Search
  • Follow NativePlanet
Share
» »രാമായണത്തിന്‍റെ ഐതിഹ്യമുള്ള നാടുകളിലൂ‌ടെ യാത്ര ചെയ്യാം, ഐആര്‍സിടിസിയു‌ടെ ശ്രീ രാമായണ യാത്ര

രാമായണത്തിന്‍റെ ഐതിഹ്യമുള്ള നാടുകളിലൂ‌ടെ യാത്ര ചെയ്യാം, ഐആര്‍സിടിസിയു‌ടെ ശ്രീ രാമായണ യാത്ര

കുറഞ്ഞ ചിലവില്‍ സൗകര്യപ്രദമായ യാത്രകള്‍ നല്കുന്നതെങ്കില്‍ ഐആര്‍സിടിസി എന്നും ഒരുപടി മുന്നിലാണ്. തീര്‍ത്ഥാടന യാത്രയാണെങ്കിലും നാടുകള്‍ കറങ്ങിയുള്ള വിനോദ യാത്രയാണെങ്കിലും ആഭ്യന്തര വിമാന യാത്രകളും ക്രൂസ് യാത്രയും എല്ലാം ഇവിടെ ലഭ്യം. ഈ കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി രാമായണ തീര്‍ത്ഥയാത്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്

ദേഖോ അപ്നാ ദേശ്

ദേഖോ അപ്നാ ദേശ്

ആഭ്യന്തര വിനോദ സഞ്ചാരത്തിന് പരമാവധി പ്രോത്സാഹനം നല്കുക എന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച സംരംഭമാണ് ദേഖോ അപ്നാ ദേശ്. ഇതിനു കീഴില്‍ പ്രത്യേകം ടൂറിസ്റ്റ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

ശ്രീരാമായണ യാത്ര

ശ്രീരാമായണ യാത്ര

തീര്‍ത്ഥാടന ടൂറിസവും മതയാത്രകളും പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍സിടിസി ആരംഭിക്കുന്ന പ്രത്യേക യാത്രയാണ് ശ്രീ രാമായണ യാത്ര. ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിൻ ഉള്ള ഈ യാത്രയില്‍ രാമായണവുമായി ബന്ധപ്പെട്ട ഇടങ്ങളാണ് സന്ദര്‍ശിക്കുന്നത്.

രാമായണത്തിലെ ഇടങ്ങള്‍ കാണാം

രാമായണത്തിലെ ഇടങ്ങള്‍ കാണാം

രാമന്റെ ജീവിതവുമായി ബന്ധപ്പെട്ടു നി
ഡൽഹി - അയോധ്യ - സീതാമർഹി - ജനക്പൂർ - വാരാണസി - പ്രയാഗ് - ചിത്രകൂട് - നാസിക് - ഹംപി - രാമേശ്വരം - ഡൽഹി എന്നീ ഇടങ്ങളാണ് ഈ തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി സന്ദര്‍ശിക്കുന്നത്.

ഡൽഹി സഫ്ദർജംഗ് - അയോധ്യ -സീതമാർഹി - വാരാണസി -മാണിക്പൂർ ജൂനിയർ - നാസിക് റോഡ് - ഹൊസപേട്ട് - രാമേശ്വരം - ഡൽഹി സഫ്ദർജംഗ് എന്നീ സ്ഥലങ്ങളിലൂടെ ട്രെയിന്‍ കടന്നു പോകുന്നത്.

പാക്കേജ് ഇങ്ങനെ

പാക്കേജ് ഇങ്ങനെ

പുറത്തുവന്ന റിപ്പോര്‍ട്ടുകള് അനുസരിച്ച് പാക്കേജിന്റെ വില 82950 രൂപയിൽ ആരംഭിക്കും. 16 രാത്രിയും 17 ദിവസവും നീണ്ടു നില്‍ക്കുന്നതാണ് യാത്ര. പൂർണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനില്‍ ഫസ്റ്റ് എസി, സെക്കന്‍ഡ് എസി എന്നിവ യാത്രക്കാര്‍ക്ക് താല്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.

ടിക്കറ്റില്‍ ഉള്‍പ്പെടുന്നത്

ടിക്കറ്റില്‍ ഉള്‍പ്പെടുന്നത്


ഫസ്റ്റ് എസി, സെക്കന്‍ഡ് എസി ക്ലാസ്സിൽ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര, ട്രെയിനിലെ ഭക്ഷണം,നിലവാരമുള്ള ഹോട്ടലുകളിൽ ഓഫ് ബോർഡ് ഭക്ഷണം, യാത്രക്കാർക്കുള്ള യാത്രാ ഇൻഷുറൻസ്,
ഐആർസിടിസി ടൂർ മാനേജർമാർ ട്രെയിനിലെ സുരക്ഷ, എസി വാഹനങ്ങളിലെ യാത്ര എന്നിവ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെ‌ടും.

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

അയോധ്യ: രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയു ഘട്ട്.
നന്ദിഗ്രാം: ഭാരത്-ഹനുമാൻ ക്ഷേത്രവും ഭാരത് കുണ്ടും
ജനക്പൂർ: റാം-ജാൻകി മന്ദിർ.
സീതാമർഹി: സീതാമാർഹിയിലും പുനൗര ധാമിലും ജാനകി മന്ദിരം.
വാരാണസി: തുളസി മാനസ് ക്ഷേത്രം, സങ്കത് മോചൻ ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം.
സീത സമാഹിത് സ്ഥലം, സീതാമർഹി: സീത മാതാ ക്ഷേത്രം.
പ്രയാഗ്: ഭരദ്വാജ് ആശ്രമം, ഗംഗ-യമുന സംഗമം, ഹനുമാൻ ക്ഷേത്രം.
ശൃംഗവേർപൂർ: ശൃംഗേഋഷി സമാധി , ശാന്ത ദേവി ക്ഷേത്രം, രാം ചൗര.
ചിത്രകൂട്: ഗുപ്ത ഗോദാവരി, രാംഘട്ട്, ഭാരത് മിലാപ് ക്ഷേത്രം, സതി അനുസൂയ ക്ഷേത്രം.
നാസിക്: ത്രയംബകേശ്വർ ക്ഷേത്രം, പഞ്ചവടി, സീത ഗുഫ, കളാരം ക്ഷേത്രം.
ഹംപി: അഞ്ജനാദ്രി ഹിൽ, ഋഷിമുഖ ദ്വീപ്, സുഗ്രീവ ഗുഹ, ചിന്താമണി ക്ഷേത്രം, മാല്യവന്ത രഘുനാഥ ക്ഷേത്രം.
രാമേശ്വരം: ശിവക്ഷേത്രവും ധനുഷ്കോടിയും എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്.

കുറഞ്ഞ ചിലവില്‍ സ്വപ്നയാത്ര..ബജറ്റില്‍ ഒതുക്കാന്‍ അറിഞ്ഞിരിക്കാം അഞ്ച് കാര്യങ്ങള്‍!കുറഞ്ഞ ചിലവില്‍ സ്വപ്നയാത്ര..ബജറ്റില്‍ ഒതുക്കാന്‍ അറിഞ്ഞിരിക്കാം അഞ്ച് കാര്യങ്ങള്‍!

കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകള്‍! പോക്കറ്റ് കാലിയാവാതെ കറങ്ങാം, ‌ടിക്കറ്റ് 11,000 മുതല്‍കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകള്‍! പോക്കറ്റ് കാലിയാവാതെ കറങ്ങാം, ‌ടിക്കറ്റ് 11,000 മുതല്‍

Read more about: pilgrimage epic train irctc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X