Search
  • Follow NativePlanet
Share
» »ശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രം

ശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രം

പ്രകൃതിയുടെ നിറങ്ങളിലേക്ക് മനുഷ്യന്റെ കരവിരുതുകള്‍ കൂടിച്ചേരുമ്പോള്‍ സംഭവിച്ച കുറേ അത്ഭുതങ്ങള്‍...വിസ്തൃതമായ ആകാശത്തിന്റെ ഇളംനീല നിറവും ഭൂമിയുടെ പച്ചപ്പും ഇന്നലെകളുടെയും ചരിത്രത്തിന്‍റെയും തവിട്ടു നിറവും ചേരുന്ന അതിമമോഹരമായ ഒരു ക്യാന്‍വാസിലെന്ന പോലെ നിറഞ്ഞു നില്‍ക്കുന്ന നാട്...അമർകാണ്ഡക്! പുരണങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്ന കഥകളാല്‍ സമൃദ്ധമായ നാട്. ഐതിഹ്യങ്ങള്‍ നിരവധി കാണാം പുരാണങ്ങളിലേക്കൊന്നു ഇറങ്ങി നോക്കിയാല്‍ നിരവധി സാമ്യ കഥകള്‍ ഇവിടെ കണ്ടെത്താം. അങ്ങനെ കഥകളും മിത്തുകളും ചേര്‍ന്നു നില്‍ക്കുന്ന ഇവിടുത്തെ അമർകാണ്ഡക് മഹാമേരു ശ്രീ യന്ത്ര ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മഹാമേരു ശ്രീ യന്ത്ര ക്ഷേത്രം

മഹാമേരു ശ്രീ യന്ത്ര ക്ഷേത്രം

മധ്യപ്രദേശിലെ അത്യുന്നതമായ നിര്‍മ്മാണരീതികളില്‍ ഒന്നാണ് മഹാമേരു ശ്രീ യന്ത്ര ക്ഷേത്രം. അതിമനോഹരമായ രൂപകല്പനയും സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതികളും ചേര്‍ന്ന ഈ ക്ഷേത്രം കുറേയധികം കാലങ്ങളായി സഞ്ചാരികളുടെയും വിശ്വാസികളുടെയും ശ്രദ്ധ പിടിച്ചുപറ്റി നില്‍ക്കുകയാണ്.

കാടുകള്‍ക്കു നടുവില്‍

കാടുകള്‍ക്കു നടുവില്‍

പ്രകൃതി ഒരുക്കിയ സ്വര്‍ഗ്ഗത്തിനു നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഭംഗി തന്നെയാണ് ശ്രീ യന്ത്ര ക്ഷേത്രത്തെ മധ്യ പ്രദേശിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. ഇരുവശത്തുമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന വനത്തിന്റെ പച്ചപ്പിനു നടുവിലെ ഒരു തവിട്ടു പൊട്ടായാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പടിഞ്ഞാറ് ദിശയില്‍ ബട്ടേ ശ്രീകൃഷ്ണ ക്ഷേത്രക്കുളം, വടക്കു ദിശയില്‍ ഒരു ജലസംഭരണി, എന്നിങ്ങനെ രണ്ടു ജലാശയങ്ങളും ക്ഷേത്രത്തെ ചുറ്റിയുണ്ട്.

 പ്രകൃതിയുടെ സൗഭാഗ്യം

പ്രകൃതിയുടെ സൗഭാഗ്യം

സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ മൈക്കെൽ, സത്പുഡ, വിന്ധ്യാചൽ പർവതനിരകളുടെ മധ്യത്തിലാണ് ക്ഷേത്രമുള്ളത്. ജൂഹില, സോൺഭദ്ര, നർമദ എന്നീ മൂന്ന് നദികളുടെ ഉറവിടം എന്ന പ്രത്യേകതയും അമര്‍കാണ്ഡകിനുണ്ട്. ദക്ഷിണേന്ത്യയും വിഭജിക്കുന്ന അതിർത്തി രേഖയും ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും തമ്മില്‍ വിഭജിക്കുന്ന ഒരു അതിര്‍ത്തി രേഖയും ഇതുവഴി കടന്നു പോകുന്നു.

