» »കേരളത്തിലെ സപ്താത്ഭുതങ്ങള്‍!!

കേരളത്തിലെ സപ്താത്ഭുതങ്ങള്‍!!

Written By: Elizabath

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അത്ഭുതങ്ങള്‍ ഒരു സംഭവമേ അല്ല...!! പ്രകൃതി ഭംഗിയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കൊണ്ട് നിറഞ്ഞിരിക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം തന്നെയാണ്. അതുകൊണ്ടു മാത്രമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികള്‍ക്ക് ഇവിടം അത്രയും പ്രിയപ്പെട്ട ഇടയമായി മാറിയിരിക്കുന്നതും. ഇതാ കേരളത്തിലെ സപ്താത്ഭുതങ്ങള്‍ പരിചയപ്പെടാം...

അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി വെള്ളച്ചാട്ടം. കാടിനോട് ചേര്‍ന്നു പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ കാണില്ല. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകള്‍ ഇവിടെ നിന്നും ചിത്രീകരിച്ചിട്ടുണ്ട്. 80 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. കൊച്ചിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണിത്.

PC:Dilshad Roshan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചാലക്കുടിവാല്‍പ്പാറ റോഡില്‍ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. തൃശൂരില്‍ നിന്ന് 60 കിലോമീറ്ററും ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്ററുമേ ഇവിടേക്ക് ദൂരമുള്ളൂ.

എടക്കല്‍ ഗുഹ

എടക്കല്‍ ഗുഹ

കേരളത്തില്‍ നിന്നും ഏറ്റവും പഴക്കമുള്ള ശിലാ ലിഖിതങ്ങള്‍ കണ്ടെടുത്ത സ്ഥലമാണ് വയനാട് ജില്ലയിലെ എടക്കല്‍ ഗുഹ. സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടസങ്കേതമായ ഇവിടം പാറയില്‍ രൂപപ്പെട്ട വിള്ളലില്‍ നിന്നുണ്ടായ ഗുഹയാണ്. ശിലാ ലിഖിതങ്ങളും പ്രാകൃതമായ എഴുത്തും കൊത്തുപണികളുമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ചരിത്രവിദ്യാര്‍ഥികളും പുരാവസ്തുഗവേഷകരുമാണ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍.

PC:Aravind K G

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വയനാട് ജില്ലയിലെ കല്‍പറ്റയ്ക്ക് സമീപമാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. കല്‍പറ്റയില്‍ നിന്നും മൂട്ടില്‍-മീനങ്ങാടി-കോലഗപ്പാറ വഴി എടക്കല്‍ ഗുഹയിലെത്താം. കല്‍പറ്റയില്‍ നിന്നും 26.6 കിലോമീറ്റര്‍ അകലെയാണ് ഗുഹയുള്ളത്.

 സൈലന്റ് വാലി ദേശീയോദ്യാനം

സൈലന്റ് വാലി ദേശീയോദ്യാനം

കേരളത്തിലെ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളുടെ പ്രിയ കേന്ദ്രങ്ങളില്‍ ഒന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണം അര്‍ഹിക്കുന്ന ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് സൈലന്റ് വാലി. അപൂര്‍വ്വങ്ങളായ ജീവികളും സസ്യങ്ങളുമുള്ള ഇവിടം ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് സന്ദര്‍ശിക്കാനാണ് നല്ലത്.

PC:Cj.samson

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലക്കാടു നിന്നും 55 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്. മുണ്ടൂര്‍-കരിമ്പ-മണ്ണാര്‍ക്കാട് വഴിയാണ് ഇവിടേക്ക് പാലക്കാട് നിന്നും എത്തിച്ചേരുന്നത്.

ചെമ്പ്ര തടാകം

ചെമ്പ്ര തടാകം

കേരളത്തില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ചെമ്പ്ര പീക്ക്. മലമുകളില്‍ തേയിലത്തോട്ടങ്ങള്‍ക്കും കാടുകള്‍ക്കും ഉള്ളിലായി ഹൃദയാകൃതിയില്‍ ഉള്ള തടാകമാണ് ചെമ്പ്ര തടാകം. പ്രകൃതി സ്വയം നിര്‍മ്മിച്ചിരിക്കുന്ന ഈ തടാകം വയനാട്ടിലെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ്.

PC:Usandeep

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കല്‍പറ്റയില്‍ നിന്നും 17 കിലോമീറ്ററോളം അകലെയാണ് ചെമ്പ്ര തടാകം സ്ഥിതി ചെയ്യുന്നത്.പുത്തൂര്‍-മേപ്പാടി വഴിയാണ് ചെമ്പ്രയിലേക്കെത്തുക. കാല്‍നടയായി മാത്രമേ മലമുകളിലെത്താന്‍ സാധിക്കൂ.

അഗസ്ത്യാര്‍കൂടം

അഗസ്ത്യാര്‍കൂടം

സമുദ്രനിരപ്പില്‍ നിന്നും 1868 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തില്‍ ഏറ്റവും അധികം ജൈവസമ്പത്തുള്ള ഇടമാണ്.
കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ കൊടുമുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

PC: Varkey Parakkal

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റര്‍ അകലെയുള്ള ബോണാക്കാട് എന്ന സ്ഥലമാണ് അഗസ്ത്യാര്‍കൂടം യാത്രയുടെ ബേസ് പോയന്റ്.

വേമ്പനാട്ടു കായല്‍

വേമ്പനാട്ടു കായല്‍

ഇന്ത്യയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള കായലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വേമ്പനാട്ട് കായല്‍. വര്‍ഷത്തില്‍ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറുമാസം ശുദ്ധജലവും ലഭിക്കുന്ന കായലാണിത്. വിനേദ സഞ്ചാര രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്കിയിട്ടുള്ള ഇടം കൂടിയാണിത്.

PC:Rahuldb

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒന്നാണ് വേമ്പനാട്ട് കായല്‍. കോട്ടയത്തു നിന്നും വേമ്പനാട് കായലിലേക്ക് 13 കിലോമീറ്റര്‍ ദൂരമാണുള്ളത്.

പാതിരാമണല്‍

പാതിരാമണല്‍

വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ദ്വീപാണ് പാതിരാമണല്‍. ആലപ്പുഴ മുഹമ്മ പഞ്ചായത്തിന്റെ ഭാഗമായ ഇവിടം മുഹമ്മ-കുമരകം ജലപാതയിലാണ് സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇവിടം മനോഹരമായ സ്ഥലമാണ്.

PC:Navaneeth Krishnan S

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ-മുഹമ്മ ജലപാതയില്‍ സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ കോട്ടയത്തു നിന്നും 36 കിലോമീറ്റര്‍ അകലെയാണുള്ളത്. ആലപ്പുഴയില്‍ നിന്നും ഇവിടേക്ക് 16 കിലോമീറ്റര്‍ ദൂരമേയുള്ളൂ.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...