Search
  • Follow NativePlanet
Share
» »ചാര്‍ളിയിലെ കരിമുകില്‍ കാഴ്ചകള്‍

ചാര്‍ളിയിലെ കരിമുകില്‍ കാഴ്ചകള്‍

By Maneesh

യുവക്കളുടെ ഇടയില്‍ തരംഗമായിരിക്കുകയാ‌‌ണ് ദുല്‍ക്കര്‍ സല്‍മാന്‍ നായകമായ ചാര്‍ളി എന്ന സിനിമ. സുന്ദരമായ ലൊക്കേഷനുകളാണ് ചാര്‍ളിയെ കൂടുതല്‍ സുന്ദരമാക്കുന്നത്. ദുല്‍ക്കര്‍സല്‍മാനും പാര്‍വതിയും ഒന്നിക്കുന്ന ക‌രിമുകില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്ത‌ലം പ്രേക്ഷകരുടെ ഇടയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

കിലോമീറ്ററുകളോളം നീളുന്ന മണല്‍പരപ്പുകളിലാണ് ഈ ഗാനം മുഴുവനായി ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ ഗാനം ഷൂട്ട് ചെയ്ത സ്ഥലത്തേക്കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ ഈ സിനിമയുടെ സംവിധായകന്‍ ജോമോന്‍ വിവരിക്കുകയുണ്ടായി. ആദ്യം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്തായിരുന്നില്ല പിന്നീട് ഗാനം ചിത്രീകരിച്ചത്.

ചാ‌ര്‍ളിയുടെ ലൊക്കേഷനുകളേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം.

ഗുജറാത്തിലെ കച്ച്

ഗുജറാത്തിലെ കച്ച്

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടം എന്ന് അറിയപ്പെ‌ടുന്ന ഗുജറാത്തിലെ ‌ക‌ച്ചില്‍ വച്ച് കരിമുകില്‍ എന്ന് തുടങ്ങുന്ന ഗാനം ചിത്രീ‌കരിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചത്.

നശി‌ച്ച മഴ

നശി‌ച്ച മഴ

പക്ഷെ കച്ചില്‍ മഴപെയ്തതിനാല്‍ അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് ക‌ച്ച് പോലെ സുന്ദരമായ ഒരു സ്ഥലത്തിനായി അണി‌യറ പ്രവര്‍ത്തകര്‍ തേടിയത്.

ഒടുവില്‍ ധനുഷ്കോടിയില്‍

ഒടുവില്‍ ധനുഷ്കോടിയില്‍

അങ്ങനെയാണ് ധനുഷ്കോടിയില്‍ ഗാനം ചിത്രീകരിക്കാം എന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്. ധനുഷ്കോടിയില്‍ വച്ചാണ് കരിമുകില്‍ എന്ന് തുടങ്ങുന്ന ഗാനം പൂര്‍‌ണമായും ചിത്രീകരിച്ചത്. ധനുഷ്കോടിയേക്കുറിച്ച് അടുത്ത ‌സ്ലൈഡുകളില്‍

ധനുഷ്കോടിയേക്കുറിച്ച്

ധനുഷ്കോടിയേക്കുറിച്ച്

രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ്‌ ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന്‌ 31 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ധനുഷ്‌കോടി.
Photo Courtesy: Armstrongvimal

പേ‌രി‌ന് പിന്നില്‍

പേ‌രി‌ന് പിന്നില്‍

രാവണന്റെ സഹോദരനായ വിഭീക്ഷണന്‍ രാമനോട്‌ രാമസേതു തകര്‍ക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം തന്റെ വില്ലിന്റെ ഒരറ്റം വച്ച്‌ പാലം തകര്‍ത്തതായുമാണ്‌ ഐതീഹ്യം. ഈ ഐതീഹ്യത്തില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ധനുഷ്‌കോടി എന്ന പേര്‌ ലഭിച്ചത്‌. വിശദമായി വായിക്കാം

Photo Courtesy: Nataraja
റെയില്‍വെ സ്റ്റേഷന്‍ അവശിഷ്ടങ്ങ‌ള്‍

റെയില്‍വെ സ്റ്റേഷന്‍ അവശിഷ്ടങ്ങ‌ള്‍

ഒരുകാലത്ത് വലിയ നഗരമായിരുന്ന ധനുഷ്കോടി 1964ല്‍ ഉണ്ടായ സുനാമിയില്‍ ‌തകര്‍ന്നു പോകുകയായിരുന്നു.

Photo Courtesy: Nsmohan (talk)

പ്രേത നഗരം

പ്രേത നഗരം

സുനാമിയോടെ ധനുഷ്കോടിയുടെ പ്രതാപം മുഴുവന്‍ നഷ്ടപ്പെടുകയായിരുന്നു. പ്രേത നഗരം എന്നാണ് ഇപ്പോള്‍ ധനുഷ്കോടി അറിയപ്പെടുന്നത്. ധനുഷ്കോടിയില്‍ ചെന്നാല്‍ അവിടുത്തെ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.
Photo Courtesy: Shubham Gupta

പള്ളിയുടെ അവശിഷ്ടം

പള്ളിയുടെ അവശിഷ്ടം

ധനുഷ്കോടി‌യിലെ ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടം

Photo Courtesy: Jabbarcommons

ബീച്ച്

ബീച്ച്

ധനുഷ്കോടിക്ക് സമീപത്തുള്ള ഒരു ബീച്ച്
Photo Courtesy: M.Mutta

ആര്‍ച‌ല്‍ മുനൈ

ആര്‍ച‌ല്‍ മുനൈ

ധനുഷ്കോടിയിലെ ആര്‍ചല്‍ മുനൈ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബീച്ച്

Photo Courtesy: ArunElectra

ധനുഷ്കോടിയിലൂടെ ടെമ്പോ യാത്ര

ധനുഷ്കോടിയിലൂടെ ടെമ്പോ യാത്ര

ധനുഷ്കോടിയിലൂടെ യാത്ര ‌ചെയ്യാന്‍ റോഡുകളൊന്നും ഇല്ല. യാത്രയ്ക്ക് ടെമ്പോയെ ആശ്രയിക്കേണ്ടി വരും. ധനുഷ്കോടിയിലൂടെയുള്ള ടെമ്പോ യാത്രയേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Armstrongvimal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X