഷുറൻസും അടയ്‌ക്കുണം. തുടർന്ന് അപേക്ഷയും പാസ്‌പോർട്ടും സൗദി കിംഗ്ഡം എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിക്കാം. വിസ സ്റ്റാംബിങ് കഴിഞ്ഞാൽ ഏതു മാർഗ്ഗത്തിലും സൗദിയിലേക്ക് വരാം.

PC:Llana/ Unsplash

ഓൺലൈനായി അപേക്ഷക്കാം

ഓൺലൈനായി അപേക്ഷക്കാം

പേഴ്സണൽ വിസിറ്റ് വിസയ്ക്കായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിസ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റായ https://visa.mofa.gov.sa യിൽ എളുപ്പത്തൽ അപേക്ഷിക്കുവാൻ സാധിക്കും.

PC:Satishaa Javali/ Unsplash

ഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാംഇസ്ലാം മതത്തിന്‍റെ ജന്മദേശം...വിശുദ്ധ മസ്ജിദുകളുടെ നാട്.. സൗദി അറേബ്യയെ അറിയാം

ലക്ഷ്യം വിനോദസഞ്ചാരവും

ലക്ഷ്യം വിനോദസഞ്ചാരവും

വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവ് പ്രതീക്ഷിക്കുന്ന രാജ്യമാണ് സൗദി. ടൂറിസം വഴി കൂടൂതൽ രുമാനമാണ് രാജ്യം ലക്ഷ്യമിടുന്നത്. ചരിത്രപരവും മതപരവുമായ നിരവധി ലക്ഷ്യസ്ഥാനങ്ങൾ സൗദിയിലുണ്ട്. നേരത്തെ വിദേശ സഞ്ചാരികൾക്കായി ഓൺലൈൻ ടൂറിസം വിസ നിലവിൽ വന്നിരുന്നു.

PC:commons.wikimedia.org

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

Read more about: visa world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X