 ഓരോ കാഴ്ചയിലും അത്ഭുതം

ഓരോ കാഴ്ചയിലും അത്ഭുതം

വ്യത്യസ്തവും മറ്റൊരിടത്തും അത്രയധികം കാണുവാന്‍ സാധിക്കാത്തതുമായ നിര്‍മ്മാണ രീതിയും വാസ്തുവിദ്യയുമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിന്റെ കവാടം മുതല്‍ തന്നെ അത്ഭുതങ്ങളുടെ ലോകം ആരംഭിക്കുകയാണ്. നിറയെ കൊത്തുപണികളാണ് കവാടത്തില്‍ കാണുവാനുള്ളത്. ഇതിലും കൂടിയ കാഴ്ചകളാണ് മുന്നോട്ട് പ്രതീക്ഷിക്കേണ്ടത്. സരസ്വതി, കാളി, ഭുവനേശ്വരി, ലക്ഷ്മി ദേവതകളുടെ മുഖങ്ങളു‌‌ടെ കൊത്തുപണികളാണ് കവാടത്തിന്റെ നാലുമുഖങ്ങളിലും കാണുവാനുള്ളത്. താഴേക്ക് നോക്കുകയാണെങ്കില്‍ താന്ത്രിക ആരാധനയുമായി ബന്ധപ്പെട്ട 64 യോഗിനികളുടെ ശിൽപങ്ങൾ കാണാം.

 അഗസ്ത്യമുനിയുടെ നിര്‍ദ്ദേശാനുസരണം

അഗസ്ത്യമുനിയുടെ നിര്‍ദ്ദേശാനുസരണം

അഗസ്ത്യ മുനി നിർദ്ദേശിച്ചതുപോലെയുള്ള വാസ്തുവിദ്യയുടെ അടിസ്ഥാനത്തിലാണ് ഈ ക്ഷേത്രത്തിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്. 90,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മണ്ഡല രൂപത്തില്‍ 52 അടി വീതം നീളവും ഉയരവും വീതിയും കണക്കാക്കിയാണ് ഇതിന്റെ നിര്‍മ്മാണം. അക്കാലത്ത് നിലനിന്നിരുന്ന ജ്യോതിഷപരമായ അറിവുകളും കാഴ്പ്പാടുകളും കൂടി കണക്കിലെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നക്ഷത്രങ്ങളും ഗ്രഹങ്ങളുമായി ഇത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു വെന്നാണ് കരുതുന്നത്.

ക്ഷേത്രത്തെചുറ്റിയുള്ള സര്‍പ്പം

ക്ഷേത്രത്തെചുറ്റിയുള്ള സര്‍പ്പം

ഇവിടുത്തെ നിര്‍മ്മാണത്തില്‍ കൂടുതലും കടന്നു വരുന്ന രൂപം സര്‍പ്പങ്ങളുടേതാണ്. ഇതിലെടുത്തു പറയേണ്ടത് ക്ഷേത്രത്തിന്‍റെ പുറംഭിത്തിയെ ചുറ്റി നിന്ന് കവാടത്തില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പ രൂപമാണ്, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വാലുകളുള്ള സർപ്പങ്ങളെയും ഇവിടെ കാണാം.

 ത്രിപുര സുന്ദരി

ത്രിപുര സുന്ദരി


ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ക്ഷേത്രഗോപുരത്തിന്റ അടുത്ത കാണുന്ന മഹാ മേരു ശ്രീ യന്ത്രമാണ്. മഹാ ത്രിപുര സുന്ദരി ദേവിയുടെ മുഖം മാലുഭാഗത്തുമായി ഒരേ രീതിയില്‍ കൊത്തിവെച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ദ്വിമാന ശ്രീ യന്ത്രത്തിന്റെ അല്ലെങ്കിൽ ശ്രീ ചക്രത്തിന്റെ ത്രിമാന പ്രൊജക്ഷനാണ് മഹ മേരു ക്ഷേത്രം എന്നാണ് സങ്കല്പം.

സങ്കീർണ്ണമായ വാസ്തുവിദ്യാ

സങ്കീർണ്ണമായ വാസ്തുവിദ്യാ

വളരെ കൃത്യതയുള്ള കണക്കുകൂട്ടലുകളും അറിവും ആവശ്യമായ ഒരു നിര്‍മ്മിതിയാണ് ഇവിടെയുള്ളത്. ഇത്രയും സങ്കീര്‍ണ്ണമായ രീതിയിലുള്ള ക്ഷേത്ര നിര്‍മ്മിതി ലോകത്ത് വേറെയില്ല എന്നാണ് കരുതപ്പെടുന്നത്.

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസംപാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

ഇതിഹാസകാലത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുന്ന നഗരങ്ങള്‍.. കുരുക്ഷേത്രയും ദണ്ഡകാര്യണ്യവും ഇവിടെയുണ്ട്ഇതിഹാസകാലത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുന്ന നഗരങ്ങള്‍.. കുരുക്ഷേത്രയും ദണ്ഡകാര്യണ്യവും ഇവിടെയുണ്ട്

ചിത്രങ്ങള്‍ക്ക് ക‌ടപ്പാ‌ട്:Shri Yantra Temple, Amarkantak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X