» »ഗുരുദേവ ദര്‍ശനങ്ങളുടെ പുണ്യം പകരുന്ന ശിവഗിരി

ഗുരുദേവ ദര്‍ശനങ്ങളുടെ പുണ്യം പകരുന്ന ശിവഗിരി

Written By: Elizabath

കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ തേടുന്നവരെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ശിവഗിരി.
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ശിവഗിരിയില്‍ ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്.

Sivagiri Pilgrimage

PC: Official Site

ശിവഗിരി മഠം
ശിവഗിരിക്കുന്നിന്റെ മുകളില്‍ 1904 ല്‍ ആണ് മഠം സ്ഥാപിക്കപ്പെടുന്നത്. മഠം സ്ഥാപിക്കുന്നതിനു മുന്‍പ് ഗുരു അനുചരന്‍മാരോടൊപ്പം ഇവിടെ സന്ദര്‍ശിക്കുമായിരുന്നുവത്രെ. അതോടെ അദ്ദേഹത്തെ കാണാനായി നിരവധി ആളുകളും ഇവിടേക്കെക്കെത്തിത്തുടങ്ങി. പിന്നീട് ഇതൊരാശ്രമമായി രൂപാന്തരപ്പെടുകയും സര്‍ക്കാരില്‍ നിന്ന് ഈ ഭൂമി നേടുകയുമായിരുന്നു. കാലക്രമേണ ഇവിടം ഗുരുദേവാനുയായികളുടെ തീര്‍ഥാടനകേന്ദ്രമായി മാറി.

Sivagiri Pilgrimage

PC:Giri1234

ശിവഗിരി തീര്‍ഥാടനം

ഡിസംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീര്‍ഥാടനം നടക്കുന്നത്.വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഗുരുദേവാനുയായികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.
അറിവില്ലായ്മ മൂലമുള്ള അജ്ഞത നീക്കി ശാരീരികമായും ആത്മീയമായുമുള്ള ഒരുണര്‍വ്വാണ് ഗുരു തീര്‍ഥാടനം വഴി ലക്ഷ്യം വച്ചിരുന്നത്.

Sivagiri Pilgrimage

PC:Kalesh

ഗുരുവിന്റെ ശവകുടീരം

1928 സെപ്റ്റംബര്‍ 20 ന് ശിവഗിരി ആശ്രമത്തില്‍ വെച്ചാണ് ശ്രീനാരായണ ഗുരു സമാധിയാവുന്നത്. അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രമാണ്.

ശാരദാമഠം

ശിവഗിരിക്കുന്നില്‍ ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രമാണ് ശാരദാമഠം. മറ്റുക്ഷേത്രങ്ങളില്‍ നിന്നും ഏരെ വ്യത്യസ്തമാണ് ഇതിന്റെ രൂപകല്പനയും മറ്റുകാര്യങ്ങളും. ജനലുകളുള്ള എട്ടുകോണുകളുള്ള ഈ ക്ഷേത്രത്തില്‍ നിവേദ്യവും അഭിഷേകവും ഇല്ല.

Sivagiri Pilgrimage

PC:Youtube

വെളുത്ത താരമയില്‍ ഉപവിഷ്ഠയായിരിക്കുന്ന സരസ്വതിയെയാണ് ഇവിടെ ആരാധിക്കുന്നത്. എന്നാല്‍ പ്രാര്‍ഥനകള്‍ക്കു പകരമായി ചെറിയ ഗീതകങ്ങള്‍ ഉരുവിടുന്നതാണ് ഇവിടുത്തെ രീതി.
ശിവക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

Sivagiri Pilgrimage

എത്തിച്ചേരാന്‍

തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയ്ക്ക് സമീപമാണ് ശിവഗിരി തീര്‍ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്നും 42 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...