Search
  • Follow NativePlanet
Share
» »വനവാസക്കാലത്ത് സീത വസിച്ചിരുന്ന ഗുഹയുടെ വിശേഷങ്ങൾ

വനവാസക്കാലത്ത് സീത വസിച്ചിരുന്ന ഗുഹയുടെ വിശേഷങ്ങൾ

അഞ്ച് ആൽമരങ്ങളുടെ നടുവിൽ എല്ലാ ബഹളങ്ങളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന സീതാ ഗുഹ മഹാരാഷ്ട്രയിലെ നാസിക്കിൽ പഞ്ചവടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമായി ബന്ധപ്പെച്ച ഇടങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. പാണ്ഡവർ ധ്യാനിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും അവർ നിർമ്മിച്ച ക്ഷേത്രങ്ങളും
വനവാസക്കാലത്തിന്റെ അടയാളുമായി ഇന്നും ഇവിടെ നിൽക്കുന്നു. അത്തരത്തിൽ ഒരിടമാണ് സീതാ ഗുഫ എന്നറിയപ്പെടുന്ന സീതാ ഗുഹ. അഞ്ച് ആൽമരങ്ങളുടെ നടുവിൽ എല്ലാ ബഹളങ്ങളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന സീതാ ഗുഹ മഹാരാഷ്ട്രയിലെ നാസിക്കിൽ പഞ്ചവടി എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

എളുപ്പത്തിൽ

എളുപ്പത്തിൽ

നിറയെ കാഴ്ചകളുണ്ടങ്കിലും പഞ്ചവടിയിലെ പ്രധാന ആകർഷണം സീതാ ഗുഹയാണ്. രാമന്റെ വനവാസക്കാലത്ത് സീതയോടൊപ്പം താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ വളരെ ശാന്തമായ അന്തരീക്ഷമാണുള്ളത്. രാവണൻ സീതയെ തട്ടിക്കൊണ്ടു പോയത് ഇവിടെ നിന്നാണ് എന്നൊരു വിശ്വാസവുമുണ്ട്. ലക്ഷ്മണൻ തന്റെയടുത്തെത്തിയ ശൂർപ്പണഖയുടെ മൂക്ക് ഛേദിച്ചതും ഇവിടെ വെച്ചാണെന്ന് പുരാണങ്ങള്‍ പറയുന്നു.

PC:youtube

നാസിക്കിൽ നിന്നും

നാസിക്കിൽ നിന്നും

പഞ്ചവടിയിൽ20 മിനിട്ട് സഞ്ചരിച്ചാലാണ് സീതാ ഗുഹ സ്ഥിതി ചെയ്യുന്ന ഇടത്ത് എത്തിച്ചേരാനാവുക. പഞ്ചവടിയിലെത്തുന്നവർ ഇവിടം തീർച്ചയായും സന്ദർശിച്ചിരിക്കണം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

PC:Akshatha Inamdar

എത്തിയാൽ

എത്തിയാൽ

ഇവിടെ സീതാ ഗുഹയ്കക് സമീപം എത്തിയാലും എല്ലാവർക്കും ഉള്ളിലേക്ക് കടക്കുവാൻ സാധിക്കില്ല. ഉള്ളിലേക്ക് പോകുംതോറും ഇടുങ്ങി വരുന്ന ഗുഹയാണിത്. കൂടാതെ ഇതിന്റെ ഉയരവും അതിനനുസരിച്ച് കുറയുന്നു. ചിലയിടങ്ങളിൽ മുട്ടുകുത്തി നിരങ്ങി ഇരുന്നു മാത്രമേ മുന്നോട്ടു പോകുവാൻ സാധിക്കൂ. 2.5 മീറ്റർ മുതൽ 3 മീറ്റർ വരെയാണ് ഗുഹയുടെ ഉയരം.

