Search
  • Follow NativePlanet
Share
» »വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്കായി തുറന്ന് ഈ ദ്വീപ്!! ആഴ്ചയില്‍ രണ്ടു സര്‍വ്വീസുകള്‍!

വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്കായി തുറന്ന് ഈ ദ്വീപ്!! ആഴ്ചയില്‍ രണ്ടു സര്‍വ്വീസുകള്‍!

എങ്ങനെയൊക്കെ എത്ര വിശേഷിപ്പിച്ചാലും ഒട്ടും അധികമാവുകയില്ലാത്ത നാടാണ് സീഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 115 ദ്വീപുകളുടെ കൂട്ടമായ സീഷെല്‍സ് പേരുകേട്ടിരിക്കുന്നത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കാണ്. പണം എത്രവേണമെങ്കിലും ചിലവഴിച്ച് വിവാഹം ആര്‍ഭാടമാക്കുവാന്‍ എത്തുന്നവരുടെയും ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് എത്തുന്നവരുടെയും പ്രിയപ്പെട്ട കേന്ദ്രം. ഇവരെ കൂടാതെ സാഹസികതയുടെ അങ്ങേയറ്റം തേടി എത്തുന്നവരെയും സീഷെല്ലിലെ സഞ്ചാരികള്‍ക്കിടയില്‍ കാണാം.

Seychelles Islands

ഒരു ദ്വീപ് എങ്ങനെയായിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അതുപോലെയാണ് സീഷെല്‍സ്. അതിമനോഹരമായ കാഴ്ചകളും ദ്വീപ് ജീവിതവും പഞ്ചാരമണല്‍ത്തരികളും നീലയും പച്ചയും മാറിമാറി വരുന്ന വെള്ളവും ഒക്കെയായി എല്ലാം തികഞ്ഞ ഒരു ടൂറിസം പാക്കേജാണ് സീഷെല്‍സ് നല്കുന്നത്.

ഇപ്പോഴിതാ വാക്സിനേഷന്‍ നടത്തിയ ഇന്ത്യന്‍ യാത്രക്കാരെ സ്വാഗതം ചെയ്യുകയാണ് സിഷെല്‍സ്. കുറഞ്ഞത് യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും വാക്സിനേഷന്‍ നടത്തിയിരിക്കണം എന്നതാണ് നിബന്ധന. രണ്ടു ഡോസ് വാക്സിനേഷനും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്ലിനെടുത്തു എന്നത് തെളിയിക്കുന്ന രേഖകളോ സര്‍ട്ടിഫിക്കറ്റോ കരുതുകയും വേണം. പതിനെ‌ട്ടു വയസ്സില്‍ താഴെയുള്ളവര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് കരുതിയിരിക്കണം, ഇന്ത്യയ്ക്ക് പുറമേ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു വരുന്ന സഞ്ചാരികള്‍ക്കും ഈ രേഖകളും കാര്യങ്ങളും ഉണ്ടായിരിക്കണം. മാത്രമല്ല, യാത്രയ്ക്കുള്ള അപേക്ഷയോടൊപ്പം തന്നെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ രേഖകളും കാണിക്കണം.

സ്വന്തമായി രാജ്യവും റിസര്‍വ്വ് ബാങ്കും വരെയുണ്ട്!! റിപ്പബ്ലിക് ഓഫ് കൈലാസയു‌ടെ വിശേഷങ്ങള്‍സ്വന്തമായി രാജ്യവും റിസര്‍വ്വ് ബാങ്കും വരെയുണ്ട്!! റിപ്പബ്ലിക് ഓഫ് കൈലാസയു‌ടെ വിശേഷങ്ങള്‍

ഏറ്റവും മികച്ച രീതിയില്‍ തന്നെ കൊവിഡ് പ്രതിരോധ നടപടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ന‌ടപ്പിലാക്കുന്ന ഇവി‌ടെ ധൈര്യമായി തന്നെ യാത്രയ്ക്ക് തിരഞ്ഞെടുക്കാം. യാത്രാ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണെങ്കിലും കൊവിഡ് പ്രോ‌ട്ടോക്കോള്‍ ഇവിടെ കൃത്യമായി പാലിക്കുന്നുണ്ട്.

ഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാ

ഇന്ത്യയുമായി ബബിള്‍ യാത്രാ ക്രമീകരണമുള്ള രാജ്യം കൂടിയാണ് സീഷല്‍സ്. താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന സര്‍വ്വീസ് ഏപ്രില്‍ ഒന്‍പതിന് പുനരാരംഭിച്ചിരുന്നു. മുബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആണ് സീഷെല്‍സിലേക്ക് സര്‍വ്വീസ് നടത്തുന്നത്. മുംബൈയില്‍ നിന്നും എയർ സീഷെൽസ് വിമാനങ്ങൾ വ്യാഴം, ഞായർ ദിവസങ്ങളിലും സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മടക്ക വിമാനങ്ങള്‍ ബുധൻ, ശനി ദിവസങ്ങളിലുമാണ് സര്‍വ്വീസ് നടത്തുക.

അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാംഅടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം

വാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നുവാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നു

Read more about: travel world islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X