Search
  • Follow NativePlanet
Share
» »പറക്കാൻ റെഡിയല്ലേ! എങ്കിൽ പോകാം സ്കൈഡൈവിങ്ങിന്

പറക്കാൻ റെഡിയല്ലേ! എങ്കിൽ പോകാം സ്കൈഡൈവിങ്ങിന്

സാഹസികത മാത്രമല്ല, മനോബലവും ഏറെ വേണ്ട വിനോദങ്ങളിലൊന്നാണ് സ്കൈ ഡൈവിങ്ങ്,

By Elizabath Joseph

സാഹസിക വിനോദങ്ങൾ നോക്കിയാൽ അതിലേറ്റവും ധൈര്യവും മനക്കട്ടിയും വേണ്ട ഒന്നാണ് സ്കൈ ഡൈവിങ്ങ്. അത്രയെളുപ്പത്തിൽ എല്ലാവരെയും കൊണ്ട് ചെയ്യുവാൻ പറ്റുന്ന ഒന്നല്ല ഇതെങ്കിലും കുറച്ച് ധൈര്യവും പറക്കുവാനുള്ള ആഗ്രഹവും ഉണ്ടെങ്കിൽ ഒരു കൈ നോക്കാൻ പറ്റും. മേഘങ്ങൾക്കിടയിൽ നിന്നും താഴേക്ക് പക്ഷിയേപ്പോലെ പറന്നിറങ്ങി ഭൂമിടെ തൊടുന്ന സ്കൈ ഡൈവിങ്ങ് ഒന്നു പരീക്ഷിച്ചു നോക്കുവാൻ പറ്റിയ ഐറ്റം തന്നെയാണ്. എന്നാൽ അങ്ങനെ എല്ലായിടത്തും പോയി ചെയ്യാൻ പറ്റുന്ന ഒന്നല്ല സ്കൈ ഡൈവിങ്ങ്. കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ നോക്കി മാത്രം നടത്താൻ പറ്റുന്ന സ്കൈ ഡൈവിങ്ങിനു പറ്റിയ ഇടങ്ങള്‍ നോക്കാം...

മൈസൂർ

മൈസൂർ

മൈസൂരിലെ ചാമുണ്ഡി ഹിൽസിന്റെ മുകളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ പറന്നുകണ്ടാൽ എങ്ങനെയുണ്ടാകും? തട്ടുതട്ടായി അടുക്കി വെച്ചിരിക്കുന്ന നൈസൂർ പട്ടണത്തിനു മുകളിലൂടെ പറന്നുനടക്കുന്നത് ഒന്നാലോചിച്ചു നോക്കൂ.
കേരളത്തിൽ നിന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ സ്കൈ ഡൈവിങ്ങ് നടത്തുവാൻ പറ്റിയ ഇടമാണ് മൈസൂർ. ചാമുണ്ഡി ഹിൽസിൽ നിന്നും താഴേക്കുള്ള സ്കൈ ഡൈവിങ്ങ് ഒട്ടേറെ സാഹസിക പ്രേമികളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്.
അതിരാവിലെയാണ് ഇവിടെ സ്കൈ ഡൈവിങ്ങ് നടത്തുവാൻ പറ്റിയ സമയം. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ തിരക്കേറുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വരുന്നതായിരിക്കും നല്ലത്.

PC:Peter Sobchak

മേഹ്സനാ ഗുജറാത്ത്

മേഹ്സനാ ഗുജറാത്ത്

ഒരിക്കലെങ്കിലും പ്രൊഫഷണലായി പറക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഇടമാണ് ഗുജറാത്തിലെ മേഹ്സന. വിനോദ സഞ്ചാര രംഗത്ത് അത്രയധികമൊന്നും ഉയർന്നു വന്നിട്ടില്ലെങ്കിലും ഇവിടം കൂടുതൽ പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ സ്കൈ ഡൈവിങ്ങിന്റെ പേരിലാണ്. സ്കൈ ഡൈവിങ്ങിനായി നടത്തുന്ന സ്ഥാപനങ്ങളും അവരുടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുമെല്ലാം സഞ്ചാരികളുടെ ഇടയിൽ വളരെ പ്രശസ്തമാണ്. ഇൻസ്ട്രക്ടറുടെ ഒപ്പവും തനിയെയും സ്കൈ ഡൈവിങ് നടത്താൻ ഇവിടെ സൗകര്യമുണ്ട്.

PC:Simonsanely

 ധനാ, മധ്യ പ്രദേശ്

ധനാ, മധ്യ പ്രദേശ്

മധ്യ പ്രദേശിലെ സാഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ധനായാണ് സ്കൈ ഡൈവിങ്ങിലെ സാധ്യതകൾ പരീക്ഷിക്കുവാൻ പറ്റിയ മറ്റൊരിടം. മഴക്കാലമൊഴികെ മറ്റെല്ലാ സമയത്തും സ്കൈ ഡൈവിങ്ങ് ചെയ്യുവാൻ പറ്റിയ ഇടമാണിതെന്നതാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്. നാലായിരം അടി മുകളിൽ നിന്നുംതാഴേക്കുള്ള ഫ്രീ ഫാൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. വിവിധ തരത്തിലുള്ള സ്കൈ ഡൈവിങ്ങുകൾ പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്. മണിക്കൂറുകൾ നീളുന്ന കോഴ്സ് മുതൽ ദിവസങ്ങൾ വരെയുള്ള ട്രെയിനിങ്ങിനുമ ഇവിടെ സൗകര്യം ലഭ്യമാണ്.

PC:Radikaltech

പോണ്ടിച്ചേരി

പോണ്ടിച്ചേരി

പറന്നിറങ്ങുമ്പോൾ ഏറ്റവും മികച്ച കാഴ്ചകൾ കാണുവാൻ പറ്റിയ സ്ഥലമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് പോണ്ടിച്ചേരിയാണ്. ഒരു പക്ഷിയുടെ കണ്ണിലെ കാഴ്ചകളെന്ന പോലെ ഉയരത്തിൽ നിന്നുള്ള പോണ്ടിച്ചേരി കാഴ്ചകൾ ത്രില്ലിങ്ങായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇവിടുത്തെ ലാന്‍ഡ് സ്കേപ്പും കടലിന്റെ കാഴ്ചകളുമെല്ലാം സ്കൈ ഡൈവിങ്ങിൽ മാത്രം കിട്ടുന്ന കാഴ്ചകളാണ്.

PC:wikipedia

ആംബിവാലി മഹാരാഷ്ട്ര

ആംബിവാലി മഹാരാഷ്ട്ര

പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടുകൊണ്ട് പറക്കാനാണ് താല്പര്യമെഹ്കിൽ അതിനു പറ്റിയ ഒരിടമുണ്ട്. സ്കൈ ഡൈവിങ്ങിലെ ഹോട്ട് ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ആംബിവാലി. മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്നഈ സ്ഥലം മുംബൈയിൽ നിന്നും പൂനെയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ ഇടമാണ്. സഹ്യാദ്രിയുടെ മനോഹര ദൃശ്യങ്ങളാണ് ഇവിടുത്തെ സ്കൈ ഡൈവിങ്ങിൻറെ പ്രത്യേകത. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് ഇവിടെ സ്കൈ ഡൈവിങ്ങ് നടത്തുന്നതാണ് ഉത്തമം.

ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം...

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: adventure travel mysore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+