PC:Akshatha Inamdar

ഉള്ളിലെത്തിയാൽ

ഉള്ളിലെത്തിയാൽ

പറഞ്ഞതുപോലെ ഉള്ളിലേക്ക് കടക്കുവാൻ കുറച്ച് ബുദ്ധിമുട്ടാണ്. നടക്കുവാന്‍ ബുദ്ധിമുട്ടും ശ്വാസകോശ അസുഖങ്ങളുള്ളവരും ഉള്ളിലേക്ക് കടക്കാതിരിക്കുന്നതായിരിക്കും നല്ലത്. 20 മിനിട്ട് മുതൽ 40 മിനിട്ട് വരെ കാണാനുള്ള കാഴ്ചകൾ മാത്രമേ ഇതിനുള്ളു.രാമന്റെയും സീതയുടെയും ലക്ഷമണന്‍റെയും ത്രിമൂർത്തി വിഗ്രഹം, സീത പൂജിച്ചിരുന്ന ശിവലിംഗം, തുടങ്ങിയവയാണ് ഉള്ളിലുള്ളത്. ഫോട്ടോഗ്രഫി അനുവദനീയമല്ല.

കാലാ റാം മന്ദിർ

കാലാ റാം മന്ദിർ

സീതാ ഗുഹ കഴിഞ്ഞാൽ പഞ്ചവടിയിൽ കാണാനുള്ള ഒരിടമാണ് കാലാ റാം മന്ദിർ. ഇവിടെ എത്തിയാൽ എത്ര വലിയ സന്തോഷവും ഇരട്ടിയായി മാറും എന്നാണ് വിശ്വാസം. വനവാസക്കാലത്ത് രാമനും സീതയും ലക്ഷ്മണനോടൊപ്പം ഇവിടെയും കുടിൽകെട്ടി താമസിച്ചിരുന്നുവത്രെ. അതിനു തൊട്ടടുത്തായി രാമൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

PC:Akshatha Inamdar

കൽപേശ്വരർ മന്ദിർ

കൽപേശ്വരർ മന്ദിർ

രാംകുണ്ഡിൽ നിന്നും പഞ്ചവടിയിലേക്കുള്ള പാതയിലാണ് കൽപേശ്വര്‍ മന്ദിർ സ്ഥിതി ചെയ്യുന്നത്. ശിവനെയാണ് ഇവിടെ കൽപേശ്വരനായി ആരാധിക്കുന്നത്. ശിവലിംഗമുണ്ടെങ്കിലും നന്ദിയുടെ പ്രതിമ കാണാത്ത ഒരു അപൂർവ്വ ക്ഷേത്രം കൂടിയാണിത്.
ഒരിക്കൽ എന്തോ ഒരു കാര്യത്തിന് ബ്രഹ്മാവിനോട് കോപിച്ച് ശിവൻ ബ്രഹ്മാവിന്റെ തല വെട്ടുകയുണ്ടായി. ബ്രഹ്മഹത്യ എന്ന പാപമാണ് താൻ ചെയ്തതെന്നു തിരിച്ചറിഞ്ഞ ശിവൻ അതിനുള്ള പരിഹാരകം അന്വേഷിച്ച് നടപ്പായി. എന്നാൽ ആർക്കും ഒരുത്തരം നല്കാനായില്ല. അവസാനം ശിവന്റെ വാഹനമായ നന്ദി ശിവനോട് ഗോദാവരി നദിയിൽ പോയി സ്നാനം നടത്തുവാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോൾ പാപങ്ങളെല്ലാം തീർന്നു എന്നാണ് വിശ്വാസം. അങ്ങനെ ശിവൻ നന്ദിയെ തന്റെ ഗുരുവായി സ്വീകരിക്കുകയും ശിവനേക്കാൾ വലിയ സ്ഥാനം നേടുകയും ചെയ്തു. അതുകൊണ്ടാണ് ഇവിടെ ശിവന്റെ ഒപ്പം നന്ദിയെ കാണാത്തത് എന്നാണ് വിശ്വാസം.

PC:Akshatha Inamdar

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

നാസിക്കിൽ നിന്നും 4.2 കിലോമീറ്റർ അകലെയാണ് പഞ്ചവടി സ്ഥിതി ചെയ്യുന്നത്. നാസിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് 9.1 കിലോമീറ്ററും അടുത്തുള്ള വിമാനത്താവളത്തിൽ നിന്നും 1.9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ

Read more about: maharashtra epic caves nashik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X